"ജീൻ മെസ്ലിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 16 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q380492 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 11:
 
=='ഓസ്യത്ത്'==
[[ചിത്രംപ്രമാണം:Étrépigny, église20050515.jpg|thumb|200 px|ഫ്രാൻസിൽ ഷാമ്പേനിലെ എട്രെപിനിയിൽ, മെസ്ലിയറുടെ ഇടവകപ്പള്ളി]]
===നിരീശ്വരചിന്ത===
തന്റെ ഓസ്യത്തിൽ മെസ്ലിയർ നിഷേധിച്ചത്, വ്യവസ്ഥാപിത ക്രിസ്തീയതയുടെ ദൈവത്തെ മാത്രമല്ല. എല്ലാ വ്യവസ്ഥാപിത മതങ്ങൾക്കും പുറത്തു നിന്ന ദൈവവാദികളുടെ സ്വാഭാവികമതത്തിലെ സാമാന്യദൈവവും അദ്ദേഹത്തിനു സ്വീകാര്യനായില്ല.<ref name="antognazza" > Antognazza, Maria Rosa (2006). "Arguments for the existence of God: the continental European debate", pp. 734-5, '''in''' Haakonssen, Knud. ''The Cambridge History of Eighteenth-century Philosophy'', vol. 2. Cambridge University Press. </ref> ഈ ലോകത്തിലെ തിന്മയുടെ സമസ്യ, നല്ലവനും ജ്ഞാനസമ്പൂർണ്ണനും കാരുണ്യവാനുമായ ദൈവത്തെക്കുറിച്ചുള്ള സങ്കല്പത്തെ വെല്ലുവിളിക്കുന്നുവെന്ന് അദ്ദേഹം കരുതി.<ref name="fonnesu"> Fonnesu, Luca (2006). "The problem of theodicy", pp. 766, '''in''' Haakonssen, Knud. ''The Cambridge History of Eighteenth-century Philosophy'', vol. 2. Cambridge University Press.</ref> [[പ്രപഞ്ചം|പ്രപഞ്ചത്തിൽ]] പ്രകടമാകുന്ന സംവിധാനം, ദൈവാസ്തിത്വത്തെ തെളിയിക്കുന്നതായുള്ള സ്വാഭാവിക മതാനുയായികളുടെ വാദത്തെ അദ്ദേഹം അവർക്കെതിരെ തിരിച്ചു പ്രയോഗിച്ചു. പ്രപഞ്ചസംവിധാനത്തിൽ അനുവദിക്കപ്പെട്ടിരിക്കുന്ന തിന്മ, സർവനന്മയായ ദൈവത്തിൽ വിശ്വസിക്കാതിരിക്കാൻ മതിയായ ന്യായമാണെന്നാണ് അദ്ദേഹം വാദിച്ചത്.<ref>J. O. Lindsay, (1957), ''The New Cambridge Modern History'', page 86. Cambridge University Press.</ref> സഹനത്തിന് എന്തെങ്കിലും ആത്മീയമൂല്യമുണ്ടെന്ന് സമ്മതിക്കാൻ മെസ്ലിയർ വിസമ്മതിച്ചു.<ref>Peter Byrne, James Leslie Houlden, (1995), ''Companion Encyclopedia of Theology'', page 259. Taylor & Francis</ref>
"https://ml.wikipedia.org/wiki/ജീൻ_മെസ്ലിയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്