"ചന്ദ്രിക ദിനപ്പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 25:
അൽ അമീൻ, യുവലോകം, പ്രഭാതം എന്നീ പത്രങ്ങളുടെ തലശ്ശേരി ലേഖകനായിരുന്ന തൈലക്കണ്ടി സി. മുഹമ്മദാണ് ചന്ദ്രികയുടെ ആദ്യ പത്രാധിപർ. സാമ്പത്തിക പരാധീനതയെ തുടർന്ന് 1935 ഫെബ്രുവരിയിൽ തന്നെ പത്രം നിർത്തിയെങ്കിലും അടുത്തമാസം തന്നെ പുനഃപ്രസിദ്ധീകരണം ആരംഭിക്കുകയും ചെയ്തു. ഒരു വർഷവും നാലുമാസവും കൊണ്ട് ആയിരത്തോളം വരിക്കാരും 1400 രൂപയോളം ആദായവുമുണ്ടായി. കേരളത്തിൽ മുസ്‌ലിംലീഗിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് മുമ്പായിരുന്നു ചന്ദ്രിക ജനങ്ങളുടെ കൈകളിലെത്തിയത്.
 
=== മുസ്‌ലിം പ്രിന്റിങ് ആന്റ് പബ്ലിഷിങ് കമ്പനി ===
==ഉള്ളടക്കം==
മുസ്‌ലിം ലീഗിന്റെ ഔദ്യോഗിക പത്രം എന്ന നിലയിൽ മുസ്‌ലിം സമുദായവുമായി ബന്ധപ്പെട്ട വാർത്തകൾക്കും യു.ഡി.എഫ്‌ അനുകൂല വാർത്തകൾക്കും പ്രാധാന്യം നൽകുന്നുണ്ടെങ്കിലും മറ്റു വാർത്തകൾ തിരസ്‌കരിക്കാറില്ല. ആറാം പേജ്‌ "നിരീക്ഷണം" എന്ന പേരിൽ എഡിറ്റ്‌ പേജാണ്‌. വിദേശ വാർത്തകൾക്കായുള്ള "അന്തർദേശീയം", കായിക വാർത്തകൾക്കായുള്ള "സ്‌പോർട്‌സ്‌" എന്നിവ പ്രത്യേക പേജുകളാണ്‌.
 
വിഭജനാനന്തരം പാകിസ്താന്റെ ഈജിപ്ഷ്യൻ അംബാസഡറായി പോയ സത്താർ സേട്ടു സാഹിബ് എം.എൽ.എ, തലശ്ശേരി മുനിസിപ്പൽ ചെയർമാൻ കൂടിയായിരുന്ന എ.കെ കുഞ്ഞിമായൻ ഹാജി, കടാരൻ അബ്ദുറഹ്മാൻ ഹാജി, മുക്കാട്ടി മൂസ്സ, സി.പി മമ്മുക്കേയി എന്നിവരുടെ സാമ്പത്തിക സഹായത്തോടെ ചന്ദ്രിക വീണ്ടും പ്രസിദ്ധീകരണമാരംഭിച്ചു. ഇവർ ഓരോരുത്തരും നൽകിയ അഞ്ഞൂറു രൂപയുടെ ഫണ്ട് ചേർത്താണ് ദ മുസ്‌ലിം പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കമ്പനി രൂപീകരിച്ചത്. കറ കളഞ്ഞ കോൺഗ്രസുകാരനായിരുന്ന സി.മുഹമ്മദ് ഖാദി ബോർഡിൽ ജോലി ലഭിച്ച തൈലക്കണ്ടി മുഹമ്മദ് പത്രാധിപ സ്ഥാനമൊഴിയുകയും പെരിന്തൽമണ്ണയിലെ കെ.കെ മുഹമ്മദ് ഷാഫി പത്രാധിപത്യ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. 1936 ഏപ്രിലിൽ ചന്ദ്രിക സ്വന്തമായി അച്ചടി പ്രസ് വാങ്ങുകയും ചെയ്തു. അക്കാലത്ത് പത്രങ്ങൾക്ക് സ്വന്തമായി പ്രസ് ഉണ്ടാവുന്നത് വലിയ നേട്ടമായാണ് കണക്കാക്കിയിരുന്നത്.
സിഎച്ച്‌കെ ബിസ്‌മി, സിഎച്ച്‌കെ തങ്ങൾ, സിഎച്ച്‌കെ മേച്ചേരി, സിഎച്ച്‌കെ ക്രസന്റ്‌ തുടങ്ങിയവയാണ്‌ ചന്ദ്രിക ഉപയോഗിക്കുന്ന ഫോണ്ടുകൾ. ഓൺലൈൻ എഡിഷൻ യൂണികോഡ്‌ ഫോണ്ടുകൾ ഉപയോഗിക്കുന്നു. ഇവയിലെ മേച്ചേരി, വാഹനാപകടത്തിൽ അന്തരിച്ച മുൻ പത്രാധിപർ റഹീം മേച്ചേരിയുടെയും തങ്ങൾ, പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി [[മുഹമ്മദലി ശിഹാബ് തങ്ങൾ|ശിഹാബ്‌ തങ്ങളുടെ]]യും ഓർമയായി നൽകിയതാണ്‌.
 
