"ഇംഗ്ലീഷ് ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32:
 
'''മറ്റു ജർമാനിക് ഭാഷകൾ'''
 
1500 വർഷമായി ഇംഗ്ലീഷ് ഭാഷ മറ്റു ജെർമാനിൿ ഭാഷകളിൽ നിന്നും വന്ന വാക്കുകൾ കലർന്ന് സങ്കരമായ വാക്കുകളൊ നിലനിൽകുന്ന അവയിലെ വാക്കുകൾ പ്രത്യേകമായി അതുപോലെയെടുത്തോ ഉപയോഗിച്ചുവരുന്നുണ്ട്. പക്ഷേ, വ്യത്യസ്ത ക്രമത്തിലാണു കാണപ്പെടുക. ഉദാഹരണത്തിനു ഇംഗ്ലീഷീൽ "‑hood", "-ship", "-dom" and "-ness" തുടങ്ങിയവ ( suffixes) പദങ്ങളുടെ അവസാനം ചേർന്നാൽ അമൂർത്ത നാമങ്ങൾ ഉണ്ടാവാം. ഈ ഓരോ suffix കൾക്കും മിക്ക ജെർമാനിൿ ഭാഷകളിലും സമാന പദങ്ങൾ ഉണ്ട്. പക്ഷേ അവയുടെ ഉപയോഗക്രമം ഭിന്നമാണ്. ജർമ്മനിലെ "Freiheit" ഇംഗ്ലീഷിലെ "freedom" ത്തിനു സമമാണ്. ( "-heit" എന്ന ഇതിലെ suffix ഇംഗ്ലീഷിലെ "-hood" നു തുല്യമമാണ്. ഇംഗ്ലീഷിലെ "-dom" ജർമനിലെ "-tum" നു സമാനമാണ്. പക്ഷെ, പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം; ഉത്തര ഫ്രീസിയനിലെ fridoem, ഡച്ചിലെ vrijdom നോർവീജിയനിലെ fridom ഇവക്കുള്ള ഇംഗ്ലീഷിലെ "freedom" വുമായുള്ള സാമ്യം)ഐസ്ലാൻഡിൿ ഫാരോസി എന്നീ ജെർമാനിൿ ഭാഷകളും ഈ രീതിയിൽ ഇംഗ്ലീഷീനെ അനുഗമിക്കുന്നതു കാണാനാകും. ഇംഗ്ലീഷിനെപ്പോലെ ഇവയും ജെർമൻ സ്വാധീനത്തിൽ നിന്നും സ്വതന്ത്രമായി വികസിക്കുകയാണുണ്ടായത്.
 
'''ഫ്രെഞ്ച്'''
 
വളരെയെണ്ണം ഫ്രെഞ്ച് വാക്കുകളും ഇംഗ്ലീഷ് ഭാഷയുപയോഗിക്കുന്നയാൾക്കു പരിചിതമായിരിക്കും. പ്രത്യേകിച്ചും അവ എഴുതുമ്പോൾ(ഉച്ചാരണം വളരെ വ്യത്യസ്തമായിരിക്കാം),കാരണം ഇംഗ്ലീഷ് ഭാഷ നോർമൻ ഭാഷയിൽ നിന്നും ഫ്രെഞ്ച് ഭാഷയിൽ നിന്നും അനേകം വാക്കുകൾ ഉൾക്കൊണ്ടിടുണ്ട്. നോർമൻ അധിനിവേശ കാലത്താണു ഇങ്ങനെ നോർമൻ വാക്കുകൾ ഇംഗ്ലീഷിൽ എത്തിയത്. അതുപോലെ ഫ്രെഞ്ചിൽ നിന്നും നേരിട്ട് നൂറ്റാണ്ടുകളായി വാക്കുകൾ ഇംഗ്ലീഷ് ഭാഷയിലേയ്ക്കു ഉൾക്കൊണ്ടു. ഇതിന്റെ ഫലമായി, ഇംഗ്ലീഷ് ഭാഷയിലെ ഒരു വലിയ അളവിലുള്ള പദസഞ്ചയം ചില അക്ഷര ഘടനാ വ്യത്യാസത്തോടെ ഫ്രെഞ്ചിൽ നിന്നും വന്നതാണ്. ഫ്രെഞ്ചിൽ നിന്നും വന്ന ഇത്തരം വാക്കുകൾക്കു ആ ഭാാഷയിൽ നിന്നും വ്യത്യസ്തമായ പ്രയോഗവും വന്നിട്ടുണ്ട്; ഉദാഹരണത്തിനു, "library" എന്ന വാക്കിനെ ഫ്രെഞ്ചിലെ librairie (അർഥം: bookstore)യുമായി താരതമ്യം ചെയ്യുക. ഫ്രെഞ്ചിൽ "library" എന്നതിനു bibliothèque എന്നാണു പരയുന്നത്. അതുപോലെ ഫ്രെഞ്ചിൽ നിന്നും ഇംഗ്ലീഷിലേക്കു വന്ന മിക്ക പദങ്ങളുടെയും ഉച്ചാരണം ''ഇംഗ്ലീഷുവൽക്കരിക്കുകയാണുണ്ടായത്''. (ഇതിനപവാദം പുതിയതായി ഈ അടുത്ത കാലത്തു വന്ന mirage, genre, café; or phrases like coup d'état, rendez-vous പോലുള്ള പദങ്ങളാണ്.)ഇവയ്ക്കു പ്രത്യേക ഇംഗ്ലീഷ് ശബ്ദശാസ്ത്രവും stress ക്രമവും പിന്തുടരുന്നു. ( ഇംഗ്ലീഷിലെ "nature" ഫ്രെഞ്ചിലെ "nature" മായും "button" bouton,മായും "table" . table മായും, "hour" vs. heure മായും, "reside" vs. résider യും താരതമ്യം ചെയ്യം)
 
"https://ml.wikipedia.org/wiki/ഇംഗ്ലീഷ്_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്