"ഡെബിറ്റ് കാർഡ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'thumb|250px|right|[[ഭാരതീയ സ്റ്റേറ്റ് ബാങ്ക് വ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.)No edit summary
വരി 1:
[[Image:SBI_Debit_Card.gif|thumb|250px|right|[[ഭാരതീയ സ്റ്റേറ്റ് ബാങ്ക്]] വിതരണം ചെയ്ത [[മാസ്റ്റർകാർഡ്‌]] ഡെബിറ്റ് കാർഡ്‌ ]]
ഉപഭോക്താക്കൾക്ക് തങ്ങളുടെ അക്കൗണ്ടിൽനിന്നും [[ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ|എ.ടി.എം]] വഴി പണം പിൻവലിക്കാനും, കടയിൽ നിന്നും വാങ്ങുന്ന സാധനങ്ങളുടെ തുക തങ്ങളുടെ ബാങ്ക് അക്കൗണ്ട് വഴി നൽകാനും മറ്റുമായി [[ബാങ്ക്|ബാങ്കുകൾ]] നല്കുന്ന പ്ലാസ്റ്റിക്‌ കാർഡുകളാണ്‌ <b>ഡെബിറ്റ് കാർഡുകൾ</b>. [[ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ|എ.ടി.എം കാർഡ്‌]] എന്നും അറിയപ്പെടുന്നു. [[ഇന്റർനെറ്റ്]] വഴി പണം കൈമാറാനും, സാധനങ്ങൾ വാങ്ങാനും, ഓൺലൈൻ റീച്ചാർജ് ചെയ്യുവാനും എല്ലാം <b>ഡെബിറ്റ് കാർഡ്‌</b> ഉപയോഗിക്കാം; ഈ സാഹചര്യങ്ങളിൽ ഡെബിറ്റ് കാർഡ്‌ നേരിട്ട് ഉപയോഗിക്കുന്നതിനു പകരം അക്കൗണ്ട്‌ നമ്പറും കാർഡിന്റെ പുറത്തു അച്ചടിച്ചിട്ടുള്ള സംഖ്യയും മറ്റും ആണ് ഉപയോഗിക്കുക. ഡെബിറ്റ് കാർഡ്‌ നൽകുന്നതിനോടൊപ്പം ഒരു നാലക്ക രഹസ്യ നമ്പർ ബാങ്കുകൾ ഉപയോക്താക്കൾക്ക് നൽകുന്നു. ഈ രഹസ്യ നമ്പർ ഉപയോഗിച്ചാണ് ഉപയോക്താക്കൾ പണമിടപാടുകൾ നടത്തുന്നത്. ചില വ്യാപാരികൾ, ഡെബിറ്റ് കാർഡ്‌ ഉപയോഗിച്ച് നടത്തുന്ന ഇടപാടുകൾക്ക് നിശ്ചിത്നിശ്ചിത തുക <b>ക്യാഷ് ബാക്ക്</b> നൽകാറുണ്ട്.
 
[[വിസ ഇൻകോർപ്പറേഷൻ|വിസ ഡെബിറ്റ് കാർഡ്‌]], [[മാസ്റ്റർകാർഡ്‌]], [[മെയ്സ്ട്രോ|മെയ്സ്ട്രോ കാർഡ്‌]] എന്നിങ്ങനെയുള്ള കാർഡുകളാണ്‌ പ്രധാനമായും ഇന്ത്യയിലെ ബാങ്കുകൾ നൽകുന്നത്. ഡെബിറ്റ് കാർഡ്‌ ഉപയോഗിച്ചുള്ള വിനിമയം കാർഡ്‌ നൽകുന്ന ബാങ്കുകളുമായി ബന്ധമുള്ളതാണെന്ന് പൊതുവെ പറയാമെങ്കിലും, പ്രധാനമായും [[വിസ ഇൻകോർപ്പറേഷൻ|വിസ]], [[മെയ്സ്ട്രോ]] എന്നീ ധനകാര്യ സേവനദാധാക്കളുടെ ശൃംഖലയിലൂടെയാണ് ഇവ പ്രവർത്തിക്കുന്നത്.
"https://ml.wikipedia.org/wiki/ഡെബിറ്റ്_കാർഡ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്