"അങ്കിൾ ടോംസ് ക്യാബിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 63:
മറ്റൊരടിമയെ തല്ലാനുള്ള തന്റെ ഉത്തരവ് ടോം ലംഘിച്ചതോടെ ലെഗ്രി അയാളെ വല്ലാതെ വെറുക്കാൻ തുടങ്ങുന്നു. ക്രൂരത കാട്ടിയും തല്ലിച്ചതച്ചും ടോമിന്റെ മനുഷ്യത്വവും വിശ്വാസവും നശിപ്പിക്കൻ ലെഗ്രി തീരുമാനിച്ചു. എങ്കിലും ടോം ദൈവവിശ്വാസം നിലനിർത്തുകയും വേദപുസ്തകവായന തുടരുകയും ചെയ്തു. ആവും വിധമൊക്കെ അയാൾ മറ്റടിമകളെ ആശ്വസിപ്പിച്ചു. ലെഗ്രിയുടെ അടിമകളിൽ ഒരാളായ കേസി എന്ന സ്ത്രീയുമായും ടോം പരിചയപ്പെട്ടു. നല്ല പശ്ചാത്തലത്തിൽ ജനിച്ചുവളർന്ന്, വെള്ളക്കാരനായ പിതാവിന്റെ ആകസ്മിക മരണത്തെ തുടർന്ന് അടിമത്തത്തിലായി ഒട്ടേറെ കഷ്ടാനുഭവങ്ങളിലൂടെ കടന്നു പോയവളായിരുന്നു കേസി. അവൾക്കു ജനിച്ച ഒരു മകനേയും മകളേയും പഴയ യജമാനന്മാരിൽ ഒരാൾ വിറ്റിരുന്നു. അതിനാൽ പിന്നീടുണ്ടായ ഒരു കുട്ടിയെ അവൾ കൊല്ലുകയും ചെയ്തിരുന്നു. ഈ അനുഭവങ്ങൾ അവളുടെ വിശ്വാസം ഇല്ലാതാക്കുകയും അവളെ കഠിനഹൃദയയാക്കുകയും ചെയ്തിരുന്നു.
[[ചിത്രംപ്രമാണം:CassyTom.jpg|thumb|300px|right|ലെഗ്രിയുടെ മർദ്ദനമേറ്റ അങ്കിൾ ടോമിനെ പരിചരിക്കുന്ന കേസി]]
മർദ്ദവും കഷ്ടപ്പാടുകളും പെരുകി വിശ്വാസം നഷ്ടപ്പെടുമെന്ന അവസ്ഥയിലായ ടോമിന് രണ്ടു സ്വർഗ്ഗീയദർശനങ്ങൾ ആശ്വാസം നൽകി. ആദ്യത്തേതിൽ യേശുവും രണ്ടാമത്തേതിൽ മരിച്ചു പോയെ ഈവായും അയാൾക്കു കാണപ്പെട്ടു. മരണത്തോളം വിശ്വാസത്തിൽ തുടരാൻ ഈ ദർശനങ്ങൾ അയാളെ സഹായിച്ചു. എമ്മലീനേയും കൂട്ടി രക്ഷപെടാൻ അയാൾ കേസിയെ ഉപദേശിച്ചു. അതനുസരിച്ച് രക്ഷപെട്ട അവരെ കണ്ടെത്താൻ ലെഗ്രി നടത്തിയ ശ്രമങ്ങൾ വിജയിച്ചില്ല. അവരെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ ടോം വിസമ്മതിച്ചപ്പോൾ, ലെഗ്രിയുടെ നിർദ്ദേശത്തിൽ അയാളുടെ കിങ്കരങ്കാർ ടോമിനെ മർദ്ദിച്ച് മൃതപ്രായനാക്കി. ആസന്നമരണനായ ടോം തന്നെ മർദ്ദിച്ച തോട്ടത്തിലെ രണ്ടു കങ്കാണികൾക്ക് മാപ്പു കൊടുത്തു. തങ്ങൾ കൊന്ന മനുഷ്യന്റെ സ്വഭാവമഹത്വം തിരിച്ചറിഞ്ഞ അവർ മാനസാന്തരപ്പെട്ടു വിശ്വാസികളായി. ടോമിനെ തിരികെ വാങ്ങാൻ, ഇതിനകം മരിച്ചിരുന്ന അയാളുടെ ആദ്യയജമാനന്റെ മകൻ ജോർജ്ജ് ആ സമയത്ത് എത്തുന്നു. അയാൾ വന്നെത്തി അധികം വൈകാതെ ടോം മരിക്കുന്നു. ടോമിന്റെ മൃതദേഹം ഏറ്റുവാങ്ങി ഉപചാരപൂർവം സംസ്കരിക്കാൻ മാത്രമേ അയാൾക്കായുള്ളൂ.
 
"https://ml.wikipedia.org/wiki/അങ്കിൾ_ടോംസ്_ക്യാബിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്