"യഹൂദമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 11:
==ചരിത്രം==
===ആദിമകാലം===
[[ചിത്രംപ്രമാണം:Germany Bad-Urach Moses-Font.jpg|thumb|250px|left|ജർമ്മനിയിലെ ഒരു ദേവാലയത്തിലെ ജ്ഞാനസ്നാനത്തൊട്ടിയിൽ, ഇസ്രായേലിയരുടെ വിമോചകനും നിയമദാതാവുമായി വിശ്വസിക്കപ്പെടുന്ന മോശെയുടെ ശില്പം]]
[[തനക്ക്|എബ്രായബൈബിളിലെ]] കഥാപാത്രങ്ങളിൽ, അല്പമാത്രമെങ്കിലും ചരിത്രാംശം കണ്ടെത്താൻ കഴിയുന്ന ആദ്യത്തെയാൾ [[അബ്രഹാം]] ആണെന്നും, [[മെസപ്പൊട്ടേമിയ|മെസൊപ്പോട്ടേമിയയിലെ]] ജന്മനാട്ടിൽ നിന്ന് തെക്കുകിഴക്ക് കൽദായരുടെ ഊർ ദേശത്തേക്കും അവിടന്ന് പടിഞ്ഞാറ് കാനാനിലേക്കുമുള്ള [[അബ്രഹാം|അബ്രഹാമിന്റെ]] കുടിമാറ്റങ്ങൾ അമോരിയജനതയുടെ കുടിയേറ്റ, വാണിജ്യപഥങ്ങൾ തന്നെയാണു പിന്തുടർന്നതെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.<ref>അബ്രഹാം, ഓക്സ്ഫോർഡ് ബൈബിൾ സഹകാരിയിൽ റോബർട്ട് നോർത്ത് എഴുതിയ ലേഖനം (പുറങ്ങൾ 4-5)</ref> അബ്രഹാമിന്റെ സന്തതികൾ ഈജിപ്തിൽ അനുഭവിച്ചതായി പറയപ്പെടുന്ന അടിമത്തത്തിന്റേയും വിമോചനത്തെ തുടർന്നു നടന്ന ദീർഘമായ പലായനത്തിന്റേയും കഥകളെ [[ബൈബിൾ|ബൈബിളിനു]] പുറത്തുള്ള ചരിത്രവുമായി ബന്ധിപ്പിക്കുക എളുപ്പമല്ല. ബിസി പതിനാലാം നൂറ്റാണ്ടിലെ [[അമാർണാ എഴുത്തുകൾ|അമാർണാ എഴുത്തുകളിൽ]] പരാമർശിക്കപ്പെടുന്ന കലാപകാരികളുടെ അസംതൃപ്തസമൂഹമായ 'ഹബിരുകൾ' (The Habiru)<ref>Ancient Aisrael, A short History from Abraham to the Roman Destruction of the Temple, സമ്പാദകൻ, ഹെർഷൽ ഷാങ്ക്സ് (പുറം 72)</ref> ഹീബ്രൂജനതയുടെ പൂർവികരായിരിക്കാം എന്ന അനുമാനമുണ്ട്. എങ്കിലും 'ഹബിരുപ്രശ്നം' (The Habiru problem) ഇപ്പോഴും ഒരു സമസ്യയായി തുടരുന്നതേയുള്ളു<ref>The Habiru Problem, "ദ കേംബ്രിഡ്ജ് കമ്പാനിയൻ ടു ദ ബൈബിൾ" (പുറം 57)</ref>
 
വരി 17:
 
===രാജവാഴ്ച, ആദ്യദേവാലയം===
[[ചിത്രംപ്രമാണം:Tissot Solomon Dedicates the Temple at Jerusalem.jpg|thumb|180px|right|യെരുശലേമിൽ സോളമൻ പണിയിച്ച ആദ്യദേവാലയത്തിന്റെ സമർപ്പണം ചിത്രകാരന്റെ ഭാവനയിൽ]]
കാനാൻ ദേശത്തെത്തിയ എബ്രായഗോത്രങ്ങൾ ഏറെക്കാലം അവിടെ, പരസ്പരം പോരടിച്ചും ഇതരജനവിഭാഗങ്ങളുമായി ഏറ്റുമുട്ടിയും ഒരപ്രധാന വിഭാഗമായി കഴിഞ്ഞു. താരതമ്യേനയുള്ള അരാജകത്വത്തിന്റെ ആ നാളുകളിൽ ന്യായാധിപന്മാർ (Judges) എന്നറിയപ്പെട്ട ഗോത്രവീരന്മാരാണ് അവരെ നയിച്ചിരുന്നത്. ഓത്ത്നിയേൽ മുതൽ സാംസൺ വരെയുള്ള 12 ഗോത്രാധിപന്മാരുടെ കഥ പറയുന്ന [[തനക്ക്|എബ്രായബൈബിളിലെ]] [[ന്യായാധിപന്മാരുടെ പുസ്തകം|ന്യായാധിപന്മാരുടെ പുസ്തകത്തിന്റെ]] പശ്ചാത്തലം ഈ കാലഘട്ടമാണ്. [[ദെബോറാ]] എന്ന വനിതയും ന്യായാധിപർക്കിടയിൽ എണ്ണപ്പെടുന്നു.<ref>[[ബൈബിൾ]], [[ന്യായാധിപന്മാരുടെ പുസ്തകം]], അദ്ധ്യായങ്ങൾ 4-5</ref> ന്യായാധിപശാസനത്തിനൊടുവിൽ ബി.സി. 11-ആം നൂറ്റാണ്ടിൽ എബ്രായഗോത്രങ്ങൾ [[യെരുശലേം]] കേന്ദ്രീകരിച്ച് ഒരു രാജശാസനമായി സംഘടിച്ചു. ബെഞ്ചമിൻ ഗോത്രക്കാരനായ [[ശൗൽ]] ആയിരുന്നു ആദ്യത്തെ രാജാവ്.<ref>[[ബൈബിൾ]], [[ശമുവേലിന്റെ പുസ്തകങ്ങൾ|ശമുവേലിന്റെ ഒന്നാം പുസ്തകം]] അദ്ധ്യായങ്ങൾ 9-10</ref>
 
