"എൻസിലാഡസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 41:
 
2005ൽ [[കാസ്സിനി ബഹിരാകാശ പേടകം|കാസ്സിനി]] എൻസിലാഡസിന്റെ സമീപത്തുകൂടി പറക്കാൻ തുടങ്ങിയതോടെ ഇതിനെ കുറിച്ചുള്ള വളരെയേറെ വിവരങ്ങൾ കിട്ടിത്തുടങ്ങി. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഈ ഉപഗ്രഹത്തിന്റെ ദക്ഷിണധ്രുവപ്രദേശത്ത് വളരെ ഉയർന്ന തോതിലുള്ള ജലസാന്നിദ്ധ്യമുണ്ട് എന്ന വെളിപ്പെടുത്തലായിരുന്നു. ഈ ഭാഗത്തു നിന്ന് പുറത്തേക്കു വമിച്ചിരുന്ന നീരാവിയും അതിനോടൊപ്പം വന്ന ഉപ്പുപരലുകളും മഞ്ഞുകട്ടകളും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ഒരു സെക്കന്റിൽ 200കി.ഗ്രാം വീതമാണ് ഇവ പുറംതള്ളപ്പെടുന്നത്.<ref name="Lovett_cosmos">{{cite web |url= http://www.cosmosmagazine.com/features/secret-life-saturns-moon-enceladus/ |title=Secret life of Saturn's moon: Enceladus | work=Cosmos Magazine |last=Lovett |first=Richard A. | accessdate=2013-08-29 }}</ref><ref name="Hansen2006">{{cite doi|10.1126/science.1121254}}</ref><ref name="Spencer2013a">{{cite doi|10.1146/annurev-earth-050212-124025}}</ref> ഇങ്ങനെ പുറംതള്ളുന്ന പദാർത്ഥങ്ങളാണ് [[ശനി|ശനിയുടെ]] ഇ-റിങിൽ പ്രധാനമായും ഉള്ളത് എന്ന് കരുതപ്പെടുന്നു.
 
നിരീക്ഷണങ്ങളിൽ നിന്ന് എൻസിലാഡസ് ആന്തരികതാപം പുറത്തു വിടുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഇതിന്റെ ദക്ഷിണധ്രുവപ്രദേശത്ത് വളരെ കുറച്ച് ചെറിയ ഗർത്തങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം കാണിക്കുന്നത് എൻസിലാഡസ് ഭൂമിശാസ്ത്രപരമായി സജീവമാണ് എന്നാണ്. [[വാതകഭീമൻ|വാതകഭീമന്മാരുടെ]] ഉപഗ്രഹങ്ങൾക്ക് അവയുടെ മറ്റു ഉപഗ്രഹങ്ങളുടെ സ്വാധീനഫലമായി ഭ്രമണവഴിയിൽ ചില കമ്പനങ്ങൾ അനുഭവപ്പെടാറുണ്ട്. എൻസിലാഡസിന് ഇപ്രകാരം [[ശനി|ശനിയുടെ]] വലിപ്പം കൊണ്ട് നാലാമത്തെ ഉപഗ്രഹമായ [[ഡിയോൺ|ഡിയോണിന്റെയും]] ശനിയുടെയും സ്വാധീനഫലമായി വേലിയേറ്റ-വേലിയിറക്ക പ്രതിഭാസങ്ങൾ അനുഭവപ്പെടുന്നു. ഇതിന്റെ ഫലമായാണ് എൻസിലാഡസിന്റെ അന്തർഭാഗത്ത് താപോൽപാദനം നടക്കുന്നത്. 2014ൽ [[നാസ]] എൻസിലാഡസിന്റെ തെക്കുഭാഗത്ത് പ്രതലത്തിനു താഴെയായി വൻതോതിലുള്ള ദ്രവജലം കണ്ടെത്തുകയുണ്ടായി.<ref name="NASA-20140403" /><ref name="Witze2014" /><ref name="SCI-20140404" />
==അവലംബം==
{{Reflist}}
"https://ml.wikipedia.org/wiki/എൻസിലാഡസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്