"ഹോമിയോപ്പതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,638 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
 
ആധുനിക ഹോമിയോ ചികിത്സകർ [[ആയുർവേദം|ആയുർവേദ]], [[യുനാനി]] മരുന്നുകൾ കൂടി ചികിത്സക്കായി ഉപയോഗിച്ചു വരുന്നുണ്ട്.<ref>http://www.suessupernutrition.com/HerbsandHomeopathy.html</ref> എന്നാൽ ഇത് ''സദൃശം സദൃശത്തെ സുഖപ്പെടുത്തുന്നു'' എന്ന അടിസ്ഥാന നിയമത്തെ ഒരു രീതിയിലും പിന്തുണക്കുന്നതല്ല. ശരീരത്തിനല്ല മറിച്ച് പ്രാണശക്തിക്കാണ് ചികിത്സ വേണ്ടത് എന്ന ഹാനിമാന്റെ സിദ്ധാന്തത്തെയും ഈ മരുന്നുകൾ ഉപയോഗിക്കുന്ന ചികിത്സകർ ലംഘിക്കുന്നുണ്ട്.
== ഹോമിയോ ഉപയോഗത്തിലൂടെ രോഗം ഭേദമാകുന്നുവെന്ന അവകാശവാദങ്ങൾക്കുള്ള വിശദീകരണങ്ങൾ ==
ഈ ചികിത്സാരീതിക്ക് തെളിയിക്കപ്പെട്ട ശാസ്ത്രീയ അടിത്തറ ഒന്നുമില്ലെങ്കിലും ഹോമിയോചികിത്സയിലൂടെ രോഗശാന്തിയോ രോഗശമനമോ ഉണ്ടായി എന്ന അവകാശവാദം മൂലമാണ് പലരും ഈ ചികിത്സ തേടാൻ കാരണം. ഇതിന് ആധുനിക ശാസ്ത്രം പല വിശദീകരണങ്ങളും നൽകുന്നുണ്ട്:<ref name=Shelton>{{citation |author=Shelton, Jay W. |year=2004 |title=Homeopathy: How it Really Works |location=Amherst, New York |publisher=[[Prometheus Books]] |isbn=978-1-59102-109-4}}</ref>{{rp|155–167|date=November 2012}}
* [[പ്ലാസിബോ പ്രതിഭാസം]] — മറ്റു ചികിത്സാ രീതികളുമായുള്ള സാമ്യത്തിലൂടെയും, ചികിത്സകനുമായുള്ള സമ്പർക്കത്തിലൂടെയും രോഗിക്കുണ്ടാകുന്ന ആത്മവിശ്വാസം ചിലപ്പോൾ പ്രയോജനമായി ഭവിച്ചേക്കാം.
* സ്വാഭാവിക വിടുതൽ — പല രോഗങ്ങളും സമയം കടന്നുപോകുന്നതിനനുസരിച്ച് സ്വയമേവ ഭേദമാകുന്നവയാണ്.
* മറ്റു ചികിത്സകൾ — ഹോമിയോപ്പതി ചികിത്സ ആരംഭിക്കുന്നതിനു മുമ്പോ അതിനോടൊപ്പമോ ഉള്ള മറ്റു ചികിത്സകളിലൂടെ രോഗം ഭേദമാകുമ്പോൾ അതിനെ ഹോമിയോപ്പതിയുടെ ഫലമായുള്ള വിടുതലായി കണക്കാക്കപ്പെടുന്നു.
* പത്ഥ്യം കാക്കുന്നതിലൂടെയുള്ള രോഗശമനം — പല രോഗങ്ങളുടെയും മൂല കാരണം ചില ഭക്ഷണങ്ങളോ മറ്റ് ജീവിതരീതിയുമായി ബന്ധപ്പെട്ട കാരണങ്ങളോ ആകാം. പത്ഥ്യം കാക്കുന്നതിലേക്കായി ഇവകൾ വർജ്ജിക്കുന്നത് രോഗശമനത്തിന് ഹേതുവായി ഭവിക്കാം.
* പാർശ്വഫലങ്ങളിൽ നിന്നുള്ള വിടുതൽ — അലോപ്പതി പോലുള്ള ചികിത്സാരീതികൾ പലപ്പോഴും അസുഖകരമായ പാർശ്വഫലങ്ങൾ ഉളവാക്കുന്നവയാണ്. ഇത്തരം ചികിത്സകൾ അവസാനിപ്പിക്കുന്നതിലൂടെ ഈ പാർശ്വഫലങ്ങളും ക്രമേണ അപ്രത്യക്ഷമാകും. ഇതിനെ രോഗശമനമായി തെറ്റിദ്ധരിക്കപ്പെടാൻ സാദ്ധ്യതയുണ്ട്
 
== അവലംബം ==
21

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1934912" എന്ന താളിൽനിന്ന് ശേഖരിച്ചത്