[[കേരളം|കേരളത്തിലെ]] [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലുള്ള]] ഒരു പട്ടണമാണ് '''പെരിന്തൽമണ്ണ'''. കേരളത്തിലെ ഒരു [[കേരളത്തിലെ നാട്ടുരാജ്യങ്ങൾ| നാട്ടുരാജ്യ]]മായിരുന്ന [[വള്ളുവനാട്|വള്ളുവനാടിന്റെ]] തലസ്ഥാനമെന്ന പേരിൽ ചരിത്രപ്രാധാന്യമുള്ള ഇടമാണിത്. നൂറ്റാണ്ടുകളായി പെരിന്തൽമണ്ണക്ക് ചുറ്റുമുള്ള ഗ്രാമങ്ങൾ വാണിജ്യകേന്ദ്രങ്ങളായിരുന്നു.{{FACT}}. 1990 ഫെബ്രുവരി 10-നാണ് പെരിന്തൽമണ്ണ [[നഗരസഭ]] രൂപീകൃതമായത്.
[[ആസ്പത്രി|ആസ്പത്രികളുടെ]] നഗരം എന്ന് പെരിന്തൽമണ്ണ അറിയപ്പെടുന്നു.{{അവലംബം}} നാല് സൂപ്പർ സ്പെഷ്യാലിറ്റി ആസ്പത്രികൾ പെരിന്തൽമണ്ണയിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിനുപുറമേ ഒരു മെഡിക്കൽ കോളേജും ചെറുതും ഇടത്തരവും ആയ നിരവധി ആശൂപത്രികളും ക്ലിനിക്കുകളും ഇവിടെ പ്രവർത്തിക്കുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സഹകരണ ആസ്പത്രിയായ ഇ.എം.എസ് സ്മാരക ആശുപത്രി ഇവിടെയാണുള്ളത്.