"സ്വാതിതിരുനാൾ രാമവർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 146:
 
== മരണം ==
സ്വാതിതിരുനാളിന്റെ അസുഖകാരണങ്ങൾ ചരിത്രതാളുകളിൽ അധികം വിശദമായി കാണുന്നില്ല. പക്ഷെ അദ്ദേഹം തന്റെ അവസാന നാളുകളിൽ കൂടുതലും മനക്ലേശത്താൽ ദുഖിതനായിരുന്നതായി പറയുന്നുണ്ട്. പ്രസിദ്ധ ആതുരസേവകനായ ഡോ. കെ. രാമചന്ദ്രൻ നായരുടെ അഭിപ്രായത്തിൽ അദ്ദേഹം മരണപ്പെട്ടത് മസ്തിഷ്ക രക്തസ്രാവം മൂലമാണ് <ref name="swathithirunal-ക">{{cite web|title=The Demise of Swathi Thirunal: New Facts|url=http://www.swathithirunal.in/articles/demise.doc.|publisher=സ്വാതിതിരുനാൾ|accessdate=2013 ഡിസംബർ 12|author=ഡോ. അചുത്ശങ്കർ എസ്. നായർ|archiveurl=http://webcache.googleusercontent.com/search?q=cache:l53e8hQ3eGkJ:www.swathithirunal.in/articles/demise.doc+&cd=1&hl=en&ct=clnk&gl=ae|archivedate=2013 ഡിസംബർ 12|language=ആംഗലേയം|format=പ്രമാണം}}</ref>. [[ഈസ്റ്റ് ഇൻഡ്യാ കമ്പനി|ഈസ്റ്റ് ഇൻഡ്യാ കമ്പനിയും]] ബ്രിട്ടീഷ് റസിഡന്റ് കല്ലനും തന്റെ ഭരണത്തിൽ ഇടപെടുന്നതും, ദിവാൻ പേഷ്കാർ ആയിരുന്ന [[ദിവാൻ കൃഷ്ണ റാവു|കൃഷ്ണ റാവുവിനു]] റസിഡന്റ് കല്ലനോടുണ്ടായിരുന്ന ബന്ധവും സ്വാതിതിരുനാളിനു പലപ്പോഴും ബുദ്ധിമുട്ടായി അനുഭവപ്പെട്ടു. മഹാരാജാവ് ചില അവസരങ്ങളിൽ ദിവാൻ പേഷ്കാർ കൃഷ്ണ റാവുവിനെ കൊട്ടാരത്തിലേക്ക് വിളിപ്പിച്ച് താക്കീത് കൊടുത്തിട്ടുണ്ട് <ref>http://webcache.googleusercontent.com/search?q name=cache:l53e8hQ3eGkJ:www."swathithirunal.in-ക" /articles/demise.doc+&cd=1&hl=en&ct=clnk&gl=ae</ref>.
 
തന്റെ ഏക സഹോദരിയായിരുന്ന [[ഗൗരി രുഗ്മിണി ബായി|രുഗ്മിണി ബായി തമ്പുരാട്ടിയുടെ]] അകാല വിയോഗം മാറും മുൻപേയുണ്ടായ, അച്ഛൻ [[രാജ രാജവർമ്മ വലിയ കോയി തമ്പുരാൻ|രാജ രാജവർമ്മ വലിയ കോയി തമ്പുരാന്റേയും]] സംഗീതജ്ഞൻ വടിവേലു നട്ടുവന്റെയും മരണം അദ്ദേഹത്തെ വല്ലാതെ തളർത്തിയിരുന്നു. ബ്രിട്ടീഷ്കാർക്ക് സ്വന്തം ഉദ്യോഗസ്ഥർ സ്തുതിപാഠകരായി മാറുന്നതും അവരുടെ ദുഷ്പ്രവൃത്തിയിലും മനംമടുത്ത മഹാരാജാവ് ദൈനംദിന ഭരണകാര്യങ്ങളിൽ ശ്രദ്ധവെയ്ക്കാതെയായി. മരണം വരിക്കാനെന്നപോലെ ആഹാരം കഴിക്കാൻ വിസമ്മതിക്കുകയും തന്റെ അസുഖങ്ങൾ മറച്ചുവെച്ചും ഇളയരാജാവായിരുന്ന [[ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ|ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മയെ]] പോലും കാണാൻ വിസമ്മതിച്ചും ജീവിതത്തിന്റെ അന്ത്യവർഷങ്ങൾ അദ്ദേഹം കഴിച്ചുകൂട്ടി. 1846 ഡിസംബർ 27 തീയതി വെളുപ്പിനു മൂന്നു മണിക്ക് (33-വയസ്സിൽ) (രാത്രി 10-നും 3-നും ഇടയ്ക്ക്) അദ്ദേഹത്തിന്റെ മരണം സംഭവിച്ചു <ref>http://webcache.googleusercontent.com/search?q name=cache:l53e8hQ3eGkJ:www."swathithirunal.in/articles/demise.doc+&cd=1&hl=en&ct=clnk&gl=ae<-ക" /ref>. അദ്ദേഹത്തിന്റെ കാലശേഷം അനുജൻ [[ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ]] തിരുവിതാംകൂറിന്റെ മഹാരാജാവായി. <ref>http://www.worldstatesmen.org/India_princes_K-W.html</ref>.
 
