"ശിവഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 37:
വർക്കലയ്ക്കടുത്തുള്ള ശിവഗിരിക്കുന്നിന്റെ മുകളിൽ 1904 ൽ ആണ് ശിവഗിരി മഠം സ്ഥീപിക്കപ്പെട്ടത്. ശ്രീനാരായണ ഗുരു സ്ഥാപിച്ച ശ്രീനാരായണ ധർമ്മ സംഘത്തിന്റെ ആസ്ഥാനം കൂടിയാണിത്.
 
വർക്കലയിലെ ശിവഗിരിക്കുന്നിൽ 1903 ഓട് കൂടി ശ്രീ നാരായണഗുരു കൂടെക്കൂടെ സന്ദർശിക്കാൻ തുടങ്ങിയതായി ജീവചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. കുന്നിന്റെ മുകളിൽ അദ്ദേഹവും അനുചരരും ചേർന്ന് ഒരു പർണ്ണശാല കെട്ടിയുണ്ടാക്കുകയും അവിടെ താമസം തുടങ്ങുകയും ചെയ്തു. അവിടെ അതിനെത്തുടർന്ന് നാരായണഗുരുവിനെ സന്ദർശിക്കാനായി ജനങ്ങൾ പലയിടത്തു നിന്നും എത്താൻ തുടങ്ങി. ഒരു ആശ്രമമായി വികസിച്ചപ്പോൾ നാരായണഗുരു ആ കുന്നിനെ സർക്കാരിൽ നിന്നു ചാർത്തി വാങ്ങി. അതിനോട് ചേർന്ന കുറേ ഭൂമി അതിന്റെ ഉടമസ്ഥർ അദ്ദേഹത്തിനു ദാനമായി നൽകുകയും ചെയ്തു. <ref>{{cite book |last= സാനു|first= എം കേ|coauthors= |title= ശ്രീനാരായണഗുരുസ്വാമി (ജീവചരിത്രം) |publisher= എച്&സീ ബുക്സ്|year= 2007 |month= നവംബർ|isbn=7068-2000-01-1107 }}</ref>
 
കർക്കടക മാസത്തിലെ കറുത്തവാവു ദിവസം ധാരാളം പേർ വർക്കല പാപനാശം കടപ്പുറത്ത് ശ്രാദ്ധമൂട്ടാനായി വന്നു ചേരാറുണ്ടായിരുന്നു. ഇന്നും ആ ആചാരം നിലനിൽക്കുന്നുണ്ട്. 1904 ലെ കർക്കിടകവാവു ദിവസം (മലയാള മാസം 1079 കർക്കിടകം 28) കടൽ‌പ്പുറത്ത് ശ്രാദ്ധമൂട്ടുന്നതിനു പകരം തന്റെ അനുയായികൾ മഠത്തിൽ വന്നു ചേരുന്നതിനായി നാരായണഗുരു ആവശ്യപ്പെട്ടു. വന്നവരുടെ പൂർവികർക്കായി ശ്രാദ്ധകർമ്മങ്ങളെല്ലാം അവിടെവച്ച് അദ്ദേഹം തന്റെ ശിഷ്യന്മാരെക്കൊണ്ട് യഥാവിധി ചെയ്യിച്ചു. അങ്ങനെ അവിടം നാരായണഗുരുവിന്റെ അനുയായികൾക്കും ശിഷ്യന്മാർക്കും ഒത്തുചേരാനുള്ള ഒരു കേന്ദ്രമായി മാറി.
 