വരി 25:
 
===പ്രവാചകന്മാർ===
[[ചിത്രംപ്രമാണം:Ugolino di Nerio 001.jpg|thumb|180px|left|ഏശയ്യാ പ്രവാചകൻ - പതിനാലാം നൂറ്റാണ്ടിലെ [[ഇറ്റലി|ഇറ്റാലിയൻ]] ചിത്രകാരൻ ഉഗോളിനോ ഡി നേരിയോയുടെ ഭാവനയിൽ]]
ചെറിയ ജനതയായ എബ്രായർക്ക് തെക്കും വടക്കുമുള്ള വലിയ സാമ്രാജ്യങ്ങളുടെ മത്സരങ്ങൾക്കിടയിൽ സ്വന്തം ദേശീയസ്വാതന്ത്ര്യം ഏറെക്കാലം നിലനിർത്താനായില്ല. തെക്ക് ഈജിപ്തും വടക്ക് അസീറിയയും ബാബിലോണും അവർക്കു ഭീഷണിയായിരുന്നു. സമരിയാ കേന്ദ്രമായുള്ള യഹൂദരുടെ ഉത്തരരാജ്യം ബിസി 722-ൽ അസീറിയക്ക് കീഴ്പെട്ട് ചരിത്രത്തിൽ നിന്നു തന്നെ അപ്രത്യക്ഷമായി. ഒരു നൂറ്റാണ്ടിലേറെക്കാലം കൂടി ഒരു പരിധിയോളം സ്വാതന്ത്ര്യം നിലർനിത്താനായ യൂദയായുടെ ചരിത്രവും ദുരിതപൂർണ്ണമായിരുന്നു.
 
വരി 37:
 
===ജോസിയാ, നിയമഗ്രന്ഥം===
[[ചിത്രംപ്രമാണം:Josiah.gif|thumb|200px|right|"നിയമഗ്രന്ഥം വായിച്ചുകേൾക്കുന്ന [[ജോസിയാ|ജോസിയാ രാജാവ്]]]]
{{Main|ജോസിയാ}}
യൂദയാ ദേശത്തിന്റെ പതനത്തിനു പതിറ്റാണ്ടുകൾ മാത്രം ബാക്കിയിരിക്കെ മൂന്നു ദശകക്കാലം അവിടെ രാജാവായിരുന്ന ജോസിയാ അധികാരത്തിലെത്തിയത് എട്ടാമത്തെ വയസ്സിലായിരുന്നു. യഹോവപക്ഷക്കാരായ നവീകരണവാദികളുടെ സംരക്ഷണത്തിൽ ഭരിച്ച അദ്ദേഹം യഹൂദധാർമ്മികതയുടെ പിൽക്കാലചരിത്രത്തിൽ നിർണ്ണായകമായിത്തീർന്ന പരിഷ്കാരങ്ങൾ നടപ്പാക്കി. മുഴുവൻ ദേശത്തേയും [[യെരുശലേം]] കേന്ദ്രീകരിച്ചുള്ള യഹോവാപക്ഷ ധാർമ്മികതയുടെ കീഴിൽ കൊണ്ടുവരാനും അന്യമതവിശ്വാസങ്ങളെ അടിച്ചമർത്താനും അവരുടെ ആരാധനാലയങ്ങൾ നശിപ്പിക്കാനും അദ്ദേഹം മുൻകൈയ്യെടുത്തു.
വരി 46:
 
