"ലിബർഹാൻ കമ്മീഷൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 72:
1 ജൂലൈ 2002:<ref>[http://www.outlookindia.com/pti_news.asp?id=66464 six months]</ref>-->
==കണ്ടത്തെലുകൾ==
"ബാബരി മസ്ജിദിന്റെ തകർച്ചക്ക് പ്രഥമ ഉത്തരവാദികൾ [[സംഘ പരിവാർ]] സംഘടനകളായ [[ബി.ജെ.പി.]],[[ആർ.എസ്.എസ്.]],[[വി.എച്ച്.പി.]],[[ശിവസേന]],[[ബജ്റംഗ്ദൾ]] തുടങ്ങിയ സംഘടനകളുടെ നേതാക്കൾ ആണ്‌" എന്ന് റിപ്പോർട്ട് പറയുന്നു{{Ref_label|ക|ക|none}}. "ബി.ജെ.പി.യിലെ കപട മിതവാദ നേതൃത്വങ്ങൾ, [[ആർ.എസ്.എസ്.|ആർ.എസ്.എസിന്റെ]] കയ്യിലെ ഉപകരണമായിരുന്നു. ആർ.എസ്.എസ്. നിർമ്മിച്ചെടുത്ത പദ്ധതിയുടെ രാഷ്ട്രീയ വിജയം ഇവർ സ്വന്തമാക്കി{{Ref_label|ഖ|ഖ|none}}. "സംശയത്തിന്റെ ആനുകൂല്യമോ ഉത്തരവാദിത്തത്തിൽ നിന്നുള്ള ഒഴികഴിവോ ഏതായാലും ഈ നേതാക്കൾക്ക് നൽകാനാവില്ല. ജനങ്ങളുടെ വിശ്വാസത്തെയാണ്‌ ഈ നേതാക്കൾ ലംഘിച്ചത്"{{Ref_label|ഗ|ഗ|none}}. "[[ജനാധിപത്യ]]ത്തിൽ ഇതിൽ‌പരം മറ്റൊരു വഞ്ചനയോ അപരാധമോ ഇല്ല. ഈ നേതാക്കളുടെ കപട മിതവാദത്തെ അപലപിക്കുന്നതിൽ ഈ കമ്മീഷന്‌ യാതൊരു മടിയുമില്ല"{{Ref_label|ഘ|ഘ|none}}. "മതവും രാഷ്ട്രീയവും കൂട്ടിക്കുഴക്കുന്നത് അങ്ങേയറ്റം അപകടകരമാണെന്നും രാഷ്ട്രീയാധികാരത്തിനുവേണ്ടി മതത്തെ ഉപയോഗിക്കുന്നവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും കമീഷൻ സർക്കാറിനോട് ആവശ്യപ്പെടുന്നു"{{Ref_label|ങ|ങ|none}}. ഉന്മത്തരായ ഹിന്ദു ആശയവാദികൾക്ക് പൊതുജനത്തിന്റെ ഉള്ളിൽ ഭയമുളവാക്കാനുള്ള അവസരം സൃഷ്ടിച്ചുകൊടുത്തതിൽ ഉന്നതരായ മുസ്‌ലിം രാഷ്ട്രീയ നേതാക്കൾക്കും പങ്കുണ്ടെന്ന്[[ കമ്മീഷൻ]] വിലയിരുത്തുന്നു. ഇന്ത്യാവിരുദ്ധരെന്നോ ദേശീയവിരുദ്ധരെന്നോ വിളിക്കപ്പെടുന്നതിൽ ഭയന്നുകൊണ്ടായിരിക്കും, ചരിത്രത്തെ സംഘപരിവാറിന്റെ നേതൃത്വം യഥേഷ്ടം അമ്മാനമാടുമ്പോൾ, അതിനെ പ്രതിരോധിക്കാൻ [[മുസ്‌ലിം]] നേതാക്കൾ ഫലപ്രദമായി ഒന്നും ചെയ്തില്ലെന്ന് ലിബർഹാൻ കമ്മീഷൺ കുറ്റപ്പെടുത്തുന്നു.
 
*[[ സംഘപരിവാർ]] സംഘടനകളായ[[ ആർ.എസ്.എസ്]],[[വിശ്വഹിന്ദു പരിഷത്ത്]], [[ശിവസേന]] എന്നിവയുടെ മുഴുവൻ മുൻനിരനേതാക്കളും രാജ്യത്തെ വർഗീയമായി വിഭജിക്കുന്നതിൽ പങ്കുവഹിച്ചു
 
* അന്നത്തെ പ്രധാനമന്ത്രിയായ[[ പി.വി. നരസിംഹറാവു]]വിന് സംഭവത്തിൽ ഉത്തരവാദിത്വമില്ല. [[ഉത്തർപ്രദേശ്]]അന്നു ഭരിച്ചിരുന്ന ഗവർണറുടെ നിർദേശമില്ലാതെ കേന്ദ്ര സർക്കാറിന് നിയമപ്രകാരം ഒന്നും ചെയ്യാനാവില്ലായിരുന്നു.[[ ഗവർണർ]] കേന്ദ്രസർക്കാറിനോട് ഇടപെടാൻ ആവശ്യപ്പെട്ടിട്ടില്ല.
വരി 86:
* ആസൂത്രണം ചെയ്തത്[[ ആർ.എസ്.എസ്]]. ആണ്. [[ബി.ജെ.പി]]. നേതാക്കൾക്ക് ആർ.എസ്.എസ്സിന്റെ തീരുമാനങ്ങൾ തള്ളിയാൽ രാഷ്ട്രീയഭാവി തന്നെ നഷ്ടപ്പെടുമായിരുന്നു. എന്നാൽ ഈ നേതാക്കൾക്ക് സംശയത്തിന്റെ ആനുകൂല്യം നൽകാൻ ആവില്ല. ജനങ്ങളുടെ വിശ്വാസ്യതയാണ് അവർ തകർത്തത്.
 
* [[എൽ.കെ. അദ്വാനി]] യുടെയും [[മുരളി മനോഹർ ജോഷി]] യുടെയും രഥയാത്ര ജനങ്ങളെ വൈകാരികമായി ഉത്തേജിപ്പിച്ചു
 
* കർസേവയുടെ ഭാഗമായി മസ്ജിദ് തകർത്തത് മുൻകൂട്ടി നിശ്ചയിച്ചതുപ്രകാരമായിരുന്നു. അത് സ്വാഭാവികമായി സംഭവിച്ചതല്ല. നടപ്പാക്കിയതിന്റെ കൃത്യതയും ഇതിനായി സമാഹരിച്ച പണം കൈകാര്യം ചെയ്ത രീതിയും ഇതാണ് സൂചിപ്പിക്കുന്നത്.
 
* കോടിക്കണക്കിന് രൂപ ഈ പ്രക്ഷോഭത്തിന്റെ ഭാഗമായി[[ സംഘപരിവാർ]]നേതാക്കൾ സമാഹരിച്ചു. മുൻനിരനേതാക്കുടെ പേരിലുള്ള ബാങ്ക് [[]]അക്കൗണ്ടുകളിലൂടെ തന്നെയാണ് പണം കടന്നുപോയത്. പ്രക്ഷോഭസമയത്ത് കർസേവകർക്ക് സഹായം നൽകാനും അടിസ്ഥാനസൗകര്യമൊരുക്കാനും മറ്റുമായി ഈ പണം ഉപയോഗിച്ചു.
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/ലിബർഹാൻ_കമ്മീഷൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്