"ശാശ്വതഭൂനികുതിവ്യവസ്ഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 12:
 
==വ്യവസ്ഥകൾ ==
ശാശ്വത ഭൂനികുതി വ്യവസ്ഥയിൽ മൂന്നു വിഭാഗങ്ങളാണ് ഉൾക്കൊളളിക്കപ്പെട്ടത്. ഈസ്റ്റ് ഇന്ത്യാ കമ്പനി , ജമീന്ദാർമാർ, കുടിയാന്മാർ. തത്സമയം ലഭ്യമായ ഭൂവിവരങ്ങൾ കണക്കിലെടുത്ത് പതിനൊന്നിൽ പത്തു ഭാഗം കമ്പനിക്ക്. ബാക്കി ഒരു ഭാഗം ജമീന്ദാർക്ക് എന്ന നിരക്കിൽ ഒരു നിശ്ചിത സംഖ്യ കമ്പനി വാർഷികകരമായി നിശ്ചയിച്ചു<Ref name= Floud/>. ജമീന്ദാർക്ക് അമിത വിളവു ലഭിച്ചാലും ഈ സംഖ്യ ഒരിക്കലും വർദ്ധിപ്പിക്കുകയില്ല എന്ന ഉറപ്പോടെ. എല്ലാവർഷവും ഒരു നിശ്ചിത ദിവസം സൂര്യാസ്തമനത്തിനകം കരമടച്ചില്ലെങ്കിൽ കൃഷി സ്ഥലങ്ങൾ വിൽക്കപ്പെടുമെന്നും, തീപിടുത്തമോ, വരൾച്ചയോ ഒഴികഴിവായി അംഗീകരിക്കില്ലെന്നും വ്യവസ്ഥയിൽ പറഞ്ഞു<Ref name= Floud/>. കുടിയായ്മ പരമ്പരാഗതമായിരുന്നു. പന്ത്രണ്ടു വർഷങ്ങളായി ഒരേ സംഖ്യയാണ് ജമീന്ദാർക്ക് നല്കിപ്പോരുന്നതെങ്കിൽ അത് ശാശ്വത നികുതിയായി പരിഗണിയ്ക്കാമെന്ന് കമ്പനി പറഞ്ഞെങ്കിലും അതു തെളിയിയ്ക്കാൻ ആവശ്യമായ രേഖകളുണ്ടായിരുന്നില്ലരേഖകൾ കുടിയാന്മാരുടെ കൈവശം ഉണ്ടായിരുന്നില്ല. അങ്ങനെ അന്യായമായ കര വർദ്ധനവിനും കുടിയൊഴിപ്പിക്കലിനും എതിരായി അവർക്ക് യാതൊരു രക്ഷാമാർഗ്ഗവും ലഭ്യമായില്ല.
==അനന്തരഫലങ്ങൾ==
ഏതാണ്ട് രണ്ടു ദശാബ്ദക്കാലത്തോളം ഈ വ്യവസ്ഥ ഒട്ടൊക്കെ സുഗമമായി നടന്നു. പക്ഷെ പുതിയ അവകാശങ്ങൾ ലഭിച്ചതിനെതുടർന്ന് ജന്മിമാർ കൃഷിയിൽ കൂടുതൽ ശ്രദ്ധിക്കുമെന്നും അങ്ങനെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടും എന്ന കോൺവാലിസിന്റെ കണക്കൂട്ടൽ അസ്ഥാനത്തായി. ജമീന്ദർമാർ ഈ വ്യവസ്ഥയെ കുടിയാന്മാരെ ചൂഷണം ചെയ്യാനുളള ഉപാധിയാക്കി മാറിമാറ്റി. കുടിയാന് ഭൂമിയിലുള്ള ന്യായമായ അവകാശം നഷ്ടപ്പെട്ടു. ജന്മിമാർ കാലക്രമത്തിൽ സമ്പന്നരാകുകയും കുടിയാന്മാർ ജമീന്ദാർമാരുടെ ശാശ്വത ചൂഷണങ്ങൾക്ക് വിധേയരാകുകയും ചെയ്തു. 1885-ലെ കുടികിടപ്പു നിയമം കുടിയാന്മാരുടെ കുടികിടപ്പവകാശം ഭദ്രമാക്കാൻ ശ്രമിച്ചെങ്കിലും ഒമ്പതു വർഷത്തെ തുടർച്ചയായ കൈവശാവകാശം സ്ഥിരീകരിക്കാനാവശ്യമായ ഭൂസംബന്ധിത രേഖകൾ കുടിയാന്മാരുടെ കൈവശം ഇല്ലായിരുന്നു<Ref name= Floud/>. ൧൯൪൦1940-ൽ ബംഗാളിലെ റവന്യൂ കമീഷണറായിരുന്ന സർ ഫ്രാൻസിസ് ഫ്ളൗഡ് സവിസ്തരമായ ഒരു റിപ്പോർട്ട് അന്നത്തെ റവന്യൂ മന്ത്രാലയത്തിന് സമർപ്പിച്ചു<Ref name= Floud/>. അതിൽ പലഭേദഗതികളും നിർദ്ദേശിച്ചിരുന്നു. പക്ഷെ തത്പരതക്ഷികളുടെതത്പരകക്ഷികളുടെ സ്ഥാപിത താത്പര്യങ്ങൾ കാരണം ഭേദഗതികൾ നടപ്പായില്ല.
 
കുടിയാന്മാരുടെ ഈ അരക്ഷിതാവസ്ഥയാണ് പിന്നീട് [[തേഭാഗ ഭൂസമരം |തേഭാഗാ ഭൂസമരത്തിനും]] [[ നക്സലൈറ്റ് |നക്സൽ പ്രസ്ഥാനത്തിനും]] പ്രചോദനം നല്കിയതെന്ന് പറയപ്പെടുന്നു.
"https://ml.wikipedia.org/wiki/ശാശ്വതഭൂനികുതിവ്യവസ്ഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്