===ബാബിലോൺ പ്രവാസം===
[[ചിത്രംപ്രമാണം:Eduard Bendemann- Die trauernden Juden im Exil um 1832.jpg|thumb|250px|left|ബാബിലോണിലെ നദിക്കരയിൽ സിയോനെ ഓർത്തു കരയുന്ന പ്രവാസികൾ (137-ആം [[സങ്കീർത്തനങ്ങൾ|സങ്കീർത്തനം]]), 19-ആം നൂറ്റാണ്ടിലെ ജർമ്മൻ ചിത്രകാരൻ എഡ്വേഡ് ബെൻഡമാന്റെ ഭാവനയിൽ]]
[[ജോസിയാ|ജോസിയായുടെ]] മരണത്തിനു കാൽനൂറ്റാണ്ടിനകം ബിസി 587-ൽ ബാബിലോണിയൻ സൈന്യം [[യെരുശലേം]] കീഴ്പെടുത്തുകയും രാജാവായിരുന്ന സിദക്കിയായേയും യൂദയായിലെ പൗരസഞ്ചയത്തിന്റെ വെണ്ണപ്പാളിയെയും ബാബിലോണിലെക്ക് അടിമകളായി കൊണ്ടു പോവുകയും ചെയ്തു. [[യെരുശലേം]] ദേവാലയം അവർ നിലംപരിശാക്കി. യഹൂദജനതയുടേയും യഹൂദധാർമ്മികതയുടേയും ചരിത്രത്തെ ആഴത്തിൽ സ്വാധീനിച്ച ബാബിലോണിലെ പ്രവാസത്തിന് അങ്ങനെ തുടക്കമായി. "ബാബിലോൺ നദികളുടെ തീരത്ത് സിയോനെയോർത്തു കരഞ്ഞ്"<ref>എബ്രായബൈബിളിലെ 137-ആം സങ്കീർത്തനം</ref> പ്രവാസികൾ എഴുപതു വർഷത്തോളം കഴിഞ്ഞു. ബാബിലോണിൽ യഹൂദപ്രവാസികൾ അവരുടെ വ്യതിരിക്തത നിലനിർത്തുകയും സ്വന്തം രാഷ്ട്രീയ-ധാർമ്മികാവസ്ഥകളെ ആഴത്തിൽ വിലയിരുത്തുകയും ചെയ്തു. [[എസെക്കിയേലിന്റെ പുസ്തകം|എസെക്കിയേലിനേയും]] [[ഏശയ്യായുടെ പുസ്തകം|ഉത്തര-ഏശയ്യായേയും]] {{സൂചിക|൨|}} പോലുള്ള പ്രവാചകന്മാർ അവരുടെ ദൗത്യം നിർവഹിച്ചത് പ്രവാസികൾക്കിടയിലായിരുന്നു. യഹൂദജനത സ്വന്തം ചരിത്രത്തെ ക്രോഡീകരിച്ചതും ഏറെയും വാമൊഴിയായി നിലനിന്നിരുന്ന വംശസ്മൃതി വിശുദ്ധലിഖിതങ്ങളാക്കുന്ന പ്രക്രിയയിൽ ഗണ്യമായ പുരോഗതി നേടിയതും പ്രവാസത്തിലായിരുന്നു. പ്രവാസം വിശ്വാസികൾക്ക് സാംസ്കാരികമായ അഭിവൃദ്ധിയും തീവ്രമായ സ്വത്വബോധവും നൽകി. ബാബിലോണിൽ നിന്നു മടങ്ങി വന്നത് ഒരു പുതിയ ജനതയായിരുന്നു.<ref name ="early"/>
 
===രണ്ടാം ദേവാലയം===
[[ചിത്രംപ്രമാണം:Second Temple.jpg|thumb|225px|right|യെരുശലേമിലെ രണ്ടാം ദേവാലയം, ബി.സി. ഒന്നാം നൂറ്റാണ്ടിൽ ഹേറേദോസ് പുതുക്കിപ്പണിത നിലയിൽ]]
ബി.സി. 539-ൽ ബാബിലോൺ കീഴടക്കിയ പേർഷ്യൻ ചക്രവർത്തി [[സൈറസ്]] യഹൂദപ്രവാസികളെ സ്വദേശത്തേയ്ക്കു മടങ്ങാനും [[യെരുശലേം|യെരുശലേമിലെ]] ദേവാലയം പുനർനിർമ്മിക്കാനും അനുവദിച്ചു. ബാബിലോണിൽ നിന്നു മടങ്ങിവന്നവരുടെ നവീകൃതമായ തീവ്രധാർമ്മികത യഹൂദവിശ്വാസത്തിന്റെ മുഖ്യധാരയായി മാറി. പ്രവാസകാലത്ത് ദേശത്ത് തുടർന്നിരുന്നവരിൽ ചിലർ ഇതിൽ നിന്നു വിട്ടുനിൽക്കുയോ ഇതിന്റെ ഫലമായി പാർശ്വവൽക്കരിക്കപ്പെടുകയോ ചെയ്തു.{{സൂചിക|൩|}} സെറുബാബേലും, [[എസ്രായുടെ പുസ്തകം|എസ്രായും]], [[നെഹമിയയുടെ പുസ്തകം|നെഹമിയായും]] മറ്റും ബാബിലോണിലെ പ്രവാസത്തിൽ നിന്നുള്ള തിരിച്ചുവരവിനും ദേവാലയത്തിന്റെ പുനർനിർമ്മിതിക്കും നേതൃത്വം കൊടുത്തവരിൽ പെടുന്നു. പ്രവാസികളിൽ വലിയൊരു വിഭാഗം ബാബിലോണിൽ തന്നെ തുടർന്നു. യഹൂദമതത്തിന്റെ പിൽക്കാലചരിത്രത്തെ ബാബിലോണിൽ നിലനിന്ന ഈ യഹൂദസമൂഹം കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. [[സഖറിയായുടെ പുസ്തകം|സഖറിയാ]] മുതൽ [[മലാക്കിയുടെ പുസ്തകം|മലാഖി]] വരെയുള്ള പ്രവാചകന്മാർ ഇസ്രായേലിൽ പ്രഘോഷിച്ചു. [[തനക്ക്|എബ്രായബൈബിളിന്റെ]] വികാസം പൂർത്തിയായത് ഇക്കാലത്താണ്.
 
വരി 56:
 