രണ്ടു കൊല്ലത്തിനു ശേഷം പാവപ്പെട്ട കുട്ടികൾക്ക് പഠിയ്ക്കാനായി ഒരു വിദ്യാലയവും ആ കുന്നിനടുത്ത് താമസിച്ചിരുന്ന ദളിത് ജനവിഭാഗങ്ങളിലെ മുതിർന്നവർക്ക് വിദ്യാഭ്യാസം നൽകാനായി ഒരു നിശാപഠനശാലയും നാരായണഗുരു ശിവഗിരിയിൽ സ്ഥാപിച്ചു. 1907ൽ അവിടെ ഒരു ശിവക്ഷേത്രത്തിന്റെ പണി ആരംഭിച്ചു. 1908ൽ ചിങ്ങമാസത്തിലെ ചതയദിനത്തിൽ (മലയാള വർഷം 1084) ശ്രീനാരായണ ഗുരുവിന്റെ ജന്മദിനത്തിനു ശാരദാ ക്ഷേത്രത്തിനുള്ള പണി ആരംഭിയ്ക്കുകയും ചെയ്തു. 1912 ൽ (മലയാള വർഷം 1087) മേടം 19, 20, 21 തീയതികളിൽ വർക്കല ശിവഗിരിയിൽ വച്ച് എസ് എൻ ഡീ പീ യുടെ ഒമ്പതാം വാർഷികയോഗവും ശാരദാമഠത്തിലെ പ്രതിഷ്ഠയും ഒരുമിച്ച് നടത്തി.അനേകായിരമാൾക്കാർ ആ പ്രതിഷ്ഠാ കർമ്മത്തിലും സമ്മേളനത്തിലും സംബന്ധിയ്ക്കുകയുണ്ടായി. <ref>{{cite book |last= സാനു|first= എം കേ|coauthors= |title= ശ്രീനാരായണഗുരുസ്വാമി (ജീവചരിത്രം) |publisher= എച്&സീ ബുക്സ്|year= 2007 |month= നവംബർ|isbn= }}</ref>
 
==ശിവഗിരി തീർത്ഥാടനം==
വരി 51:
1928  ജനുവരി 19ന് ഗുരു കോട്ടയും നാഗന്പടം ക്ഷേത്രത്തിൽ  വിശ്രമിക്കുകയായിരുന്നു. വല്ലഭശ്ശേരി ഗോവിന്ദൻ  വൈദ്യർ  ടി.കെ. കിട്ടൻ  റൈറ്റർ  എന്നീ പ്രഗത്ഭ വ്യക്തികള്]  ഗുരുവിനെ സമീപിക്കുകയും ശിവഗിരിയിലേക്ക്  തീർത്ഥാടനം നടത്തുവാനുള്ള അനുമതിക്കായി അപേക്ഷിക്കുകയും ചെയ്തു.
 
ആ സംഭാഷണം താഴെ ചേർക്കുന്നു.<ref>{{cite book |last= ബാലകൃഷ്ണൻ|first= പീ കേ|coauthors= |title= നാരായണഗുരു |publisher= ഡീ സീ ബുക്സ്|year= 2012 |month= ജൂൺ|isbn=81-264-1186-4 }}</ref>
 
വൈദ്യർ: റൈട്ടർക്ക് തൃപ്പാദസന്നിധിയിൽ ഒരു കാര്യം ഉണർത്തിച്ച് അനുവാദകൽ‌പ്പന വാങ്ങിപ്പാനുണ്ട്.
Line 148 ⟶ 149:
6. കച്ചവടം 
7. കൈത്തൊഴില്
8. സാങ്കേതിക ശാസ്ത്ര പരിശീലനംപരിശീലനങ്ങൾ.
ഈ വിഷയങ്ങളെക്കുറിച്ച്  പ്രസംഗ പരന്പര നടത്തണം.തീർത്ഥാടകർ അച്ചടക്കത്തോടു കൂടി ഇരുന്ന് ശ്രദ്ധിച്ചു കേൾക്കണം. കേട്ടതെല്ലാം പ്രവൃത്തിയിൽ വരുത്താൻ ശ്രമിയ്ക്കണം. അതിൽ വിജയം പ്രാപിയ്ക്കണം.
 
 
 
 
[[ചിത്രം:sivagiri.jpg|220px|thumb|right|ശ്രീനാരായണഗുരുവിന്റെ സമാധിമന്ദിരം]]
Line 158 ⟶ 156:
==അവലംബം==
<references/>
പ്രൊഫസർ എം കേ സാനു, നാരായണഗുരുസ്വാമി (ജീവചരിത്രം), എച് & സീ ബുക്സ്, തൃശൂർ 2007
 
പീ കേ ബാലകൃഷ്ണൻ, നാരായണഗുരു, ഡീ സീ ബുക്സ്, കോട്ടയം
 
പ്രൊഫസർ ജീ ബാലകൃഷ്ണൻ നായർ, ശ്രീനാരായണഗുരുദേവ കൃതികൾ സമ്പൂർണ്ണ വ്യാഖ്യാനം ഭാഗം-ഒന്ന്, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.
{{Thiruvananthapuram-geo-stub}}
"https://ml.wikipedia.org/wiki/ശിവഗിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്