"കുമ്പസാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{featured}}
{{prettyurl|Confession}}
[[File:21475040.jpg|thumb|250px|right|വലതുവശത്ത്, കുമ്പസാരത്തിനെത്തിയ പാപിയും പിന്നിൽ സാത്താനും, ഇടതുവശത്ത് പാപപ്പൊറുതിപാപമോചനം കിട്ടിയ ആൾ മാലാഖക്കൊപ്പം - ഫ്രാൻസിസ്കോ നൊവെല്ലിയുടെ ചിത്രം, കാലം 1800-നടുത്ത്]]
 
[[റോമൻ കത്തോലിക്കാ സഭ]], [[പൗരസ്ത്യ ഓർത്തഡോക്സ് സഭ]], [[ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ]] തുടങ്ങിയ ക്രിസ്തീയവിഭാഗങ്ങളിൽ, വിശ്വാസികൾ പാപമോചനമാർഗ്ഗമായി കരുതി അനുഷ്ഠിക്കുന്ന ഒരു മതകർമ്മമാണ് [[കുമ്പസാരം]]. അധികാരമുള്ള പുരോഹിതനോടോ ആത്മീയഗുരുവിനോടോ പശ്ചാത്താപത്തോടെ പാപങ്ങൾ ഏറ്റുപറയുന്നതാണ് ഇതിൽ മുഖ്യമായുള്ളത്. കുറ്റവാളികൾ, നിയമപാലകരുടെ മുൻപിൽ നടത്തുന്ന കുറ്റസമ്മതവുമായി ഇതിന് സമാനതയുണ്ട്.{{സൂചിക|൧|}}പ്രത്യേകമായി നിർമ്മിച്ചിട്ടുള്ള കുമ്പസാരക്കൂട്ടിലാണ് മിക്കപ്പോഴും ഈ ചടങ്ങ് നിർവഹിക്കപ്പെടാറുള്ളത്. കുമ്പസാരത്തെ അനുസ്മരിപ്പിക്കുന്ന അനുഷ്ഠാനങ്ങളും സങ്കല്പങ്ങളും ഇതരക്രിസ്തീയവിഭാഗങ്ങളിലും ക്രൈസ്തവേതരമതപാരമ്പര്യങ്ങളിലും കണ്ടെത്താനാകും.<ref>[http://www.san.beck.org/EC9-Buddha.html ബുദ്ധനും ബുദ്ധമതവും],Literary Works of Sanderson Beck</ref>
വരി 82:
[[ചിത്രം:Alessandro Gherardini - Saint Jérôme pénitent.jpg|thumb|175px|മനസ്താപിയായ [[ജെറോം|വിശുദ്ധ ജെറോം]] - അലെസ്സാന്ദ്രോ ഗെരാർദിനിയുടെ ചിത്രം]]
 
പൗരസ്ത്യ ഓർത്തഡോക്സ് സഭയിൽ കുമ്പസാരത്തിനായി പ്രത്യേക കുമ്പസാരക്കൂടുകളില്ല. ദേവാലയത്തിന്റെ മുഖ്യഭാഗത്ത്, [[ഐക്കൺ|ഐക്കണുകൾ]] എന്ന രൂപങ്ങൾ സ്ഥാപിച്ചിരിക്കുന്ന സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള വിശുദ്ധ മേശയ്ക്കു സമീപമാണ് കുമ്പസാരം നടത്തപ്പെടുന്നത്. ഈ മേശയിൽ സുവിശേഷഗ്രന്ഥവും ആശീർവാദത്തിനുള്ള ക്രൂശിതരൂപവും വയ്ക്കുന്നു.<!--മനുഷ്യനിർമ്മിതമല്ലാതെ, അത്ഭുതകരമായി നിലവിൽ വന്നുവെന്നു കരുതപ്പെടുന്ന ക്രൂശിതരൂപമാണ് ഇതിനായുപയോഗിക്കുന്നത്--> കുമ്പസാരം നടത്തുന്നത് പുരോഹിതനോടല്ല [[യേശു|യേശുവിനോടാണെന്നും]] പുരോഹിതന് സാക്ഷിയുടേയും വഴികാട്ടിയുടേയും സ്ഥാനം മാത്രമാണെന്നും വിശ്വാസി മനസ്സിലാക്കുന്നു. കുമ്പസാരിക്കുന്നതിനുമുൻപ് മനസ്താപി സുവിശേഷഗ്രന്ഥത്തെയും ക്രൂശിതരൂപത്തേയും വണങ്ങുകയും കുരിശിൽ കിടക്കുന്ന യേശുവിന്റെ പാദങ്ങളിൽ വലം കയ്യുടെ പെരുവിരലും അടുത്ത രണ്ടുവിരലുകളും വയ്ക്കുകയും ചെയ്യുന്നു. ഒന്നും മറച്ചുവക്കാതെ എല്ലാ തെറ്റുകളും ഏറ്റുപറഞ്ഞ് കുമ്പസാരം നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കുമ്പസാരപിതാവ്പുരോഹിതൻ വിശ്വാസിയെ ഉദ്ബോധിപ്പിക്കാറുണ്ട്.
 