===മക്കബായയുഗം===
[[ചിത്രംപ്രമാണം:Juda-Maccabaeus.jpg|thumb|175px|left|യൂദാസ് മക്കാബിയസ്]]
ബിസി 200-ൽ ഇസ്രായേൽ സിറിയയിലെ [[സെല്യൂക്കിഡ് സാമ്രാജ്യം|സെലൂക്കിഡ് സാമ്രാട്ടുകളുടെ]] കീഴിലായി. സിറിയയുടെ സാമ്പത്തിക ബുദ്ധിമുട്ടിൽ ആശ്വാസത്തിനായി [[യെരുശലേം]] ദേവാലയത്തിലെ സമ്പത്തു പിടിച്ചെടുക്കാൻ ശ്രമിച്ചതും അതിന്റെ ഭാഗമായി, മഹാപുരോഹിതന്റെ പദവിക്കുവേണ്ടിയുള്ള മത്സരത്തിൽ [[സെല്യൂക്കിഡ് സാമ്രാജ്യം|സെല്യൂക്കിഡുകൾ]] വഹിച്ച പങ്കും യഹുദരെ ആശങ്കാകുലരാക്കി. ടോളമി ഭരണത്തിൽ സ്വാഭാവികമായി നടന്നിരുന്ന യവനീകരണത്തെ നിർബ്ബന്ധപൂർവം മുന്നോട്ടു കൊണ്ടു പോകാനും യഹൂദരുടെ മതവിശ്വാസത്തിൽ ഇടപെടാനും [[സെല്യൂക്കിഡ് സാമ്രാജ്യം|സെല്യൂക്കിഡുകൾ]] തുനിഞ്ഞതോടെ യഹൂദർക്കിടയിലെ തീവ്രധാർമ്മികർ, യൂദാസ് മക്കാബിയസിന്റെ നേതൃത്വത്തിൽ കലാപമുയർത്തി. ബിസി 169-ൽ ആരംഭിച്ച ഈ കലാപം 141-ൽ സ്വതന്ത്ര യഹൂദരാഷ്ട്രത്തിന്റേയും ഹാസ്മോനിയൻ രാജവംശത്തിന്റേയും സ്ഥാപനത്തിൽ കലാശിച്ചു. ഈ യഹൂദരാജവംശം ഒരു നൂറ്റാണ്ടോളം യൂദയാ ഭരിച്ചു.<ref>ഹെർഷൽ ഷാങ്ക്സ് (പുറങ്ങൾ 177-204)</ref>
 
വരി 63:
 
===ജൂതവിരോധം===
[[ചിത്രംപ്രമാണം:Medieval manuscript-Jews identified by rouelle are being burned at stake.jpg|thumb|200px|right|"കറുത്ത മരണം" എന്നറിയപ്പെട്ട പ്ലേഗ് ബാധക്ക് ഉത്തരവാദിത്വം ആരോപിച്ച്, യഹൂദരെ 1348-ൽ ചുട്ടുകൊല്ലുന്നു]]
{{Main|ജൂതവിരോധം}}
ഒന്നാം നൂറ്റാണ്ടിൽ യഹൂദതയിലെ ഒരു വിമതമുന്നേറ്റമായി ഉത്ഭവിച്ച് ക്രമേണ വ്യതിരിക്തധർമ്മമായി മാറിയ [[ക്രിസ്തുമതം]], തുടർന്നു വന്ന നൂറ്റാണ്ടുകളിൽ യഹൂദമതത്തിനു വെല്ലുവിളിയായി. [[സുവിശേഷങ്ങൾ]] യഹൂദനിയമമായ തോറയ്ക്കു പകരമായെന്നു കരുതിയ ക്രിസ്ത്യാനികൾ, ക്രിസ്തുസന്ദേശത്തിന്റെ തിരസ്കാരത്തിനു യഹൂദരെ കുറ്റപ്പെടുത്തുകയും സുവിശേഷങ്ങളിലെ പീഡാനുഭവാഖ്യാനത്തിലെ സൂചനകൾ പിന്തുടർന്ന്, അവരെ ക്രിസ്തുഘാതകരായി പഴിക്കുകയും ചെയ്തു.<ref name ="eusi">[[കേസറിയായിലെ യൂസീബിയസ്]], ക്രിസ്തു മുതൻ കോൺസ്ൻറ്റൈൻ വരെയുള്ള സഭാചരിത്രം 1:1, ജി.എ.വില്യംസണ്ണിന്റെ ഇംഗ്ലീഷ് പരിഭാഷ, ഡോർസെറ്റ് പ്രസാധനം (പുറം 31)</ref> {{സൂചിക|൪|}}യഹൂദരുടെ സ്വത്വബോധത്തിന്റെ പ്രത്യേകതകളും അവർക്കെതിരായുള്ള മനോഭാവങ്ങളുടെ വളർച്ചയെ സഹായിച്ചു. ദൈവികപദ്ധതിയിൽ സവിശേഷസ്ഥാനമുള്ള വിശുദ്ധജനവും, വിശിഷ്ടവെളിപാടിന്റെ സ്വീകർത്താക്കളുമാണു തങ്ങളെന്ന യഹൂദരുടെ അവകാശവാദം ഈർഷ്യയുണർത്തി. മതപരമായ മത്സരത്തിന്റെയും രാഷ്ട്രീയ-സാമ്പത്തിക താത്പര്യങ്ങളിലെ പൊരുത്തക്കേടുകളുടേയും ചേരുവ, വ്യാപകമായ [[ജൂതവിരോധം|ജൂതവിരോധമായി]] പരിണമിച്ച് ആധുനികകാലം വരെ നിലനിന്നു. പല യൂറോപ്യൻ രാജ്യങ്ങളിലും യഹൂദർ, അടിസ്ഥാനപരമായ പൗരാവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ട പാർശ്വവൽക്കൃത ജനതയെന്ന നിലയിൽ കഴിയേണ്ട അവസ്ഥയിലായി.<ref>[[വിൽ ഡുറാന്റ്]], "വിശ്വാസത്തിന്റെ യുഗം", [[ദ സ്റ്റോറി ഓഫ് സിവിലിസേഷൻ|സംസ്കാരത്തിന്റെ കഥ]] നാലാം ഭാഗം (പുറങ്ങൾ 385-94)</ref>
വരി 73:
 