==കൂടുതൽ==
വരി 155:
-->
{{ഉദ്ധരണി|1829-ൽ സ്വാതിതിരുനാൾ ഭരണമേറ്റപ്പോൾ വെങ്കിട്ടറാവുവിനെ മാറ്റി സുബ്ബറാവുവിനെ നിയമിക്കാൻ മഹാരാജാവ് ശ്രമിച്ചെങ്കിലും റസിഡണ്ട് മോറിസൺ എതിർത്തതുകൊണ്ട് അത് നടന്നില്ല. എന്നാൽ അടുത്തവർഷം മോറിസൺ സ്ഥാനമൊഴിഞ്ഞ ഉടനെ സുബ്ബറാവു ദിവാനായി നിയമിതനായി.
== ജനറൽ കല്ലൻ ==
 
മൺറോയുടെ കാലത്തും അതിനുശേഷവും ത്രിമൂർത്തി ഭരണമാണ് തിരുവിതാംകൂറിൽ നടപ്പിലായത്. റാണി അല്ലെങ്കിൽ മഹാരാജാവ്, റസിഡണ്ട്, ദിവാൻ എന്നിവരായിരുന്നു ത്രിമൂർത്തികൾ. ബ്രിട്ടിഷിന്ത്യയിൽ യഥാകാലങ്ങളിൽ നടപ്പിലാക്കിയ സാമൂഹികവും ഭരണപരവുമായ പരിഷ്ക്കാരങ്ങൾ തിരുവിതാംകൂറിലും നടപ്പിലാക്കി. വേലുത്തമ്പിയുടെ കലാപത്തിനുശേഷം തിരുവിതാംകൂർ പട്ടാളത്തെ മുഴുവൻ പിരിച്ചുവിട്ടെങ്കിലും 700 പേരടങ്ങുന്ന ഒരു കുപ്പിണിയെ നിലനിർത്തിയിരുന്നു. 1817-ൽ മൺറോയുടെ ശുപാർശപ്രകാരം പട്ടാളത്തെ വിപുലീകരിച്ച് 2000 ഭടന്മാരെ നിയോഗിച്ചു. ബ്രിട്ടിഷ് ഓഫീസർമാരുടെ കീഴിൽ അതിനെ സുസജ്ജമാക്കി. ആഭ്യന്തര സമാധാനപാലനത്തിന് നായർ ബ്രിഗേഡ് മതിയെന്നു കണ്ടതിനാൽ ആ വർഷം കൊല്ലത്തു നിന്ന് ബ്രിട്ടിഷ് സബ്സിഡിയറി സൈന്യത്തെ ഇന്ത്യാഗവൺമെന്റ് പിൻവലിച്ചു. അതോടുകൂടി അതിന്റെ കമാൻഡർ കൂടിയായ റസിഡണ്ടിന്റെ ആസ്ഥാനം തിരുവനന്തപുരത്തേയ്ക്കുമാറ്റി. 1805 മുതൽ ദിവാന്റെ ഓഫീസായ ഹജൂർകച്ചേരിയും കൊല്ലത്തുതന്നെ പ്രവർത്തിക്കുകയായിരുന്നു. സബ്സിഡിയറി സൈന്യത്തെ പിൻവലിക്കുകയും റസിഡണ്ടിന്റെ ഓഫീസ് തിരുവനന്തപുരത്താവുകയും ചെയ്തതിനെത്തുടർന്ന് ഹജൂർ കച്ചേരിയും തിരുവനന്തപുരത്തായി. അതുകൊണ്ട് ദൈനംദിന ഭരണത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ മഹാരാജാവിന് അവസരം കിട്ടി. പക്ഷേ സ്വാതിതിരുനാൾ മഹാരാജാവിന് ഭരണകാര്യങ്ങളെക്കാൾ സംഗീത സാഹിത്യങ്ങളിലും ലളിത കലകളിലുമായിരുന്നു കൂടുതൽ താത്പര്യം. അതുകൊണ്ട് 1840 വരെയും റസിഡണ്ട്-ദിവാൻ അച്ചുതണ്ടാണ് ഭരണംനിർവഹിച്ചത്.
== ക്യഷ്ണറാവു ==
1840-ൽ റസിഡന്റായി വന്ന ജനറൽ കല്ലൻ പരുക്കൻ സ്വഭാവക്കാരനായിരുന്നു. ഭരണസംബന്ധമായ എല്ലാ കാര്യങ്ങളിലും കല്ലൻ ഇടപെട്ടത് ഉദ്യോഗസ്ഥന്മാരിലും ജഡ്ജിമാരിൽപ്പോലും അസഹ്യതയുളവാക്കി. കൃഷ്ണറാവു ദിവാനായി നിയമിതനായി. 1847-ൽ സ്വാതിതിരുനാൾ അന്തരിച്ചു.}}
 
== അവലംബം ==
{{reflist|2}}
 
== സ്രോതസുകൾ ==
* [http://www.swathithirunal.in/life.htm സ്വാതിതിരുനാ‍ളിനെ കുറിച്ചുള്ള വെബ് സൈറ്റ്]
 
<references/>
 
{{സർവവിജ്ഞാനകോശം|തിരുവിതാംകൂർ}}
 
"https://ml.wikipedia.org/wiki/സ്വാതിതിരുനാൾ_രാമവർമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്