"ചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 296:
 
=== ഭൂഗർഭശാസ്ത്രപരമായ പരിണാമം ===
[[File:LRO Tycho Central Peak.jpg|thumb|right|300px|ടൈക്കൊ ഗർത്തത്തിന്റെ നടുവിലെ [[കൊടുമുടി]]]]
മാഗ്മ സമുദ്രം ഘനീഭവിച്ചതിനുശേഷമുള്ള ഭൂഗർഭശാസ്ത്രപരമായ പരിണാമത്തിൽ പ്രധാന പങ്കു വഹിച്ചത് ഉൽക്കകളും മറ്റുമായുണ്ടായ കൂടിയിടികളാണ്‌ . പ്രധാന മരിയയുടെ സൃഷ്ടിക്ക് കാരണമായ ഉൽക്കാപതനങ്ങളെ അടിസ്ഥാനമാക്കിയാണ്‌ ചന്ദ്രന്റെ ഭൂഗർഭശാസ്ത്രപരമായ കാലഘട്ടങ്ങൾ വിഭജിക്കപ്പെട്ടിരിക്കുന്നതു തന്നെ - നെക്റ്റേറിയൻ ([[മാരേ നെക്റ്റാറിസ്]]), ലോവർ ഇംബ്രിയൻ ([[മാരേ ഇംബ്രിയം]]), ഓറിയന്റലെ ([[മാരേ ഓറിയന്റെലെ]]) എന്നിങ്ങനെ. ഈ ഗർത്തങ്ങളെല്ലാം കൂട്ടിയിടിയുടെ ഫലമായി ഉയർന്നു പൊങ്ങിയ വസ്തുക്കളുടെ ഒന്നിലധികം വലയങ്ങളുള്ളതും നൂറുകണക്കിന്‌ മുതൽ ആയിരക്കണക്കിന്‌ വരെ കിലോമീറ്ററുകൾ വ്യാസമുള്ളതുമാണ്‌. ഒന്നിലധികം വലയങ്ങളുള്ള കുറച്ചു റിങ്ങുകളുടെ കാലഗണന മാത്രമേ കൃത്യമായി നടത്തിയിട്ടുള്ളുവെങ്കിലും ആപേക്ഷികമായ കാലഗണനയിൽ അവ വളരെയധികം സഹായിക്കുന്നു. ക്രസ്റ്റിന്‌ കട്ടി കുറഞ്ഞ സമീപപക്ഷഭാഗത്താണ്‌ ഉൽക്കാപതനങ്ങൾ സാരമായ വൻ ഗർത്തങ്ങൾ ഉണ്ടാക്കിയത്. എന്നാൽ താരതമ്യേന കട്ടി കൂടിയ മറുഭാഗത്ത് ഉൽക്കാപതനങ്ങൾ മൂലം കാര്യമായ കേടുപാടുകൾ സംഭവിച്ചില്ല.
 
"https://ml.wikipedia.org/wiki/ചന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്