"അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox disease | Name = അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 24:
ശ്രദ്ധ, ഏകാഗ്രത, ആത്മനിയന്ത്രണം എന്നീ ഗുണങ്ങളെ നിയന്ത്രിക്കുന്നത് മസ്തിഷ്‌കത്തിന്റെ മധ്യഭാഗത്തുള്ള മസ്തിഷ്‌കകാണ്ഡത്തിന്റെയും പാർശ്വഭാഗത്തുള്ള ടെമ്പറൽ ഖണ്ഡം,മുൻഭാഗത്തുള്ള ഫ്രോണ്ടൽ ഖണ്ഡം എന്നിവയുടെ ഏകോപനത്തോടെയുള്ള പ്രവർത്തനമാണ്. ഈ പ്രവർത്തനങ്ങളിലെ മാന്ദ്യവും കാലതാമസവുമാണ് മേല്പറഞ്ഞ ഹൈപ്പർ കൈനറ്റിക് കുട്ടികളുടെ പ്രശ്‌നം. ഗർഭകാലത്ത് അമ്മമാർക്കുണ്ടാകുന്ന രോഗങ്ങൾ, മാതാപിതാക്കൾ തമ്മിലുള്ള പൊരുത്തക്കേട്, അച്ഛന്റെ മദ്യപാനശീലം, ചില ഹോർമോണുകളുടെ തകരാറുകൾ എന്നിങ്ങനെ ജീവശാസ്ത്രപരവും സാമൂഹികവുമായ പല കാരണങ്ങൾ ഇതിന് പിന്നിലുണ്ട്. പക്ഷേ, മേല്പറഞ്ഞ കാരണങ്ങളൊന്നും ഇല്ലാത്ത കുട്ടികളിലും ഈ രോഗം കണ്ടിട്ടുണ്ട്. മസ്തിഷ്‌കത്തിന്റെ സവിശേഷതരത്തിലുള്ള വളർച്ചയിലെ മാന്ദ്യവും പ്രവർത്തനതകരാറും തന്നെയാണ് ഈ രോഗത്തിന്റെ അടിസ്ഥാനകാരണം.<ref name="അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ"/>
==ചികിത്സകൾ==
[[മസ്തിഷ്‌കംമസ്തിഷ്കം|മസ്തിഷ്‌കത്തിലെ]] താളപ്പിഴകൾ അടിസ്ഥാന കാരണങ്ങളായതുകൊണ്ടുതന്നെ അവയെ നിയന്ത്രിക്കാനുള്ള ഔഷധങ്ങൾ ഉപയോഗിക്കേണ്ടതുണ്ട്. [https://en.wikipedia.org/wiki/Methylphenidate മീതൈൽ ഫെനിഡേറ്റ്] പോലെയുള്ള ഉത്തേജക ഔഷധങ്ങൾ,[https://en.wikipedia.org/wiki/Atomoxetine അറ്റോമോക്‌സെറ്റിൻ],[https://en.wikipedia.org/wiki/Clonidine ക്ലോണിഡിൻ],[https://en.wikipedia.org/wiki/Risperidone റിസ്‌പെരിഡോൺ] തുടങ്ങി വിവിധതരം ഔഷധങ്ങൾ ലഭ്യമാണ്. കുട്ടിയുടെ പ്രായവും ശാരീരിക ആരോഗ്യവും രോഗലക്ഷണങ്ങളുടെ സവിശേഷതയും മനസ്സിലാക്കിയ ശേഷമാണ് ഏതു ഔഷധം വേണമെന്ന് നിർണയിക്കുന്നത്.<ref name="അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ"/>
ഔഷധങ്ങളോടൊപ്പം പെരുമാറ്റം വ്യത്യാസപ്പെടുത്താൻ സഹായിക്കുന്ന [https://en.wikipedia.org/wiki/Behaviour_therapy ബിഹേവിയർ തെറാപ്പി],[[https://en.wikipedia.org/wiki/Psychotherapy സൈക്കോ തെറാപ്പി], മാതാപിതാക്കൾക്ക് നൽകിവരുന്ന [https://en.wikipedia.org/wiki/Parent_management_training പേരന്റ് മാനേജ്‌മെന്റ് ട്രെയിനിങ്] തുടങ്ങിയ രീതികൾക്കും അതിൻേറതായ പങ്കുണ്ട്.രോഗലക്ഷണങ്ങൾ കണ്ട് അധികം വൈകാതെ തന്നെ ചികിത്സ ആരംഭിച്ചാൽ അസുഖം ബാധിച്ച കുട്ടികളുടെ പെരുമാറ്റത്തിലും പഠനത്തിലും നല്ല പുരോഗതി ഉണ്ടാകാറുണ്ട്.<ref name="അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ"/>
==അവലംബങ്ങൾ==