"കാതികൂടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'തൃശ്ശൂർ ജില്ലയിലെ കാടുകുറ്റി പഞ്ചായത്തിലെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

05:53, 15 ഫെബ്രുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

തൃശ്ശൂർ ജില്ലയിലെ കാടുകുറ്റി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കാതികൂടം. ചാലക്കുടി പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം ഇന്ന് കടുത്ത മാലിന്യ പ്രശ്നങ്ങളുടെ പിടിയിലാണ്.നീറ്റ ജലാറ്റിൻ എന്ന കമ്പനിയാണ് ഇവിടുത്തെ മാലിന്യ പ്രശ്നങ്ങളുടെ കാരണം എന്നാണ് നിഗമനം. 1979 ഇൽ സംസ്ഥാന വ്യവസായ വികസന കോര്പരെഷനും ജാപ്പനീസ് കമ്പനിയായ നീറ്റ ജലാറ്റിനും സംയുക്തമായാണ് കേരള കെമികൽസ് ആൻഡ്‌ പ്രോടീൻസ് ലിമിടഡ് എന്ന സംരംഭം തുടങ്ങിയത്. പിന്നീട് ഇത് നീറ്റ ജലാറ്റിൻ എന്ന പുതിയ പേര് സ്വീകരിക്കുകയായിരുന്നു.

                ജലാറ്റിന്റെ പ്രധാന അസംസ്കൃതവസ്തുവായ ഒസീന്റെ നിർമാണമാണ് കമ്പനിയിൽ പ്രധാനമായും നടക്കുന്നത്. ഇത് നിര്മിക്കുന്നത് മൃഗങ്ങളുടെ എല്ലിൽ നിന്നാണ്. നിര്മാണതിനാവശ്യമായ 63 ലക്ഷം ലിറ്റർ ഓളം വരുന്ന ജലം ഊറ്റിഎടുക്കുന്നത് ചാലക്കുടി പുഴയില നിന്നാണ്. കൂടാതെ മാലിന്യങ്ങൾ തള്ളുന്നതും പുഴയിലേക്ക് തന്നെ. ഇതിന്റെ ഫലമായി ചാലക്കുടി പുഴയിലെ ജലസമ്പത്തിനു നാശം സംഭവിച്ചുകൊണ്ടിരിക്കുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. വായു-ജല മലിനീകരണം വലിയ തോതിൽ ഇവിടെ ഉണ്ടാകുന്നു. പല തരത്തിലുള്ള മാരകരോഗങ്ങൾ ഇവിടെ പടർന്നു പിടിക്കുന്നതിന്റെ കാരണം കമ്പനിയിൽ നിന്നുള്ള മാലിന്യങ്ങൾ ആണെന്നാണ്‌ മെഡിക്കൽ റിപ്പോർട്ടുകൾ പറയുന്നത്. കമ്പനിക്കെതിരെ ജനങ്ങൾ സംഘടിച് ആക്ഷൻ കൌണ്സിലിനു രൂപം കൊടുത്തിരുന്നു. നിരന്തരമായ പ്രക്ഷോഭങ്ങളുടെ ഫലമായി ഹൈകോടതി കമ്പനി പ്രവര്ത്തനം നിർത്തിവച്ചിരുന്നുവെങ്കിലും ഇപ്പോൾ വീണ്ടും പ്രവര്ത്തനം ആരംഭിച്ചിട്ടുണ്ട്
"https://ml.wikipedia.org/w/index.php?title=കാതികൂടം&oldid=1914504" എന്ന താളിൽനിന്ന് ശേഖരിച്ചത്