"ഒരിജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 36:
*സെപ്തിമിയസ് സെവേരസിന്റെ കാലത്തു നടന്ന ക്രിസ്തുമത പീഡനത്തിൽ പിതാവിനെ പിന്തുടർന്ന് ബാലനായ ഒരിജനും രക്തസാക്ഷിത്വം വരിക്കാൻ ഇറങ്ങിപ്പുറപ്പെട്ടതാണെന്നും ഒരിജന്റെ മാതാവ്, മകന്റെ വസ്ത്രങ്ങൾ ഒളിച്ചുവച്ചതു കൊണ്ടാണ് ഒരിജൻ അന്ന് രക്തസാക്ഷിയാകാതെ പോയതെന്നും സഭാചരിത്രകാരനായ [[കേസറിയായിലെ യൂസീബിയസ്|യൂസെബിയൂസ്]] എഴുതിയിട്ടുണ്ട്.
 
*ഒരിജന്റെ വിശ്വാസ തീക്ഷ്ണതയ്ക്കും പ്രതിബദ്ധതക്കും തെളിവായി പറയുന്ന മറ്റൊരു കഥ, മത്തായിയുടെ സുവിശേഷം 19:12-ൽ "ദൈവരാജ്യത്തിനു വേണ്ടി ഷണ്ഡത്വം സ്വയം വരിക്കുന്നവരെ സംബന്ധിച്ച പരാമർശം അക്ഷരാർഥത്തിലെടുത്ത്, അദ്ദേഹം സ്വന്തം ലൈംഗികശേഷി നശിപ്പിച്ചു കളഞ്ഞുവെന്നാണ്.<ref>[[കേസറിയായിലെ യൂസീബിയസ്|കേസറിയായിലെ യൂസീബിയസിന്റെ]] സഭാചരിത്രം (ആറാം പുസ്തകം - എട്ടാം അദ്ധ്യായം‌) ജി.എ. വില്യംസന്റെ ഇംഗ്ലീഷ് പരിഭാഷ, ഡോർസെറ്റ് പ്രസാധനം(പുറം 247-48)</ref>എന്നാൽ ഇതു വെറും കെട്ടുകഥയാണെന്ന് പറയുന്നവരും ഉണ്ട്. വേദപുസ്തകത്തിൽ വാച്യാർഥത്തിനപ്പുറമുള്ള പൊരുൾ തേടിപ്പോയ ഒരിജൻ, സുവിശേഷവാക്യത്തെ ഇത്തരമൊരു പ്രവർത്തിക്ക് ആധാരമാക്കുമെന്ന് വിശ്വസിക്കുക വിഷമവുമാണെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്ഒരിജന്റെ കാലത്തിന് ഒരു നൂറ്റാണ്ടോളം ശേഷം എഴുതപ്പെട്ട യൂസീബിയസിന്റെ കൃതിയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട ഇക്കഥ സത്യമാകാനിടയില്ലെന്നുമാണ് വാദം.<ref name ="zond">Zondervan Handbook to the History of Christianity, Edited by Jonathan Hill - "A Christian Philosophy: Origen", article by John Mcguckin (പുറം 67)</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ഒരിജൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്