"ഖസാക്കിന്റെ ഇതിഹാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

117.201.249.159 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1879388 നീക്കം ചെയ്യുന്നു
വരി 23:
| language = [[ഇംഗ്ലീഷ്]]
}}</ref>. [[ഒ.വി. വിജയൻ|ഒ.വി. വിജയന്റെ]] ആദ്യത്തെ നോവലായ ഖസാക്കിന്റെ ഇതിഹാസം അതിന്റെ ഭാഷാപരവും പ്രമേയപരവുമായ ഔന്നത്യം കൊണ്ട് മലയാളത്തിൽ ഇന്നേവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും ശ്രേഷ്ഠമായ കൃതിയായി പരിഗണിക്കപ്പെടുന്നു.
 
== കഥ എഴുതിയ പശ്ചാത്തലം ==
{{ആധികാരികത|ഭാഗം}}
[[ഒ.വി. വിജയൻ]], [[സക്കറിയ]], [[കാക്കനാടൻ]], [[എം. മുകുന്ദൻ]], [[വി.കെ.എൻ]], തുടങ്ങിയ ഒട്ടനവധി മലയാളം എഴുത്തുകാർ [[ദില്ലി|ദില്ലിയിൽ]] താമസമാക്കിയിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. ഇവർ ദില്ലിയിലെ സത്രങ്ങളിലും ചായക്കടകളിലും മറ്റും ഒത്തുകൂടാറും സാഹിത്യം, രാഷ്ട്രീയം തുടങ്ങിയവ ചർച്ചചെയ്യാറുമുണ്ടായിരുന്നു. [[പാരീസ്|പാരീസിൽ]] [[ഒന്നാം ലോകമഹായുദ്ധം|ഒന്നും]] [[രണ്ടാം ലോകമഹായുദ്ധം|രണ്ടും ലോകമഹായുദ്ധങ്ങൾക്ക്]] ഇടക്കുള്ള ഇടവേളയിൽ ഒട്ടനവധി അമേരിക്കൻ എഴുത്തുകാർ താമസിച്ച് സാഹിത്യസംവാദങ്ങളിലും സാഹിത്യരചനയിലും ഏർപ്പെട്ടതിനോട് ഇതിനു സാമ്യം കാണാം. ([[എസ്രാ പൗണ്ട്]], [[ഏണസ്റ്റ് ഹെമ്മിംഗ്‌വേ]] തുടങ്ങിയ ഇവർ '''നഷ്ടപ്പെട്ട തലമുറ''' അഥവാ ലോസ്റ്റ് ജെനെറേഷൻ എന്ന് അറിയപ്പെട്ടു). അന്ന് പ്രമുഖ ഇംഗ്ലീഷ് പത്രങ്ങളിലെ കാർട്ടൂണിസ്റ്റ് ആയിരുന്നു വിജയൻ. വിജയന്റെ സഹോദരിയായ [[ഒ.വി. ഉഷ|ഒ.വി. ഉഷയുടെ]] [[പാലക്കാട്|പാലക്കാട്ടെ]] [[തസ്രാക്ക്]] എന്ന സ്ഥലത്തെ വീട്ടിൽ വിജയൻ അവധിക്കാലത്ത് താമസിച്ചിട്ടുണ്ടായിരുന്നു. ഇവിടത്തെ ഗ്രാമീണപശ്ചാത്തലങ്ങൾ ആണ് വിജയന്റെ കഥയ്ക്ക് അടിവേരുകൾ തീർത്തത്, എങ്കിലും കഥാപാത്രങ്ങൾക്ക് ജീവിച്ചിരുന്ന മനുഷ്യരുമായി സാമ്യമുണ്ടോ എന്ന് വ്യക്തമല്ല.
 
പുസ്തകം എഴുതി പന്ത്രണ്ടുവർഷത്തോളം വിജയൻ കയ്യെഴുത്തുപ്രതി പ്രസിദ്ധീകരിക്കാതെ കൊണ്ടുനടന്നു. ദില്ലിയിലെ ഇത്തരം കൂട്ടായ്മകളിൽ വിജയൻ കഥ വായിച്ചുകൊടുക്കാറുണ്ടായിരുന്നു. കഥാന്ത്യത്തിൽ രവി ഖസാക്ക് ഉപേക്ഷിച്ച് എങ്ങോട്ടെന്നില്ലാതെ നടക്കാൻ ആയിരുന്നു വിജയൻ ഉദ്ദ്യേശിച്ചിരുന്നതെങ്കിലും [[കാക്കനാടൻ]] ആണ്, രവി പാമ്പുകടിച്ച് മരിക്കുന്നു എന്ന ആശയം പറഞ്ഞുകൊടുത്തത് എന്ന് കാക്കനാടൻ പിന്നീട് ഒരു അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.
 
== പ്രസിദ്ധീകരണം ==
 
1968 ജനുവരി 28 മുതൽ 1968 ആഗസ്ത് 4 വരെ 28 ലക്കങ്ങളായി മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് ഖസാക്കിന്റെ ഇതിഹാസം ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. 1969-ൽ കറന്റ് ബുക്സ് ഖസാക്കിന്റെ ഇതിഹാസം പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു. 1990-ലാണ് ആദ്യ ഡി. സി. ബുക്സ് എഡിഷൻ പുറത്തുവന്നത്<ref>ഖസാക്കിന്റെ ഇതിഹാസം (നോവൽ) - ഡിസി ബുക്ക്സ്, 1992</ref>.
 
== കഥാസാരം ==
"https://ml.wikipedia.org/wiki/ഖസാക്കിന്റെ_ഇതിഹാസം" എന്ന താളിൽനിന്ന് ശേഖരിച്ചത്