"ഒരിജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 7:
 
== ജീവചരിത്രം ==
പുത്രന്റെ പ്രതിഭയും സ്വഭാവ മഹിമയും നേരത്തേ തിരിച്ചറിഞ്ഞ ഒരിജന്റെ പിതാവ് ലിയോനൈഡ്സ്, മകന് നല്ല വിദ്യാഭ്യാസം നൽകി. പ്രമുഖ [[നിയോപ്ലേറ്റോണിസംനവപ്ലേറ്റോണിസം|നിയോപ്ലേറ്റോണിസ്റ്റ്]] ചിന്തകനായിരുന്ന [[പ്ലോട്ടിനസ്|പ്ലോട്ടിനസും]] ഒരിജനും സമകാലീനരും, അമ്മോനിയസ് സാക്കാസ് എന്ന നിയോപ്ലേറ്റോണിസ്റ്റ് ഗുരുവിന്റെ ശിഷ്യന്മാരും ആയിരുന്നു.<ref>Bertrand Russel: A History of Western Philosophy; Chapter, First four centuries of Christianity</ref> റോമൻ ചക്രവർത്തി സെപ്തിമിയസ് സെവേരസിന്റെ കാലത്തു നടന്ന ക്രിസ്തുമത പീഡനത്തിൽ ലിയോനൈഡ്സ് കൊല്ലപ്പെട്ടപ്പോൾ, അമ്മയേയും ആറ് ഇളയ സഹോദരങ്ങളേയും സംരക്ഷിക്കുന്ന ഭാരം 17 വയസ്സു മാത്രമുണ്ടായിരുന്ന ഒരിജന്റേതായി. അങ്ങനെ ചെറുപ്രായത്തിലേ ഒരിജൻ അദ്ധ്യാപനം തൊഴിലായി സ്വീകരിച്ചു. ആദ്യം ജന്മസ്ഥലമായ അലക്സാൻഡ്രിയ ആയിരുന്നു പ്രവർത്തന കേന്ദ്രം. അവിടെ പഠിപ്പിച്ചുകൊണ്ടിരിക്കെ ഒരിക്കൽ പലസ്തീനയിലെ കേസറിയാ സന്ദർശിച്ച ഒരിജനെ അവിടുത്തെ മെത്രാൻ പൗരോഹിത്യത്തിലേക്കുയർത്തി. അലക്സാൺഡ്രിയയിലെ സ്വന്തം മെത്രാന്റെ അനുമതി കൂടാതെ പൗരോഹിത്യം സ്വീകരിച്ചു എന്ന ആരോപണത്തിന്റെ പേരിൽ അലക്സാണ്ഡ്രിയ വിടേണ്ടി വന്ന ഒരിജന്റെ ശിഷ്ടജീവിതം കേസറിയായിൽ ആയിരുന്നു.
 
== സംഭാവനകൾ ==
=== മൗലിക ചിന്തകൻ ===
"https://ml.wikipedia.org/wiki/ഒരിജൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്