=== ദിനപത്രത്തിലേക്ക്‌ ===
==ആഴ്‌ചപ്പതിപ്പ്‌==
 
കലാ സാഹിത്യ സാംസ്‌കാരിക വിഭവങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ചന്ദ്രിക ആഴ്‌ചപ്പതിപ്പ്‌ പ്രസിദ്ധമാണ്‌. [[സി.എച്ച്. മുഹമ്മദ്കോയ|സി.എച്ച്‌. മുഹമ്മദ്‌കോയ]] പത്രാധിപരായിരുന്നു. [[എം.ടി. വാസുദേവൻ നായർ]], [[എം. മുകുന്ദൻ]], [[വി.കെ.എൻ]], [[വൈക്കം മുഹമ്മദ്‌ ബഷീർ]], [[എൻ.എസ്‌ മാധവൻ]] തുടങ്ങി മലയാളത്തിലെ മുൻനിര സാഹിത്യകാരന്മാരെല്ലാം എഴുതിയിരുന്ന ആഴ്‌ചപ്പതിപ്പ്‌ ഇടക്കാലത്ത്‌ മുടങ്ങിയിരുന്നു. 2011 ഏപ്രിൽ 23-ന്‌ ആഴ്‌ചപ്പതിപ്പിന്റെ പുനഃപ്രകാശനം എം.ടി വാസുദേവൻ നായർ <ref>http://www.mathrubhumi.com/online/malayalam/news/story/903381/2011-04-24/kerala</ref> നിർവഹിച്ചു . ശിഹാബുദ്ദീൻ പൊയ്‌ത്തുംകടവ്‌ ആണ്‌ ഇപ്പോൾ ആഴ്‌ചപ്പതിപ്പിന്റെ പത്രാധിപർ.
1938ൽ ചന്ദ്രിക വാരികയിൽ നിന്ന് ദിനപത്രമായി. കെ.കെ മുഹമ്മദ് ഷാഫി എഡിറ്ററും എൻ. മൊയ്തു സാഹിബ് പ്രിന്ററും പബ്ലിഷറുമായിരുന്നു. കുഞ്ഞിമായൻ ഹാജിയുടെ മാനേജിംഗ് ഡയറക്ടറായി ആദ്യ ഡയറക്ടർ ബോർഡ് നിലവിൽ വരികുയും ചെയ്തു. [[രണ്ടാം ലോകമഹായുദ്ധം]] നിമിത്തമുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധിയും കടലാസ് ക്ഷാമവും കാരണം 1941 നവംബറിൽ ചന്ദ്രിക ദിനപത്രത്തിൽ നിന്ന് വാരികയായി ചുരുങ്ങി. 1942 ൽ മികച്ച ഹാസ്യസാഹിത്യകാരൻ കൂടിയായ വി.സി അബൂബക്കർ പത്രാധിപത്യം ഏറ്റെടുത്തു.
 
