"ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 286:
 
===സാമ്രാജ്യ വികസനം: യുദ്ധവും തന്ത്രവും ===
പത്തൊമ്പതാം നൂറ്റാണ്ടിൽ നെപ്പോളിയന്റെ പരാജയത്തിനു ശേഷം, ബ്രിട്ടൻ യൂറോപ്പിലെ പ്രധാന ശക്തിയായിത്തീർന്നു. വ്യാവസായകവിപ്ലവത്തിന്റെ ഫലമായി ഇംഗ്ലണ്ടിലെ യന്ത്രോപകരണങ്ങൾക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കൾക്കും തീർത്തെടുത്ത ഉത്പന്നങ്ങൾക്കും ഉളള അന്താരാഷ്ട്രീയ വിപണികൾ വ്യാപിക്കുകയും നിലനിർത്തുകയും ബ്രിട്ടന്റെ ആവശ്യമായിത്തീർന്നു. ഇതിനായി ഇന്തയ്ക്കകത്തും ചുറ്റുമുളള പ്രദേശങ്ങൾ അധീനതയിലാക്കാനുളള ശ്രമമായി. യൂറോപ്പിൽ എതിരാളികൾ ഇല്ലാതായെങ്കിലും സാമ്പത്തികമായും സൈനികമായും വളർന്നുകൊണ്ടിരുന്ന റഷ്യ തനിക്കൊരു ഭീഷണിയായേക്കുമെന്ന് ബ്രിട്ടൻ കരുതി <ref>[https://archive.org/details/onpracticabilit01evangoog ബ്രിട്ടീഷ് ഇന്ത്യക്കുളള യുദ്ധഭീഷണികൾ ഡി.എൽ ഇവാൻസ് 1829]</ref>മധ്യധരണ്യാഴിയിലേക്കുളള റഷ്യയുടെ മാർഗം തടസ്സപ്പെടുത്താനാണ് വടക്കു പടിഞ്ഞാറൻ അതിർത്തിയിൽ യുദ്ധങ്ങൾ നടന്നത്. കമ്പനിയുടേയും ബ്രിട്ടീഷ് സിംഹാസനത്തിന്റേയും താത്പര്യങ്ങൾ ഏകദിശയിലായി. ബ്രിട്ടീഷ് സൈന്യവും കമ്പനി സൈന്യവും ഒന്നിച്ച് പടപൊരുതി.
 
ഈ [[വൻകളി|വൻകളിയുടെ]] പശ്ചാത്തലത്തിൽ ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ മേഖലയിൽ നിന്നുണ്ടായാക്കേവുന്ന ഭീഷണിയെക്കുറിച്ച് ബ്രിട്ടീഷുകാർ ബോധവാന്മാരായി. പഞ്ചാബിലെ [[രഞ്ജിത് സിങ്|രഞ്ജിത് സിങ്ങിന്റെ]] നേതൃത്വത്തിലുള്ള സിഖ് സാമ്രാജ്യവുമായി ബന്ധങ്ങൾ സ്ഥാപിച്ചു. 1806-ൽ സത്ലജിനെ ബ്രിട്ടീഷ് സിഖ് അതിർത്തിയാക്കി ധാരണയിലെത്തി. 1830-കളിൽ സത്ലജിന് കിഴക്കുള്ള പ്രദേശങ്ങളെച്ചൊല്ലി തർക്കമുയർന്നു.[[ഫിറോസ്പൂർ|ഫിറോസ്പൂരൊഴികെയുള്ള]] പട്ടണങ്ങൾ പഞ്ചാബികൾക്ക് നൽകി ധാരണയാകുകയും ചെയ്തു<ref name=Metcalfe>[https://archive.org/stream/selectionsfromp01metcgoog#page/n7/mode/1up. മെറ്റ്കാഫിന്റെ പ്രമാണങ്ങൾ]</ref> ഇതിനെത്തുടർന്ന് സത്ലജിലെ തന്ത്രപധാനമായ കടത്തുകേന്ദ്രമായ ഫിറോസ്പൂരിൽ കമ്പനി, ഒരു സൈനിക ആസ്ഥാനം സ്ഥാപിച്ചു<ref>[https://archive.org/details/historyofthesikh025030mbp സിഖുകാരുടെ ചരിത്രം:ഉത്പത്തി മുതൽ സത്ലജ് യുദ്ധങ്ങൾ വരെ- ജെ.ഡി. കണ്ണിംഗ്ഹാം]</ref>. നദിക്കപ്പുറത്തുള്ള [[കസൂർ|കസൂറിൽ]] സിഖുകാരും സൈനികകേന്ദ്രം സ്ഥാപിച്ച് പ്രതിരോധം ശക്തമാക്കി.<ref name=BIR-3>{{cite book|title=ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ്|year=2002, 2004 (രണ്ടാം പതിപ്പ്)|publisher=ഓക്സ്ഫഡ് സർവകലാശാല പ്രെസ്|isbn=019579415 X|author=ഹാരോൾഡ് ലീ|accessdate=2012 നവംബർ 17|pages=69|language=ഇംഗ്ലീഷ്
"https://ml.wikipedia.org/wiki/ബ്രിട്ടീഷ്_ഈസ്റ്റ്_ഇന്ത്യ_കമ്പനി" എന്ന താളിൽനിന്ന് ശേഖരിച്ചത്