"പിയറെ സൈമൺ ലാപ്ലേസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 25:
==ജീവിതരേഖ==
 
ഫ്രാൻസിലെ നോർമൻഡിയിൽ 1749 മാർച്ച് 23ന് പിയറെ ലാപ്ലേസിന്റെയും മേരി ആനിന്റെയും മകനായി പിയറെ സൈമൺ ലാപ്ലേസ് ജനിച്ചു.ഒരു കർഷകകുടുംബമായിരുന്നു അദ്ദേഹത്തിന്റേത്.ഏഴ് മുതൽ പതിനാറ് വയസ്സ് വരെ ലാപ്ലേസ് ബ്യൂമോണ്ടിലെ പ്രയറി വിദ്യാലയത്തിൽ വിദ്യ അഭ്യസിച്ചു.പതിനാറാം വയസ്സിൽ അദ്ദേഹം കെൻ സർവകലാശാലയിൽ ചേർന്നു.പിയറെ ലാപ്ലേസിന്റെ ആഗ്രഹം തന്റെ മകനെ ഒരു വൈദികൻ ആക്കാനയിരുന്നു.എന്നാൽ കെൻ സർവകലാശാലയിൽ വച്ച് ലാപ്ലേസ് തന്റെ അഭിരുചി ഗണിതശാസ്ത്രത്തിലാണെന്നു തിരിച്ചറിഞ്ഞു.ലാപ്ലേസിനെ ഈ കാര്യത്തിൽ സ്വാധീനിച്ചത് കെൻ സർവകലാശാലയിലെ ഗണിതാധ്യാപകരായിരുന്ന ഗാബിൾഡ്,ലെ കാനു എന്നിവർ ആയിരുന്നു.പത്തൊൻപതാം വയസ്സിൽ അവിടം വിട്ട ലാപ്ലേസ് പാരിസിൽ പ്രശസ്തഗണിതജ്ഞനായ ഡി ആലംബേറിനെ സമീപിച്ചു.ലാപ്ലേസിന്റെ കഴിവിൽ ഡി ആലംബേർ സംതൃപ്തനാകുകയും ശേഷം ലാപ്ലേസ് അദ്ദേഹത്തിന്റെ കീഴിൽ പഠനം ആരംഭിക്കുകയും ചെയ്തു.1771ൽ ആണ് ലാപ്ലേസ് തന്റെ ആദ്യത്തെ പ്രബന്ധം പ്രസിദ്ധീകരിക്കുന്നത്.ലൂയി പതിനാറാമന്റെയും മേരി അന്റോയ്നെറ്റിന്റെയും വിശ്വസ്തസേവകനായിരുന്ന ലാപ്ലേസ് ഫ്രഞ്ച് വിപ്ലവകാലത്ത് ജനകീയസമനങ്ങളിലും പങ്കാളിയായി.മാറി വന്ന ഓരോ ഭരണാധികാരിയുടെയും കണ്ണിലുണ്ണിയായി മാറിയ ലാപ്ലേസ് നെപ്പോളിയന്റെ മന്ത്രിസഭമന്ത്രിസഭയിൽ ഏതാനും ആഴ്ച അംഗമായിരുന്നു.1827 മാർച്ച് 5ന് പാരിസിൻ വച്ച് അദ്ദേഹം അന്തരിച്ചു.
 
==സംഭാവനകൾ==
 
===ജോതിശ്ശാസ്ത്രം===
ലാപ്ലേസ് തന്റെ ജീവിതകാലത്തിന്റെ സിംഹഭാഗവും ഗണിതസംബന്ധിയായ ജോതിശ്ശാസ്ത്രത്തിലാണ് ചിലവഴിച്ചത്.സൗരയൂഥത്തിന്റെ സ്ഥിരതക്ക് സർ ഐസക് ന്യൂട്ടൻ നൽകിയ വ്യാഖ്യാനം ലാപ്ലേസ് തള്ളിക്കളഞ്ഞു.ഇത് കൂടാതെ മേഘപടലങ്ങളെ കുറിച്ച് അദ്ദേഹം സ്വതന്ത്രമായി ഒരു പരികല്പ്പന രൂപീകരിക്കുകയും തമോഗർത്തങ്ങൾ ഉണ്ടാകാം എന്ന് അവകാശപ്പെടുകയും ചെയ്തു.
 
==അവലംബം==
"https://ml.wikipedia.org/wiki/പിയറെ_സൈമൺ_ലാപ്ലേസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്