=== ബ്രിട്ടീഷ് പീഡനം ===
 
മുസ്‌ലിംകൾക്കെതിരെയുള്ള ബ്രിട്ടീഷ് അധികാരികളുടെ മനോഭാവത്തെ ചോദ്യം ചെയ്തതിന് ചന്ദ്രികക്ക് പീഡനങ്ങൾ ഏൽക്കേണ്ടി വന്നു. മലബാർ കലാപത്തിന് ശേഷം മുസ്‌ലിംകൾക്കെതിരെ എല്ലാ മേഖലയിൽ കടുത്ത വിവേചനം നിലനിന്നിരുന്ന കാലമായിരുന്നു അത്. മുസ്‌ലിംകളെ അപരിഷ്‌കൃതരും മതഭ്രാന്തന്മാരുമായി മുദ്രകുത്തി. ഗവൺമെന്റ് ഉദ്യോഗതലങ്ങളിൽ വിദ്യാസമ്പന്നരായ ചെറുപ്പക്കാർക്ക് പോലും അവസരങ്ങൾ ലഭിച്ചില്ല. സായുധ സേനയിൽ മുസ്‌ലിംകളുടെ പ്രാധിനിധ്യക്കുറവ്, മുസ്‌ലിംകളോടുള്ള അനുഭാവപൂർണമല്ലാത്ത സമീപനം, മുസ്‌ലിംകൾക്കു നേരെ ബ്രിട്ടീഷുകാർ അനുവർത്തിക്കുന്ന നയം എന്നിവ സംബന്ധിച്ച് കണക്കുകളുദ്ധരിച്ചും അന്നത്തെ മലബാർ കലക്ടർ മക്കീവന്റെ പേരെടുത്തു പറഞ്ഞും ചന്ദ്രിക തുടർമുഖപ്രസംഗങ്ങളെഴുതി. മുഖപ്രസംഗം അധികാരികളെ ചൊടിപ്പിച്ചു. എഡിറ്റർ വി.സി അബൂബക്കറെ മക്കീവൻ കോഴിക്കോട്ടെ തന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. ചന്ദ്രിക നിരോധിച്ചേക്കുമെന്നുള്ള പ്രചാരണങ്ങളുണ്ടായി. ഈ സംഭവം വി.സി അബൂബക്കർ വിവരിക്കുന്നതിങ്ങനെയാണ്. ''അന്നു അഭിമുഖ സംഭാഷണത്തിൽ ചന്ദ്രികയുടെ വാദമുഖങ്ങളെ നേരിടാൻ മി.മെക്കീവന്നു സാധിച്ചിരുന്നില്ലെന്ന് മാത്രമല്ല നേരിയ ഒരപരാധബോധം അദ്ദേഹത്തിൽ നിഴലിക്കുന്നതായി തോന്നുകയും ചെയ്തു. അമർശക്കലിയിൽ പല്ലുകടിച്ചു കൊണ്ട് ഭീമാകാരനായ ആ സായ്പ് അന്ന് പറഞ്ഞ ഒരു വാക്ക് ഞാനിപ്പോഴും ഓർക്കുന്നു. you are too young to be an editor (ഒരു പത്രത്തിന്റെ അധിപരാകാൻ മാത്രം നിങ്ങൾക്ക് പ്രായമായിട്ടില്ല)"
 
