"മണർകാട് പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q6746960 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 21:
എട്ടുനോമ്പു പെരുന്നാളിലെ ആറാം ദിവസം പകൽ 2 മണിക്കാണ് റാസ ആരംഭിക്കുന്നത്. ആയിരക്കണക്കിന് മുത്തുക്കുടകളുടേയും പൊൻ-വെള്ളി കുരിശുകളുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെയാണ് അതിവിപുലമായ ഈ പ്രദക്ഷിണം നടത്തപ്പെടുന്നത്.
===നടതുറക്കൽ===
എട്ടുനോമ്പു പെരുന്നാളിലെ ഏഴാം ദിവസം മദ്ധ്യാഹ്നപ്രാർത്ഥനക്കു ശേഷം പ്രധാന [[ത്രോണോസ്|ത്രോണോസിനു]] മുകളിൽ പ്രതിഷ്ഠിച്ചിട്ടുള്ള മാതാവിന്റെയും ഉണ്ണിയേശുവിന്റെയും പ്രസിദ്ധമായ ചിത്രം വിശ്വാസികളുടെ ദർശനത്തിന് തുറന്നു കൊടുക്കുന്ന ചടങ്ങാണ് നടതുറക്കൽ. വർഷത്തിലൊരിക്കൽ മാത്രം തുറക്കുന്ന ഈ ചിത്രം 7 ദിവസങ്ങൾ മാത്രമാണ് ദർശിക്കാനാവുക പള്ളിയുടെ സ്ഥാപനത്തിന് കാരണമായ ദർശനത്തെ അനുസ്മരിപ്പിക്കുന്ന ചടങ്ങാണിത്. വിശ്വാസികളെ ഇവിടേക്കാക൪ഷിക്കുന്നതും ഇതു് തന്നെ.
 
===നേർച്ചകൾ===
മുഖ്യമായും അരിയും ശർക്കരും തേങ്ങയും ചേർത്തുണ്ടാക്കുന്ന പാച്ചോർ, പെരുന്നാളിന്റെ എട്ടാം നാൾ നടക്കുന്ന ഒരു നേർച്ചയാണ്. അതുപോലെ എട്ടുനോമ്പ് കാലത്ത് ഉപവാസമിരിക്കുന്ന മുഴുവൻ ഭക്തജനങ്ങൾക്കും എല്ലാ ദിവസവും ഉച്ചയ്ക്കും വൈകുന്നേരവും നേർച്ചകഞ്ഞി നൽകി വരുന്നു.
"https://ml.wikipedia.org/wiki/മണർകാട്_പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്