"ദേവീഭാഗവതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
ത്രിമൂർത്തിസങ്കല്പം പ്രപഞ്ചത്തിന്റെ സൃഷ്ടി സ്ഥിതി സംഹാര കാരണവുമായി ബന്ധപ്പെട്ടതായിപുരാണങ്ങളിൽ വർണിക്കപ്പെടുന്നുണ്ട്. ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാരുടെ ശക്തികേന്ദ്രമായും സഹായഭൂതയായും വർത്തിക്കുന്ന പരാശക്തിയുടെ പ്രഭാവം ദേവീഭാഗവതത്തിലും മറ്റു ശാക്തപുരാണങ്ങളിലും വെളിപ്പെടുത്തുന്നു.
ശ്രീമദ്ഭാഗവതത്തിലും ദേവീഭാഗവതത്തിലും ഭക്തിയുടെ പരമപ്രാധാന്യമാണ് ഏറ്റവുമധികം വിശദമാക്കുന്നത്. ശ്രീമദ്ഭാഗവതത്തിൽ ദർശനങ്ങൾ പ്രാമുഖ്യത്തോടെ വിശകലനം ചെയ്യുമ്പോൾ ദേവീഭാഗവതത്തിൽ തന്ത്രത്തിനാണ് ആ സ്ഥാനം നല്കിയിട്ടുള്ളത്. ഈ സ്വാധീനമാണ് രാധാസങ്കല്പത്തിന് ദേവീഭാഗവതത്തിൽ പ്രാധാന്യം ലഭിക്കാൻ കാരണം. മംഗള, ചണ്ഡി, ഷഷ്ഠി, മാനസ തുടങ്ങിയ മൂർത്തിഭേദങ്ങളുടെ ഉപാസന പില്ക്കാലത്ത് ഉൾപ്പെടുത്തിയതാണ് എന്നു പരാമർശമുണ്ട്. ബംഗാളിലെ ശക്ത്യുപാസനയുടെ സ്വാധീനത്താലാണിത് എന്നാണു വിശ്വാസം. ദേവീഭാഗവതത്തിന്റെ ചില ഭാഗങ്ങളെങ്കിലും ശ്രീമദ്ഭാഗവതത്തെക്കാൾ പ്രാചീനമാണെന്നു കരുതുന്നുണ്ട്. എന്നാൽ ദേവീഭാഗവതം ഇന്നത്തെ നിലയിൽ ഒൻപതും പതിനൊന്നും ശതകങ്ങൾക്കിടയിൽ രൂപപ്പെട്ടെന്നു കരുതാമെന്നാണ് പണ്ഡിത മതം. നീലകണ്ഠൻ, സ്വാമി തുടങ്ങിയവരുടെ വ്യാഖ്യാനങ്ങളും ഭാരതീയ പ്രാദേശിക ഭാഷകളിൽ വിവർത്തനങ്ങളും അനേകം അനുവർത്തനങ്ങളും ദേവീഭാഗവതത്തിനു ലഭ്യമാണ്.
{{സർവ്വവിജ്ഞാനകോശം}}
"https://ml.wikipedia.org/wiki/ദേവീഭാഗവതം" എന്ന താളിൽനിന്ന് ശേഖരിച്ചത്