=== ശങ്കുണ്ണിനായർ ===
 
സാമ്പത്തിക പ്രതിസന്ധി വീണ്ടും കമ്പനിയെ തളർത്തി. ചന്ദ്രികയുടെ ചരിത്രത്തിലെ അതിവിശിഷ്ടമായ ത്യാഗകഥക്ക് ഇക്കാലം സാക്ഷിയായി. പത്രമടിക്കാൻ കടലാസുവാങ്ങാൻ പണമില്ലാതെ ഓടിനടക്കുകയാണ് മാനേജർ ശങ്കുണ്ണിനായർ. ഒരു മണി വരെ ആ അന്വേഷണം നീണ്ടു. പത്രമടിക്കാതിരിക്കാൻ കഴിയില്ല. കടലാസുവാങ്ങാൻ പണവുമില്ല. ശങ്കുണ്ണിനായർ ഒരു ശീട്ടിൽ എന്തൊക്കെയോ കുത്തിക്കുറിച്ച് സബ് എഡിറ്ററായിരുന്ന മൊയ്തുകരിയാടന്റെ പക്കൽ ധർമടത്തെ വീട്ടിലെത്തിക്കാൻ പറഞ്ഞു. ഭാര്യയുടെ ആഭരണം ചന്ദ്രികക്കായി പണയം വെക്കാൻ നൽകണമെന്ന് അഭ്യർത്ഥിച്ചു കൊണ്ടുള്ള കത്തായിരുന്നു അത്. ആ ആഭരണം പണയം വെച്ച് കടലാസുവാങ്ങിയാണ് അന്ന് പത്രമടിച്ചത്.
 
1943 മാർച്ച് 26-ാം തിയ്യതി വലിയ പെരുന്നാൾ ദിനത്തിലാണ് ദിനപത്രമായി പുനഃപ്രസിദ്ധീകരണം ആരംഭിച്ചത്. തലശ്ശേരി കോടതിയിൽ സബ്ജഡ്ജിയായിരുന്ന അഡ്വ. ഹാജി പി. കുഞ്ഞാമത് കുട്ടി, കേരള പബ്ലിക് സർവീസ് കമ്മീഷൻ മുൻ മെമ്പർ സി.ഒ.ടി കുഞ്ഞിപ്പക്കികേയി സാഹിബ്, കോഴിക്കോട് സർവകലാശാലാ മുൻ വൈസ്ചാൻസലർ എം. മുഹമ്മദ് ഗനി, പാലക്കാട് വിക്‌ടോറിയാ കോളജ് മുൻ പ്രിൻസിപ്പാൾ പി. ശങ്കുണ്ണി, മൂർക്കോത്ത് കുമാരൻ, ടി.എ മൂസ സാഹിബ് എന്നിവരുടെ സഹായവും ആദ്യകാലത്ത് മറക്കാവതല്ല.
 