===മദ്ധ്യയുഗം===
[[ചിത്രംപ്രമാണം:Jewish wedding ring MNMA Cl20658 n2.jpg|thumb|200px|left|പതിനാലാം നൂറ്റാണ്ടിലെ ഫ്രാൻസിൽ യഹൂദർ ഉപയോഗിച്ചിരുന്ന വിവാഹമോതിരത്തിന്റെ ഒരു മാതൃക]]
[[മദ്ധ്യകാലം|മദ്ധ്യയുഗങ്ങളിലെ]] ക്രൈസ്തവ, ഇസ്ലാമിക മേൽക്കോയ്മകളിൽ യഹൂദമതം ബഹുവിധമായ പ്രതിബന്ധങ്ങളും വിലക്കുകളും നേരിട്ടാണ് നിലനിന്നത്. ക്രൈസ്തവലോകത്ത് യഹുദത പൂർണ്ണമായും പാർശ്വവൽക്കരിക്കപ്പെട്ടു. യൂറോപ്യൻ നഗരങ്ങളിൽ യഹൂദർ പൊതുസമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ട്, ജൂതച്ചേരികളിൽ (Ghettos) ജീവിക്കാൻ നിർബ്ബന്ധിതരായി. [[കുരിശുയുദ്ധങ്ങൾ|കുരിശുയുദ്ധങ്ങളും]] പകർച്ചവ്യാധികളും, ജൂതപീഡനത്തിനുള്ള അവസരങ്ങളായി. കുരിശുയോദ്ധാക്കൾ വഴിനീളെ [[യഹൂദർ|യഹൂദരെ]] പീഡിപ്പിച്ചും നിർബ്ബന്ധപൂർവം മതംമാറ്റിയും കൊന്നുമാണു മുന്നേറിയത്. പകർച്ചവ്യാധികൾ പോലുള്ള സ്വാഭാവികദുരന്തങ്ങളിൽ പോലും യഹൂദർ കുറ്റക്കാരായി പരിഗണിക്കപ്പെട്ടു. ഈ പരാധീനതകൾക്കിടയിലും യഹൂദമതം ഇക്കാലത്ത് വളരുകയും വൈവിദ്ധ്യമാർജ്ജിക്കുകയും ചെയ്തു. യഹൂദതയിലെ മിസ്റ്റിക് മുന്നേറ്റമായ [[കബ്ബല്ല]], യഹൂദവിശ്വാസത്തിന്റെ റാബിനികഭാഷ്യമായ [[താൽമുദ്|താൽമുദിനെ]] നിരസിച്ച് തോറയുടെ ആദിമസംശുദ്ധിയിലേക്കു മടങ്ങാൻ ആഹ്വാനം ചെയ്ത 'കരായിസം' തുടങ്ങിയവ യഹുദമതത്തിൽ ഇക്കാലത്തു രൂപപ്പെട്ട പ്രസ്ഥാനങ്ങളായിരുന്നു.<ref name ="paths">ജോൺ എ ഹച്ചിസ്സൺ, "Paths of Faith" (പുറങ്ങൾ 383-94)</ref>
 
വരി 80:
===ആധുനികകാലം===
====ജൂതവിമോചനം====
[[ചിത്രംപ്രമാണം:Moses Mendelson P7160073.JPG|thumb|175px|right|18-19 നൂറ്റാണ്ടുകളിലെ ജൂതജ്ഞാനോദയത്തിന്റെ പ്രണേതാവായ മോസസ് മെൻഡൽസൻ]]
[[മദ്ധ്യകാലം|മദ്ധ്യയുഗത്തിന്റെ]] സമാപനം കുറിച്ച [[യൂറോപ്പിലെ നവോത്ഥാനകാലം|യൂറോപ്യൻ നവോത്ഥാനവും]], [[പ്രൊട്ടസ്റ്റന്റ് നവീകരണം|പ്രൊട്ടസ്റ്റന്റ് നവീകരണത്തിന്റെ]] ഫലമായി നടന്ന പാശ്ചാത്യ-ക്രിസ്തീയതയുടെ വിഭജനവും, യഹൂദമതത്തോടുള്ള മനോഭാവത്തിൽ കാര്യമായ മാറ്റമൊന്നും വരുത്തിയില്ല. നവീകർത്താക്കളായ [[മാർട്ടിൻ ലൂഥർ|മാർട്ടിൻ ലൂഥറും]] മറ്റും തീവ്രമായ [[യഹൂദവിരോധം]] പ്രകടിപ്പിച്ചു. എങ്കിലും രാഷ്ട്രീയ-സാമൂഹ്യമേഖലകളിൽ മതത്തിന്റെ പ്രാബല്യം അസ്തമിച്ചതോടെ മതപരമായ വിവേചനം എളുപ്പമല്ലാതായി. പതിനെട്ടാം നൂറ്റാണ്ടിലെ [[ജ്ഞാനോദയകാലം|ജ്ഞാനോദയവും]] മനുഷ്യസാഹോദര്യത്തിന് ഊന്നൽ കൊടുത്ത [[ഫ്രഞ്ച് വിപ്ലവം|ഫ്രെഞ്ചു വിപ്ലവവും]] ഈ പ്രക്രിയയെ ത്വരിതപ്പെടുത്തി ജൂതവിമോചനത്തെ സഹായിച്ചു. [[നെപ്പോളിയൻ ബോണപ്പാർട്ട്|നെപ്പോളിയന്റെ]] പടയോട്ടം കടന്നു പോയ ഇടങ്ങളിലെല്ലാം ജൂതച്ചേരികൾ അപ്രത്യക്ഷമായി. ചേരികൾക്കുള്ളിലെ ഒറ്റപ്പെടൽ അവസാനിച്ചതോടെ യഹുദസമൂഹങ്ങളിലും ആധുനികതയുടെ സ്വാധീനം കടന്നുചെന്നു. പതിനെട്ടാം നൂറ്റാണ്ടിൽ, ജർമ്മനിയിലെ പ്രസിദ്ധയഹൂദചിന്തകൻ മോസസ് മെൻഡെൽസന്റെ ജീവിതവും ചിന്തയും ഈ മാറ്റത്തെ പ്രതീകവൽക്കരിച്ചു. യഹൂദർക്കിടയിൽ ഹസ്കല എന്ന ജ്ഞാനോദയമുന്നേറ്റത്തിന് 18-19 നൂറ്റാണ്ടുകളിൽ ഇത് പശ്ചാത്തലമൊരുക്കി.
 
