"ബഹിരാകാശസഞ്ചാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10:
ബഹിരാകാശസഞ്ചാരികൾ 41790ൽക്കൂടുതൽ മനുഷ്യദിനങ്ങൾ (114.5 മനുഷ്യവർഷങ്ങൾ) ബഹിരാകാശത്തു ചെലവഴിച്ചുകഴിഞ്ഞു. 100 മനുഷ്യദിനബഹിരാകാശനടത്തവും ഇതിൽ ഉൾപ്പെടുന്നു. <ref>http://www.jsc.nasa.gov/Bios/htmlbios/krikalev.html</ref>സെർജി. കെ. ക്രിക്കലേവ് ആണു ബഹിരാകാശത്തു ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്തു ചെലവഴിച്ച മനുഷ്യൻ. അദ്ദേഹം 803 ദിനങ്ങളും, 9 മണിക്കൂറും 39 മിനുട്ടും, (2.2 വർഷങ്ങൾ) താമസിച്ചു. <ref>http://www.nasa.gov/mission_pages/station/expeditions/expedition11/krikalev_record.html </ref> പെഗ്ഗി. എ. വിൽസൺ ആണു എറ്റവും അധികം കാലം ബഹിരാകാശത്തു താമസിച്ച വനിത. അവർ 377 ദിവസങ്ങൾ അവിടെ ചെലവഴിച്ചു. <ref>http://www.jsc.nasa.gov/Bios/htmlbios/whitson.html</ref>
 
==പേരിന്റെ ഉദ്ഭവംഉൽഭവം==
 
ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിൽ ഔദ്യൊഗികമായി ഒരു ബഹിരാകാശസഞ്ചാരിയെ ആസ്ട്രോനോട്ട് എന്നു വിളിക്കുന്നു. <ref>http://www.thespacerace.com/glossary/index.php?term=54</ref> ഗ്രീക്കു വാക്കുകളായ "ആസ്ട്രോൺ' (ἄστρον - നക്ഷത്രം), നോട്ടസ് (ναύτης - നാവികൻ) എന്നിവയിൽ നിന്നാണ് ആസ്ട്രോനോട്ട് എന്ന പദം ഉണ്ടായത്. 1930ൽ നീൽ. ആർ. ജോൺസ് അദ്ദേഹത്തിന്റെ ചെറുകഥയിൽ ("The Death's Head Meteor") ഈ പദം ആധുനിക കാലത്ത് ഈ അർഥത്തിൽ ഉപയോഗിച്ചു. പക്ഷെ മറ്റു ചില പുസ്തകങ്ങളിലും ഈ പദം വേറെ അർഥത്തിൽ ഉപയോഗിച്ചിരുന്നു. ഉദാഹരണത്തിനു, പെഴ്സി ഗ്രെഗ് 1880ൽ എഴുതിയ Across the Zodiac എന്ന പുസ്തകത്തിൽ ബഹിരാകാശവാഹനം എന്ന അർഥത്തിൽ ഈ പദം ഉപയോഗിച്ചിരിക്കുന്നു.<ref> Ingham, John L.: Into Your Tent, Plantech (2010): page 82.</ref>
"https://ml.wikipedia.org/wiki/ബഹിരാകാശസഞ്ചാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്