=== കോഴിക്കോട്ടേക്ക് ===
സ്വാതന്ത്ര്യ സമരം തീച്ചൂളയിൽ വെന്തുനിൽക്കുന്ന കാലത്ത്, 1946 ഫെബ്രുവരി 11 നാണ് പത്രം തലശ്ശേരിയിൽ നിന്ന് [[മലബാർ]] ജില്ലയുടെ ആസ്ഥാനമായിരുന്ന കോഴിക്കോട്ടെത്തിയത്. വാർത്താ സൗകര്യം, വിവിധയിടങ്ങളിലേക്ക് പത്രം എത്തിക്കാനുള്ള സൗകര്യം എന്നിവ മുൻനിർത്തിയാണ് ചന്ദ്രിക കോഴിക്കോട്ട് നിന്ന് പ്രസിദ്ധീകരിക്കാൻ തീരുമാനമായത്. എ.കെ കുഞ്ഞിമായിൻ ഹാജി മലബാറിലുടനീളം സഞ്ചരിച്ച് പത്രത്തിന് ഒരു ലക്ഷം രൂപയുടെ ഓഹരി കണ്ടെത്തി. പതിനേഴായിരം ഉറുപ്പിക മൂലധനവും പതിനേഴായിരം ഉറുപ്പിക ബാങ്ക് ബാലൻസുമാണ് തലശ്ശേരിയിൽ നിന്നു വരുമ്പോൾ പത്രത്തിനുണ്ടായിരുന്നത്. ഈ സാമ്പത്തികാഭിവൃദ്ധി കൂടിയാണ് പത്രം കോഴിക്കോട്ടു നിന്നു പ്രസിദ്ധീകരിക്കാൻ ധൈര്യം നൽകിയത്. മാതൃഭൂമി, പൗരശക്തി, എന്നീ പത്രങ്ങങ്ങളാണ് അന്ന് കോഴിക്കോട്ടു നിന്ന് പ്രസിദ്ധീകരിച്ചിരുന്നത്.
പ്രൊഫ. കെ.വി അബ്ദുറഹ്മാൻ സാഹിബായിരുന്നു കോഴിക്കോട്ടെ പത്രത്തിന്റെ പ്രഥമ പത്രാധിപർ. നാലു വർഷം പത്രാധിപ സ്ഥാനത്തിരുന്ന അദ്ദേഹം പിന്നീട് മലബാറിലെ അലീഗറായി അറിയപ്പെട്ടിരുന്ന ഫാറൂഖ് കോളജിലെ എകണോമിക്‌സ് വകുപ്പിൽ അധ്യാപകനായി ജോലി ലഭിച്ചതോടെ ചന്ദ്രിക വിട്ടു. മദ്രാസ് ക്രിസ്ത്യൻ കോളജിൽ അബ്ദുറഹ്മാൻ സാഹിബിന്റെ സഹപാഠിയായിരുന്ന കെ. കുഞ്ഞിപ്പക്കി സാഹിബായിരുന്നു മാനേജർ. ചന്ദ്രിക വിട്ട അദ്ദേഹം കോളജിയേറ്റ് എഡുക്കേഷൻ ജോയിന്റ് ഡയറക്ടറായി സേവനമനുഷ്ഠിച്ചിരുന്നു. കണക്കെഴുത്തുകാരനായിരുന്ന കുമാരൻ റൈട്ടറും ടൗൺ റിപ്പോർട്ടർ കൃഷ്ണനും മുനിസിപ്പാലിറ്റിക്ക് പുറത്ത് പത്രം വായിച്ചുകേൾപ്പിക്കാൻ നിയോഗിക്കപ്പെട്ട കോരൻമാസ്റ്ററും ചന്ദ്രികയുടെ വളർച്ചയിൽ വഹിച്ച പങ്ക് ചെറുതല്ല.
പഴയ എണ്ണ എഞ്ചിനും പ്രസും പുതിയ മാറ്റത്തിനൊത്ത് ഓടിയെത്തിയില്ല. 1946 കളുടെ ഒടുവിൽ പതിനായിരം കോപ്പിയായിരുന്നു അച്ചടിച്ചിരുന്നത്. കോഴിക്കോട്ടെത്തുമ്പോഴുണ്ടായിരുന്ന മുവ്വായിരം കോപ്പിയിൽ നിന്ന് വൻതോതിലുള്ള വർധന. 1946 ൽ തന്നെയാണ് പിന്നീട് മുഖ്യമന്ത്രിയും സ്പീക്കറുമായ [[സി.എച്ച് മുഹമ്മദ് കോയ]] ചന്ദ്രികയുടെ പത്രാധിപ സമിതിയിലെത്തിയത്. സയ്യിദ് അബ്ദുറഹ്മാൻ ബാഫക്കി തങ്ങളും പുനത്തിൽ അബൂബക്കർ സാഹിബുമായിരുന്നു ചന്ദ്രികയുടെ കോഴിക്കോട്ടെത്തിയപ്പോഴുള്ള പുതിയ ഡയറക്ടർ ബോർഡ് അംഗങ്ങൾ.
 