====സിയോണിസം, ഇസ്രായേൽ====
{{Main|സയണിസ്റ്റ് പ്രസ്ഥാനം}}
[[ചിത്രംപ്രമാണം:Balfour portrait and declaration.JPG|thumb|225px|left|ബ്രിട്ടീഷ് വിദേശകാര്യസചിവൻ ആർതർ ജെയിംസ് ബാൾഫറുടെ ചിത്രം അദ്ദേഹത്തിന്റെ പേരിൽ അറിയപ്പെടുന്ന ബാൾഫർ പ്രഖ്യാപനത്തിന്റെ പാഠത്തോടൊപ്പം]]
മതപരമായ [[ജൂതവിരോധം|യഹൂദവിരോധം]] ക്രമേണ ക്ഷയിച്ചെങ്കിലും വംശീയരൂപത്തിൽ അത് [[ജർമ്മനി|ജർമ്മനിയിലും]] മറ്റു യൂറോപ്യൻ രാജ്യങ്ങളിലും വീണ്ടും തലപൊക്കി. യഹൂദവംശജരുടെ കൂട്ടക്കൊലകൾ [[ജർമ്മനി|ജർമ്മനിയിലും]] [[റഷ്യ|റഷ്യയിലും]] കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലും 19-ആം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും നടന്നിരുന്നു. ജൂതസംസ്കാരത്തിനും ദേശീയാഭിലാഷങ്ങൾക്കും വേണ്ടി നിലകൊള്ളുന്ന [[സയണിസ്റ്റ് പ്രസ്ഥാനം|സിയോണിസ്റ്റ് പ്രസ്ഥാനത്തിന്റെ]] പിറവിക്ക് ഈ സാഹചര്യങ്ങൾ പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ പ്രചോദനമായി. [[ജെറുസലേം]] എന്നർത്ഥം വരുന്ന സിയോൺ എന്ന [[ഹീബ്രു]] പദത്തിൽ നിന്നുമാണ് 'സിയോണിസം' എന്ന പദം ഉത്ഭവിച്ചത്.<ref>http://www.mfa.gov.il/MFA/MFAArchive/2000_2009/2001/8/Zionism%20-%20an%20Introduction</ref>വാഗ്ദത്തഭൂമിയായി അവകാശപ്പെട്ട പലസ്തീനയിലേക്കുള്ള യഹൂദരുടെ വൻതോതിലുള്ള കുടിയേറ്റത്തെ ഈ പ്രസ്ഥാനം പ്രോത്സാഹിപ്പിച്ചു. [[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകമഹായുദ്ധത്തിൽ]] [[തുർക്കി|തുർക്കിയുടെ]] പരാജയത്തെ തുടർന്ന് ബ്രിട്ടന്റെ നിയന്ത്രണത്തിലായ പലസ്തീനയിൽ യഹൂദരാഷ്ട്രം സ്ഥാപിക്കുന്നതിനെ തത്ത്വത്തിൽ അംഗീകരിക്കുന്ന 1917-ലെ ബാൾഫോർ പ്രഖ്യാപനം പുറപ്പെടുവിക്കാൻ ബ്രിട്ടീഷ് സർക്കാരിനെ പ്രേരിപ്പിച്ചത് ബ്രിട്ടണിലെ സിയോണിസ്റ്റുകളായിരുന്നു.<ref>[http://www.mfa.gov.il/MFA/Peace+Process/Guide+to+the+Peace+Process/The+Balfour+Declaration.htm The Balflour Declaration, ഇസ്രായേൽ വിദേശകാര്യവകുപ്പിന്റെ വെബ്സൈറ്റിലെ ലേഖനം]</ref>
 
വരി 95:
 
