"തൈര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 116.68.101.62 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1953290 നീക്കം ചെയ്യുന്നു
വരി 6:
== ഉണ്ടാക്കുന്നവിധം ==
ലാക്റ്റോബാസിലസുകൾ എന്ന ഇനം ബാക്റ്റീരിയങ്ങളാണ് പാൽ പുളിപ്പിച്ച് തൈരാക്കുന്നത്. കാച്ചിത്തണുപ്പിച്ച പാലിൽ അല്പം തൈര് (ഉറ) ചേർത്ത് 12 മണിക്കൂർ സൂക്ഷിച്ചാൽ പുളിച്ചുകിട്ടും. സമയം കൂടുന്തോറും തൈരിന് പുളിപ്പ് വർദ്ധിക്കുന്നു. തൈരിന്റെ രസം പുളിയാണ്. ജഠരാഗ്നിയുമായി യോജിച്ചു പരിണമിക്കുമ്പോഴും അതിന്റെ രസം മാറുന്നില്ല.
== പ്രചാരം ==
 
pracharam
പ്രചാരം
ഇന്ത്യയിൽ വളരെ പ്രാചീനകാലം മുതൽ തൈര് (ദധി) പ്രചാരത്തിലുണ്ട്.{{അവലംബം}} തൈരിന്റെ ഔഷധപരവും ആരോഗ്യപരവുമായ പ്രാധാന്യത്തെക്കുറിച്ച് പണ്ടുമുതൽക്കേ ഭാരതീയ ഭിഷഗ്വരന്മാർ ബോധവാന്മാരായിരുന്നു. പാൽ പുളിച്ചു തൈരാകുന്നത് സൂക്ഷ്മാണുക്കളുടെ പ്രവർത്തനം മൂലമാണെന്ന് ലൂയി പാസ്ചർ കണ്ടുപിടിച്ചത് 19 ശ.-ത്തിന്റെ മധ്യത്തിലാണ്. തൈരിനു സമാനമായ പാലുത്പന്നങ്ങളാണ് യോഗർട്ട്, കെഫീർ, കുമിസ് എന്നിവ. [[യൂറോപ്പ്]], [[ഏഷ്യ]], [[ആഫ്രിക്ക]] എന്നിവിടങ്ങളിൽ യോഗർട്ടിനാണ് അധികം പ്രചാരം. കൊക്കേഷ്യൻ പർവതപ്രാന്തങ്ങളിൽ ഉപയോഗിക്കുന്ന കെഫീർ ഉത്പാദിപ്പിക്കുന്നത് കോലാട്, ചെമ്മരിയാട്, [[പശു]] എന്നിവയുടെ പാലിൽനിന്നാണ്. റഷ്യയിൽ പ്രചാരമുള്ള കുമിസ് ഉണ്ടാക്കുന്നത് കുതിരപ്പാലിൽനിന്നാണ്. ടാറോ (ബാൾക്കൻ ദ്വീപുകൾ), മസ്സുൻ (യു.എസ്.), ഗിയോസു, മെസ്സോർഡ്സ്, സ്കിർ എന്നിവയ്ക്ക് യോഗർട്ടിനോടു സാദൃശ്യമുണ്ട്. ടാറ്റെ എന്ന ഇനം പാലുത്പന്നമാണ് സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ തൈരിനു സമാനമായി ഉപയോഗിക്കുന്നത്.
തൈരും [[ഈന്തപ്പഴം|ഈന്തപ്പഴവും]] [[റംസാൻ]] നോമ്പ് വീടുന്നതിന് പശ്ചിമേഷ്യയിൽ ഉപയോഗിക്കുന്ന ശീലമുണ്ട്.<ref name=hiro1>{{cite book |last=Dilip Hiro|authorlink= |coauthors= |title=Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran|year=2009 |publisher=Overlook Duckworth|location=New York|isbn=978-1-59020-221-0|chapter=Chapter 1 Turkey : From militant secularism to Grassroots of Isam|pages=108-109|url=http://books.google.co.in/books?id=ZBfv-BSbwJcC&dq=Inside+Central+Asia&hl=en&ei=s90VTeuDG4OIrAfjh7TFCw&sa=X&oi=book_result&ct=result&resnum=1&ved=0CCsQ6AEwAA}}</ref>
"https://ml.wikipedia.org/wiki/തൈര്" എന്ന താളിൽനിന്ന് ശേഖരിച്ചത്