"വെളുത്ത കുള്ളൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 62 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q5871 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 22:
== വെള്ളക്കുള്ളന്മാരുടെ കണ്ടെത്തൽ ==
ശാ‍സ്ത്രജ്ഞന്മാർ ഇതു വരെ കണ്ടെത്തിയ വെള്ളക്കുള്ളന്മാരുടെ ഉപരിതല താപനില‍ 5000 K മുതൽ 70,000 K വരെ നീളുന്ന വിപുലമായ ഒരു പരിധിയിൽ ആണ്. എങ്കിലും കൂടുതൽ എണ്ണത്തിന്റേയും ഉപരിതല താപനില 6000 K ന്റേയും 8 000 K ന്റേയും ഇടയിൽ ആണ്. ഉപരിതല താപനില ഇത്രയും വരുന്ന നക്ഷത്രങ്ങളുടെ സ്‌പെട്രൽ ക്ലാസ് F, G യും ആയിരിക്കും. ഈ സ്‌പെട്രൽ ക്ലാസ്സിൽ ഉള്ള വസ്തു വെളുത്ത പ്രഭയോടെ ആണ് പ്രകാശിക്കുക. അതു കൊണ്ടാണ് ഇത്തരം നക്ഷത്രങ്ങൾക്ക് വെളുത്തക്കുള്ളൻ എന്ന പേരു വീണത്. മാത്രമല്ല ആദ്യകാലത്ത് കണ്ടെത്തിയ ഭൂരിഭാഗം വെള്ളക്കുള്ളന്മാരുടേയും ഉപരിതല താപനില ഈ പരിധിയിൽ ആയിരുന്നു. പക്ഷേ പിന്നീട് കണ്ടെത്തിയ പല വെള്ളക്കുള്ളന്മാരും നിറം വെള്ള മാത്രം ആയിരുന്നില്ല.
 
ആയിരത്തിലധികം വെള്ളക്കുന്മാരെ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടെങ്കിലും [[ഭൂമി|ഭൂമിയിൽ]] നിന്നും 70 [[പ്രകാശവർഷം|പ്രകാശവർഷത്തിനുള്ളിൽ]] സ്ഥിതി ചെയ്യുന്ന 25 എണ്ണം മാത്രമേ ഉള്ളു. അവയുടെ ദൂരം പാരലാക്സ് രീതി ഉപയോഗിച്ച് കണ്ടെത്തിയിട്ടുണ്ട്. മറ്റുള്ളവയുടെ കൃത്യമായ അളവ് ലഭ്യമല്ല.<ref name=MNS> നക്ഷത്രപരിണാമവും തമോഗർത്തങ്ങളും-ഡോ. എം.എൻ. ശ്രീധരൻ നായർ (കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്-2011 ജൂൺ) ISBN 817638971-4</ref>
 
== വെള്ളക്കുള്ളനിലെ പദാർത്ഥം ==
"https://ml.wikipedia.org/wiki/വെളുത്ത_കുള്ളൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്