[[തനക്ക്]] എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന എബ്രായബൈബിളാണ് യഹുദമതത്തിലെ പ്രാമാണികമായ വിശുദ്ധഗ്രന്ഥം. യഹൂദസ്വത്വത്തിന്റെ നിർവചനത്തേയും നിലനില്പിനേയും അത്ഭുതകരമായി സ്വാധീനിച്ച കൃതിയാണത്. ദേശകാലങ്ങളുടെ അകലവും വൈവിദ്ധ്യവും മറികടന്ന് ഒരു ജനതയെ ലിഖിതവചനത്തിന്റെ മാത്രം ശക്തികൊണ്ട് ഒരുമിപ്പിക്കുകയും നിലനിർത്തുകയും ചെയ്ത കൃതിയെന്ന് എബ്രായബൈബിളിനെ പുകഴ്ത്തുന്ന എച്ച്. ജി.വെൽസ്, [[യെരുശലേം]] യഹൂദതയുടെ ശിരസ്ഥാനമായിരുന്നത് പേരിനു മാത്രമാണെന്നും എക്കാലത്തും അതിന്റെ "യഥാർത്ഥ നഗരി ഈ പുസ്തകങ്ങളുടെ പുസ്തകം" ആയിരുന്നെന്നും {{സൂചിക|൫|}} നിരീക്ഷിക്കുന്നു. യഹൂദർ ബൈബിൾ നിർമ്മിക്കുകയല്ല, ബൈബിൾ യഹൂദരെ നിർമ്മിക്കയാണു ചെയ്തതെന്നും അദ്ദേഹം കരുതി. "രാജ്യവും രാജാവും ദേവാലയവും നഷ്ടപ്പെട്ട് ലോകമെമ്പാടും ചിതറിപ്പോയ യഹൂദജനതയുടെ ഐക്യവും തുടർച്ചയും അത് ഉറപ്പാക്കി."<ref name ="prpr"/>
[[ചിത്രംപ്രമാണം:Targum.jpg|thumb|225px|right|തനക്കിന്റെ [[താർഗും]] വ്യാഖ്യാനത്തോടുകൂടിയ പ്രതിയുടെ ഒരു പുറം - കാലം പതിനൊന്നാം നൂറ്റാണ്ട്]]
[[തനക്ക്]] എന്ന വാക്ക് ഈ സംഹിതയിലടങ്ങിയിരിക്കുന്ന ഗ്രന്ഥവിഭാഗങ്ങളുടെ പേരുകളായ [[തോറ]], [[നബിയിം]], [[കെത്തുവിം]] എന്നിവയുടെ ആദ്യക്ഷരങ്ങൾ ചേർന്നുണ്ടായതാണ്. ആദ്യവിഭാഗമായ [[തോറ|തോറയിൽ]] നിയമസംബന്ധിയായ ഗ്രന്ഥങ്ങളാണെന്ന് പറയാം. [[തോറ]] എന്ന ഹെബ്രായ പദത്തിന്റെ അർത്ഥം ''വഴികാട്ടുക'' എന്നാണ്‌. പഞ്ചഗ്രന്ഥങ്ങളായ [[ഉല്പത്തി]], [[പുറപ്പാട്]], [[ലേവ്യർ]], [[സംഖ്യ]], [[നിയമാവർത്തനം]] എന്നിവയാണ്‌ തോറായിൽ അടങ്ങിയിരിക്കുന്നത്. നബിയിമിൽ പ്രവചനഗ്രന്ഥങ്ങളും കെത്തുബിമിൽ മറ്റ് ലിഖിതങ്ങളുമാണ്.<ref>[http://www.jewishvirtuallibrary.org/jsource/Bible/jpstoc.html The Holy Scriptures, The Tanakh, Table of Contents], Jewish Virtual Library</ref>
 
വരി 116:
 
==വിശ്വാസങ്ങൾ==
[[ചിത്രംപ്രമാണം:Shma yisrael.svg|thumb|150px|right|പുരാതന [[ശമരിയർ|ശമരിയലിപിയിൽ]] തീനാളത്തിന്റെ രൂപത്തിൽ എഴുതിയ [[ഷെമാ]]]]
വിട്ടുവീഴ്ചയില്ലാത്ത ഏകദൈവവിശ്വാസമാണ് യഹൂദധാർമ്മികതയുടെ കാതൽ. പ്രഭാത-സായാഹ്നപ്രാർത്ഥനകളുടെ ഭാഗമായ [[ഷെമാ]] എന്ന വിശ്വാസപ്രഖ്യാപനം, ഇതിന്റെ സംഗ്രഹവും ഘോഷണവുമാണ്. "യിസ്രായേലേ കേട്ടാലും: കർത്താവാണ് ദൈവം; കർത്താവ് ഏകനാണ്‌" എന്നാണ് ആ പ്രഖ്യാപനം. പന്ത്രണ്ടാം നൂറ്റാണ്ടിലെ യഹൂദചിന്തകൻ [[മൈമോനിഡിസ്]], യഹൂദവിശ്വാസത്തെ താഴെപ്പറയുന്ന 13 പ്രമാണങ്ങളിൽ സംഗ്രഹിച്ചിട്ടുണ്ട്. <ref>Maimonides - Stanford Encyclopedia of Philosophy - http://plato.stanford.edu/entries/maimonides/</ref>
 
