"നിരണംകവികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.218.66.74 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
(ചെ.) Manuspanicker (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
വരി 1:
{{prettyurl|Niranam poets}}
[[മാധവപ്പണിക്കർ]], [[ശങ്കരപ്പണിക്കർ]], [[രാമപ്പണിക്കർ]] എന്നിവരാണ് '''നിരണം കവികൾ''' എന്നറിയപ്പെട്ടു പോരുന്നത്. നിരണത്തുകാരായത് കൊണ്ടാണ് ഇവർക്ക് ഇങ്ങനെ പേര് ലഭിച്ചതെന്ന് കരുതുന്നു. എന്നാൽ ചില പണ്ഡിതന്മാരുടെ വിലയിരുത്തൽ പ്രകാരം നിരണവൃത്തത്തിന്റെ പേരിൽ മാത്രമാണ് ഇവരെ ഇപ്രകാരം വിളിക്കുന്നത്. രാമപ്പണിക്കർ മാത്രമാണ് നിരണത്തുകാരൻ എന്നാണിപ്പോഴത്തെ നിഗമനം. '''കണ്ണശ്ശകവികൾ''' എന്ന പേരിലും ഇവർ അറിയപ്പെടുന്നു. മലയൻകീഴുകാരനായ [[മാധവപ്പണിക്കരും]], വെള്ളാങ്ങല്ലൂർകാരനായ [[ശങ്കരപ്പണിക്കരും]] നിരണത്തു കണ്ണശപ്പണിക്കരുടെ പൂർവികരായി വിലയിരുത്തപ്പെടുന്നു.
 
ഇവർ നിരണംകുടുംബത്തിലെ നാലുപേരാണെന്നും അതല്ല മൂന്നുപേരേ ഉള്ളൂ എന്നുമുള്ള വാദപ്രതിവാദങ്ങളാൽ വളരെക്കാലം മലയാള സാഹിത്യമണ്ഡലം മുഖരിതമായിരുന്നു. ഭക്തി പ്രസ്ഥാനത്തിനു തുടക്കം കുറിച്ച നിരണം കവികൾ മൂന്നുപേരാണെന്നും, അവർ ഒരേ കുടുംബത്തിൽപ്പെട്ടവരെന്നു പറയുന്നതു ശരിയല്ലെന്നും, ഒരേ പ്രസ്ഥാനത്തിൽ കവിതകൾ ഉൾപ്പെട്ടു എന്നതാണു ബന്ധമെന്നും ഗവേഷകർ കണ്ടെത്തി. "അദ്വൈതചിന്താപദ്ധതിയെ മുൻനിർത്തി നിരണത്തു നിന്നും അക്കാലത്ത് ആരംഭിക്കപ്പെട്ട മഹായജ്ഞത്തിന്റെ മധുരഫലങ്ങളാണ് ഭാഷയിലുണ്ടായ ആദ്യത്തെ രാമായണം, ഭാരതം, ഭാഗവതം, ഭഗവദ്ഗീത തുടങ്ങിയ കൃതികൾ എന്ന് കണ്ണശ്ശ രാമായണ ഭാഷയെക്കുറിച്ച് ഗവേഷണം നടത്തിയ ഡോക്ടർ പുതുശ്ശേരി രാമചന്ദ്രൻ കുറിച്ചിട്ടു. ത്രൈവർണിക ബാഹ്യരായ 'ഉഭയകവീശ്വരന്മാരാ'ണ് നിരണം കവികൾ. കേരള ഭാഷയിലും സംസ്കൃതത്തിലും ഒരുപോലെ പാണ്ഡിത്യം ഉള്ളവർക്കു മാത്രമേ, ഭാഷാഭഗവദ്ഗീതയും ശിവരാത്രിമാഹാത്മ്യവും ഭാരതമാലയുമൊക്കെ രചിക്കാനാവുകയുള്ളു.
"https://ml.wikipedia.org/wiki/നിരണംകവികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്