സാധാരണരീതിയിൽ, മനസ്താപി ആത്മീയവഴികാട്ടിയോട് പാപങ്ങൾ ഏറ്റുപറഞ്ഞുകഴിയുമ്പോൾ, ഇടവക വികാരി അയാളുടെ തല തന്റെ ഊറാല കൊണ്ട് മൂടി പാപമോചനപ്രാത്ഥന വായിക്കുന്നു. ഇതിനുപയോഗിക്കുന്ന പ്രാർത്ഥന ഗ്രീക്ക്-സ്ലാവിക് സഭകളിൽ വ്യത്യസ്തമാണ്. മനസ്താപി അത്മീയവഴികാട്ടിയോട് പാപങ്ങൾ ഏറ്റുപറയുന്നതിന് പുരോഹിതൻ സാക്ഷിയായിരിക്കണമെന്നില്ല. അത്മീയവഴികാട്ടിയോട് പതിവായി പാപങ്ങൾ ഏറ്റുപറഞ്ഞശേഷം [[വിശുദ്ധ കുർബാന]] സ്വീകരിക്കുന്നതിനുമുൻപു മാത്രം പുരോഹിതനിൽ നിന്ന് പാപമോചനം വാങ്ങുന്നതും സാധാരണമാണ്.
വരി 88:
അടിയന്തരഘട്ടങ്ങളിൽ എവിടേയും കുമ്പസാരം കേൾക്കാം. ഇതിനായി പൗരസ്ത്യ ഓർത്തഡോക്സ് സഭയിൽ പ്രത്യേകിച്ച് റഷ്യൻ ഓർത്തഡോക്സ് സഭയിൽ ക്രൂശിതരൂപം ആലേഖനം ചെയ്യപ്പെട്ടിരിക്കുന്ന പ്രത്യേക കുരിശ്(pectoral cross) ഉള്ള മാല പുരോഹിതന്മാർ എപ്പോഴും അണിയാറുണ്ട്.
 
പൗരസ്ത്യസഭകളിൽ [[മെത്രാൻ|മെത്രാന്മാരും]] പുരോഹിതന്മാരും [[ശെമ്മാശൻ|ശെമ്മാശന്മാരുമൊക്കെ]] സുവിശേഷഗ്രന്ഥവും ആശീർവാദക്കുരിശും വച്ചിട്ടുള്ള വിശുദ്ധമേശക്കുമുൻപിൽ സാധാരണവിശ്വാസികളെപ്പോലെ തന്നെ കുമ്പസാരിക്കുന്നു. എന്നാൽ പുരോഹിതൻ മെത്രാന്റെ കുമ്പസാരക്കാരനാകുമ്പോൾ പുരോഹിതൻ മുട്ടുകുത്തിനിൽക്കുന്നു എന്ന വ്യത്യാസം മാത്രമുണ്ട്.
 
[[ഓർത്തഡോക്സ് സഭ|ഓർത്തഡോക്സ്]] ക്രിസ്ത്യാനികൾക്ക് വർഷത്തിൽ നാലു പ്രാവശ്യമെങ്കിലും കുമ്പസാരിക്കണമെന്നുണ്ട്; വലിയനോയമ്പ്, ആഗമനകാലം, അപ്പൊസ്തോലന്മാരുടെ നോയമ്പ്, മാതാവിന്റെ മരണത്തിരുനാളിന്റെ നോയമ്പ് എന്നീ അവസരങ്ങളാണ് സാധാരണ ഇതിനു തെരഞ്ഞെടുക്കാറ്. പല അജപാലകരും കൂടെക്കൂടെയുള്ള കുമ്പസാരത്തെയും [[കുർബാന]] സ്വീകരണത്തേയും പ്രോത്സാഹിപ്പിക്കാറുണ്ട്. ആഥോസ് മലയിലെ സംന്യാസഭവനങ്ങളിൽ ചിലതിൽ, സംയമികൾ എല്ലാദിവസവും അവരുടെ പാപങ്ങൾ കുമ്പസാരിക്കുന്നു.
വരി 96:
 