1950 ൽ അമേരിക്കയിൽ നിന്ന് കുഞ്ഞിമായിൻ ഹാജി റിബിൽറ്റ് ഫഌറ്റ് ബെഡ് റോട്ടറി പ്രസ് വരുത്തി. ആ സെക്കന്റ് ഹാന്റ് റോട്ടറി പ്രസ് പക്ഷേ, പ്രവർത്തിച്ചില്ല. വിദേശത്തു നിന്ന് രണ്ട് സാങ്കേതിക വിദഗ്ധർ എത്തി പരിശോധിച്ചെങ്കിലും യന്ത്രത്തിന്റെ തകരാർ പരിഹരിക്കാറായില്ല. സാമ്പത്തികമായി കനത്ത നഷ്ടമാണ് അത് ചന്ദ്രികക്ക് വരുത്തി വെച്ചത്.
=== ചന്ദ്രിക ആഴ്ചപ്പതിപ്പ് ===
1950 ജൂലൈ പതിനഞ്ചിന് പത്രത്തിന്റെ ഭാഗമായി ആഴ്ചപ്പതിപ്പ് ആരംഭിച്ചതോടെ ചരിത്രത്തിൽ ചന്ദ്രിക അതിന്റെ സുവർണ അധ്യായം എഴുതിച്ചേർത്തു. കേരളത്തിൽ കഴിയെഴുത്തിന്റെ പിതാവും [[കമ്യൂണിസ്റ്റ്]] അനുഭാവിയുമായിരുന്ന പി.എ മുഹമ്മദ് കോയ എന്ന മുഷ്താഖ് ആയിരുന്നു വാരികയുടെ പത്രാധിപർ. പൗരശക്തിയിൽ സി.എച്ച് മുഹമ്മദ് കോയയാണ് മുഷ്താഖിനെ ചന്ദ്രികയിലെത്തിച്ചത്. [[വൈക്കം മുഹമ്മദ് ബഷീർ]], മഹാകവി [[വള്ളത്തോൾ]]. [[പി.സി കുട്ടികൃഷ്ണൻ]] എന്ന ഉറൂബ്, [[വി.കെ.എൻ]], [[എം.ടി വാസുദേവൻ നായർ]], [[എസ്.കെ പൊറ്റക്കാട്]], [[ആറ്റൂർ രവിവർമ]], [[ടി.പത്മനാഭൻ]], [[എം.മുകുന്ദൻ]] തുടങ്ങി മലയാളത്തിലെ എല്ലാ പ്രമുഖ എഴുത്തുകാരുടെയും കളരിയായി ആഴ്ചപ്പതിപ്പ് മാറി. മുസ്‌ലിം സമുദായത്തെ മുഖ്യധാരയുമായും സാംസ്‌കാരിക ലോകവുമായും അടുപ്പിക്കുകയെന്ന ദൗത്യമാണ് ആഴ്ചപ്പതിപ്പിന് നിർവഹിക്കാനുണ്ടായിരുന്നത്. സി.എച്ച് മുഹമ്മദ് കോയയുടെ ഈ ദീർഘവീക്ഷണത്തിന് മുമ്പിൽ പ്രണാമമർപ്പിക്കാതെ വയ്യ. 1989 ജൂൺ 30 ന് പ്രസിദ്ധീകരണം നിലച്ചെങ്കിലും പത്രത്തിന്റെ സുവർണ ജൂബിലിയോട് അനുബന്ധിച്ച് 1993 ഓഗസ്റ്റ് 21 ന് വീണ്ടും പ്രസിദ്ധീകരിക്കപ്പെട്ടു. പിൽക്കാലത്ത് ഒരിക്കൽ കൂടി മുടങ്ങിയ ആഴ്ചപ്പതിപ്പ് ഇപ്പോൾ മലയാളത്തിലെ മുൻനിര പ്രസിദ്ധീകരണമായി നിലനിൽക്കുന്നു.ശിഹാബുദ്ദീൻ പൊയ്‌ത്തുംകടവ്‌ ആണ്‌ ഇപ്പോൾ ആഴ്‌ചപ്പതിപ്പിന്റെ പത്രാധിപർ.
 
=== അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ ===
 
കുഞ്ഞിമായൻ ഹാജി അനാരോഗ്യം മൂലം മാറി നിന്ന ഒഴിവിലേക്ക് 1958 ൽ അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ ചന്ദ്രികയുടെ മാനേജിംഗ് ഡയറക്ടറായി. പത്രത്തിന് ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ ജനകീയ അടിത്തറയുപയോഗിച്ച് പ്രചാരണം നടന്നത് ബാഫക്കി തങ്ങളുടെ കാലയളവിലായിരുന്നു. കോഴിക്കോട് പുതിയങ്ങാടിയിലുള്ള ബാഫക്കി തങ്ങളുടെ വീട് ചന്ദ്രികയുടെ കൂടി ഓഫീസായി. പത്രത്തിന്റെ ഓരോ അനക്കത്തിലും അദ്ദേഹം ശ്രദ്ധവെച്ചു. പഴയ പ്രസിനു ശേഷം 1970 ൽ ചന്ദ്രിക റോട്ടറി പ്രസ് വാങ്ങി. ഇന്ന് കാണുന്ന ചന്ദ്രികയുടെ ഓഫീസും പ്രസും ബാഫക്കി തങ്ങളുടെ മേൽനോട്ടത്തിൽ നിർമിക്കപ്പെട്ടതാണ്. അതിനായി മലബാറിലുനീളം ഫണ്ട് സ്വരൂപിച്ചതും തങ്ങൾ തന്നെ. 1970 മാർച്ച് 28 ന് ചന്ദ്രികയുടെ റോട്ടറി പ്രസ് ആഘോഷ പൂർവം ഉദ്ഘാടനം ചെയ്തു. മണിക്കൂറിൽ നിന്ന് 16 പേജിൽ നിന്ന് 36000 കോപ്പി അച്ചടിക്കാൻ കഴിയുന്ന മെഷീനിലേക്കുള്ള മാറ്റം ചന്ദ്രികയുടെ മാറ്റത്തിന്റെ ദിശാ സൂചികയായിരുന്നു. 1973 ൽ ബാഫക്കി തങ്ങൾ മക്കയിൽ നിര്യാതനായി.
=== സി.എച്ച് മുഹമ്മദ് കോയ ===
 
1945 ൽ കോളജിൽ പഠിക്കുന്ന വേളയിൽ അപ്രന്റീസായാണ് സി.എച്ച് മുഹമ്മദ് കോയ ചന്ദ്രികയിലെത്തിയത്. എം.കെ അത്തോളി എന്ന പേരിൽ രാഷ്ട്രീയ ലേഖനങ്ങളെഴുതിയിരുന്ന സി.എച്ച്, വി.സി അബ്ദുറഹ്്മാന് ശേഷം ചന്ദ്രിക പത്രാധിപത്യം ഏറ്റെടുത്തു. മരണം വരെ ചന്ദ്രികയുടെ ചീഫ് എഡിറ്ററായി പ്രവർത്തിച്ചു. ഒരു വർത്തമാനപത്രത്തിന്റെ അധിപൻ [[കേരളത്തിന്റെ മുഖ്യമന്ത്രി]] പദം അലങ്കരിച്ച ബഹുമതിയും ചന്ദ്രികക്ക് സ്വന്തമാണ്.
 
1976 ൽ ചന്ദ്രിക പുസ്തക പ്രസാധന രംഗത്തേക്കും ചുവടെടുത്തു വെച്ചു. സി.എച്ച് മുഹമ്മദ് കോയയുടെ 'ഇന്ത്യയിലെ മുസ്്‌ലിം ഭരണകാലം കഥകളിലൂടെ' എന്നതായിരുന്നു ആദ്യ പുസ്തകം. ഇത് പിൽക്കാലത്ത് തുടർന്നു കൊണ്ടു പോവാൻ സാധിച്ചില്ല. ഇടക്കാലത്ത് കുട്ടികൾക്കായി ആരംഭിച്ച ബാലചന്ദ്രികയും അകാലത്തിൽ നിലക്കുകയായിരുന്നു.
 
ബാഫക്കി തങ്ങൾക്കു ശേഷം സയ്യിദ് ഉമർബാഫഖി തങ്ങൾ, പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങൾ, [[പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ]] എന്നിവർ ചന്ദ്രികയുടെ മാനേജിംഗ് ഡയറക്ടർമാരായി. ചന്ദ്രിക അപ്പോഴേക്കും എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ പത്രമായി മാറിയിരുന്നു. ഡയറക്ടറായിരുന്ന സീതി ഹാജി ഇക്കാലത്ത് ചന്ദ്രികക്കു ചെയ്ത സേവനങ്ങൾ മറക്കാവതല്ല. 1990 കളിൽ സാങ്കേതിക രംഗങ്ങളിൽ വന്ന മാറ്റം അതിവേഗത്തിൽ ഉൾക്കൊണ്ട് ചന്ദ്രികയെ അതനുസരിച്ച് മാറ്റിയത് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലായിരുന്നു. പ്രൊഫ. മങ്കട ടി.അബ്ദുൽ അസീസ്, സി.കെ താനൂർ, റഹീം മേച്ചേരി എന്നിവർ ഈ ഘട്ടത്തിൽ ചന്ദ്രികയുടെ പത്രാധിപത്യം വഹിച്ചു.
 