==ഓറിയന്റൽ ഓർത്തഡോക്സ് സഭകളിൽ==
ഈ സഭകളിലെ ഏഴു പ്രധാന കൂദാശകളിലൊന്നാണ് കുമ്പസാരം. കത്തോലിക്കാ-പൗരസ്ത്യ ഓർത്തഡോക്സ് സഭകളിലേതിന് സമാനമായ രീതിയിൽ പുരോഹിതന്റെ മുൻപാകെ പാപങ്ങൾ രഹസ്യമായി ഏറ്റുപറയുന്ന കുമ്പസാര രീതിയാണ്കുമ്പസാരരീതിയാണ് [[ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ|ഓറിയന്റൽ ഓർത്തഡോക്സ് സഭകളിലും]] പൊതുവേ നിലവിലുള്ളത്. കുമ്പസാരത്തിന്റെ രഹസ്യാത്മകത നിലനിർത്താൻ പുരോഹിതർ ബാധ്യസ്ഥരാണ്.
 
[[കോപ്റ്റിക്ക് ഓർത്തഡോക്സ് സഭ|കോപ്ടിക് ഓർത്തഡോക്സ് സഭ]] രണ്ടു മാസത്തിലൊരിക്കലെങ്കിലും കുമ്പസാരിക്കണമെന്ന് നിർദ്ദേശിക്കുന്നുണ്ട്. ഒരോ വിശ്വാസിയും ഒരു പുരോഹിതനെ സ്ഥിരമായി കുമ്പസാര പിതാവായി തെരഞ്ഞെടുക്കുന്ന പതിവാണുള്ളത്.<ref>http://www.stmarkdc.org/how-to-confess</ref> [[എത്യോപ്യൻ ഓർത്തഡോക്സ്‌ സഭ|എത്യോപ്യൻ ഓർത്തഡോക്സ് സഭയിലും]] ഇതേ രീതി പിന്തുടരുന്നു. ഒരു വിശ്വാസി തന്നെ വ്യക്തിപരമായി അറിയാവുന്നതും തന്റെ പ്രശ്നങ്ങളെ സഹാനുഭൂതിയോടെ ശ്രവിക്കാനാവുമെന്ന് കരുതുന്നതുമായ ഒരു പുരോഹിതനെ കുമ്പസാരപിതാവായി തെരഞ്ഞെടുക്കുന്നു. ''യെനഫ്സ് അബ്ബാത്'' എന്നു അറിയപ്പെടുന്ന ഈ പുരോഹിതൻ ഇടക്കിടെ വിശ്വാസിയുടെ ഭവനം സന്ദർശിക്കുകയും ആവശ്യമായ ആത്മീയ സേവനങ്ങൾ നടത്തിക്കൊടുക്കുകയും ചെയ്യുന്നു. വർഷത്തിലൊരിക്കൽ വിശ്വാസി തന്റെ പ്രാപ്തിക്കൊത്തവിധമുള്ള ഉപഹാരങ്ങൾ ഈ വൈദികനു സമ്മാനിക്കുന്ന പതിവുമുണ്ട്. കുമ്പസാരം ആവശ്യമെന്ന് തോന്നുന്ന അവസരങ്ങളിൽ ദേവാലയത്തിലെത്തുന്ന വിശ്വാസിക്കൊപ്പം നടന്നു കൊണ്ടോ ഇരുന്നു കൊണ്ടോ ഇവർ കുമ്പസാരം നിർവ്വഹിക്കുന്നു. കുമ്പസാരത്തെ ആത്മീയ ഔഷധമായും കുമ്പസാരപിതാവിനെ ആത്മീയ വൈദ്യനായും വിശേഷിപ്പിക്കപ്പെടുന്നു.<ref>http://www.ethiopianorthodoxchurch.info/BasicRequirements.html#anchor_95</ref> ഓറിയന്റൽ വിഭാഗത്തിൽ പെട്ട [[കേരളത്തിലെ ഓർത്തഡോക്സ് സഭകൾ|കേരളത്തിലെ ഓർത്തഡോക്സ് സഭകളിൽ]] വിശ്വാസികൾ സ്ഥിരമായി ഒരു പുരോഹിതനെ കുമ്പസാരപിതാവായി സ്വീകരിക്കുന്ന പതിവില്ല. ഇടവക വികാരിയുടെയോ സഭയിലെ മറ്റ് പുരോഹിതരുടെയോ മുമ്പാകെ കുമ്പസാരം നടത്തുന്നു.
"https://ml.wikipedia.org/wiki/കുമ്പസാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്