ഇക്കാലയളവിൽ നാടിന്റെ വികസനത്തിനും വിദ്യാഭ്യാസത്തിനും പത്രം ഒട്ടേറെ പ്രവർത്തനങ്ങൾ ചെയ്തു. ഇച്ഛാഭംഗം വന്ന മുസ്ലിം സമുദായത്തിന് വിദ്യാഭ്യാസം നൽകി വിവേകം നിറഞ്ഞ ഒരു തലമുറയെ സൃഷ്ടിക്കുകയെന്ന വെല്ലുവിളി പത്രം ഭംഗിയായി നിറവേറ്റി. മലബാറിലെ അലീഗറായി അറിയപ്പെടുന്ന ഫാറൂഖ് കോളജിന് ചന്ദ്രിക നൽകിയ പിൻബലം നിസ്സീമമായിരുന്നു. കോളജിനായി നിരവധി മുഖപ്രസംഗങ്ങൾ എഴുതുകയും ഫണ്ട് ശേഖരണങ്ങൾക്ക് പത്രം മുൻകൈയെടുക്കുകയും ചെയ്തു. സമുദായത്തിലെ എല്ലാ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും പക്ഷാന്തരമില്ലാതെ ചന്ദ്രിക കലവറയില്ലാത്ത പിന്തുണ നൽകുകയും ചെയ്തു. മുസ്്‌ലിം എജ്യുക്കേഷണൽ സൊസൈറ്റി പോലുള്ള സ്ഥാപനങ്ങൾക്ക് വിദ്യാഭ്യാസ രംഗത്ത് ചുവടുറപ്പിക്കാൻ ചന്ദ്രിക നൽകിയ പിന്തുണ ചെറുതായിരുന്നില്ല.
=== എഡിഷനുകൾ ===
 
1993 ൽ പത്രത്തിന് കോഴിക്കോടിന് ശേഷം കൊച്ചിയിൽ രണ്ടാമത്തെ എഡിഷനുണ്ടായി. തലശ്ശേരിയിലെ ആ കൊച്ചു മുറിയിൽ നിന്ന് ചന്ദ്രിക ഇന്ത്യക്കകത്തും പുറത്തുമായി പത്ത് എഡിഷനുകളുള്ള വലിയ പത്രസ്ഥാപനമായി വളർന്നു. കേരളത്തിൽ കോഴിക്കോട്, കൊച്ചി, കണ്ണൂർ, മലപ്പുറം, തിരുവനന്തപുരം, കോട്ടയം മധ്യേഷ്യയിൽ നിന്ന് ദുബായ്, ദോഹ, ബഹ്‌റൈൻ, ജിദ്ദ, ദമാം എന്നിവടങ്ങളിൽ നിന്ന് പത്രം പുറത്തിറങ്ങുന്നു.
 
പ്രൊഫഷണലിസത്തിന്റെ ഭാഗമായി ഇടക്കാലത്ത് മലയാള പത്രപ്രവർത്തന രംഗത്ത് കടന്നു വന്ന അനഭിലഷണീയമായ ജേർണലിസത്തോട് ചന്ദ്രിക രാജിയായില്ല. മാധ്യമധർമത്തിന് നിരക്കാത്തതൊന്നും പത്രം പ്രോത്സാഹിപ്പിച്ചു പോലുമില്ല.
 
== മറ്റു പ്രസിദ്ധീകരണങ്ങൾ ==
"https://ml.wikipedia.org/wiki/ചന്ദ്രിക_ദിനപ്പത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്