വരി 136:
===സാബത്ത്===
 
[[ചിത്രംപ്രമാണം:Shabbat Candles.jpg|thumb|250px|left|സാബത്തു വിളക്കുകൾ]]
ആറുദിവസം കൊണ്ട് [[പ്രപഞ്ചം|പ്രപഞ്ചത്തേയും]] ചരാചരങ്ങളേയും സൃഷ്ടിച്ച [[യഹോവ]] ഏഴാം ദിവസം പ്രവൃത്തിയിൽ നിന്നു വിരമിച്ച് വിശ്രമിച്ചതായും ആ ദിവസത്തെ അനുഗ്രഹിച്ചതായും [[തനക്ക്|എബ്രായബൈബിളിലെ]] [[ഉല്പത്തി|ഉല്പത്തിപ്പുസ്തകം]] പറയുന്നു.<ref>[[ഉല്പത്തി|ഉല്പത്തിപ്പുസ്തകം]] 2:2</ref> ആഴ്ചയുടെ അന്തിമദിനമായ സാബത്തിന്റെ സവിശേഷമായ ആചരണത്തിന് യഹൂദമതത്തിന്റെ ആദിമചരിത്രത്തോളം പഴക്കമുണ്ട്. ബാബിലോണിയൻ സംസ്കാരത്തിൽ നിന്ന് ഏഴു ദിവസങ്ങളുള്ള ആഴ്ച കടം കൊണ്ട യഹൂദർ, ഏഴാം ദിവസത്തിന്റെ സവിശേഷത എന്ന സങ്കല്പവും അതിനൊപ്പം സ്വീകരിച്ചതാവാം. എന്നാൽ ബാബിലോണിയർക്ക് ദുർദ്ദേവതയുടെ ദിവസമായിരുന്ന ഏഴാം ദിവസം യഹൂദർക്ക് ദൈവത്താൽ അനുഗ്രഹിക്കപ്പെട്ട വിശ്രമദിനമായി. വെള്ളിയാഴ്ച വൈകിട്ട് ആദ്യനക്ഷത്രത്തിന്റെ പ്രത്യക്ഷസമയം മുതൽ ശനിയാഴ്ച അതേസമയം വരെയാണ് സബത്തിന്റെ വിശ്രമം. വെള്ളിയാഴ്ച രാത്രി ഗൃഹനായിക സാബത്തു വിളക്കു കൊളുത്തുന്നതിനെ തുടർന്നുള്ള ഒരു പ്രാർത്ഥനയിലാണ് ആചരണത്തിന്റെ തുടക്കം. തുടർന്ന് ഗൃഹനാഥന്റെ നേതൃത്വത്തിൽ കുടുംബം ഭക്ഷണം പങ്കിടുകയും നിശ്ചിതമായ [[തനക്ക്|വേദപുസ്തകഭാഗം]] വായിക്കുകയും ചെയ്യുന്നു. ശനിയാഴ്ച സമൂഹമൊന്നായി സിനഗോഗിൽ പ്രാർത്ഥനക്കായി സമ്മേളിക്കുന്നു.<ref>ജോൺ എ ഹച്ചിസ്സൺ(പുറങ്ങൾ 400-401)</ref>
 
===തീൻകുടിനിയമങ്ങൾ===
[[ചിത്രംപ്രമാണം:Nomadacris septemfasciata.jpg|thumb|175px|right|കസ്രുത്തിൽ ഷഡ്പദങ്ങൾക്കുള്ള വിലക്ക് ചിലയിനം വെട്ടുക്കിളികൾക്ക് ബാധകമല്ല]]
പാനഭോജനങ്ങളുമായി ബന്ധപ്പെട്ട യഹൂദനിഷ്ഠകളുടെ സഞ്ചയം 'കസ്രുത്ത്' എന്നറിയപ്പെടുന്നു. ഉചിതം, ശരിയായത്, എന്നൊക്കെയാണ് ആ പേരിനർത്ഥം. നിഷ്ഠാപരമായ ശുദ്ധിയുള്ള ഭക്ഷണപാനീയങ്ങൾക്ക് 'കോഷർ' എന്ന പേരാണുള്ളത്. [[തനക്ക്|എബ്രായബൈബിളിലെ]] ആദ്യഖണ്ഡമായ [[തോറ|തോറയിലെ]] അനുശാസനങ്ങളാണ് ഈ നിഷ്ഠകൾക്കു പിന്നിൽ. 'കസ്രുത്ത്'-നിഷ്ഠകളിൽ ചില വർഗ്ഗം ജന്തുക്കളുടെ മാംസവും മുട്ടയും പാലും ഭക്ഷിക്കുന്നതിനുള്ള വിലക്ക്; അനുവദിക്കപ്പെട്ടിരിക്കുന്ന ജന്തുക്കളെത്തന്നെ ആഹാരത്തിനു വേണ്ടി കൊല്ലുമ്പോൾ പിന്തുടരേണ്ട നിയമങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നു. മുഴുവൻ ചോരയും വാർത്തിക്കളയണം എന്ന നിർബ്ബന്ധം ഇതിന്റെ ഭാഗമാണ്. ഇരട്ടക്കുളമ്പുള്ളവയും അയവിറക്കുന്നവയുമായ മൃഗങ്ങളെല്ലാം ആഹരിക്കാവുന്നവയാണ്<ref>ബൈബിൾ, [[ലേവ്യർ]] 11:3; [[നിയമാവർത്തനം]] 14:6</ref>. [[പന്നി]], ശുക്തിമത്സ്യം (shell fish), [[ഞണ്ട്]], [[ചെമ്മീൻ]] തുടങ്ങിയവ വിലക്കപ്പെട്ട ജന്തുക്കളിൽ പെടുന്നു. പുൽച്ചാടിയും [[വെട്ടുക്കിളി|വെട്ടുക്കിളിയും]] ഒഴിച്ചുള്ള [[ഷഡ്പദം|ഷ്ഡ്പദങ്ങൾക്കും]] വിലക്കുണ്ട്. മാംസവും [[പാൽ|പാലും]] ഒരുമിച്ചു കഴിക്കുന്നതിനുള്ള വിലക്കും കസ്രുത്തിന്റെ ഭാഗമാണ്. "കുഞ്ഞിനെ അമ്മയുടെ പാലിൽ വേവിക്കരുത്" എന്ന [[ബൈബിൾ]] വചനമാണ് ഈ നിയമത്തിനു പിന്നിൽ.<ref>[[പുറപ്പാട്|പുറപ്പാടിന്റെ പുസ്തകം]] 23:19; [[നിയമാവർത്തനം]] 34:26; 14:21</ref> [[മീൻ|മീനും]] പാലും ഒരുമിച്ചു കഴിക്കുന്നതിന് ഈ വിലക്കില്ല. മാംസം കൈകാര്യം ചെയ്യാൻ ഉപയോഗിക്കുന്ന പാത്രങ്ങൾ പാലിനും, തിരിച്ചും ഉപയോഗിക്കുന്നതും വിലക്കപ്പെട്ടിരിക്കുന്നു. യഹൂദേതരർ നിർമ്മിച്ച [[മുന്തിരി]] ഉല്പന്നങ്ങളും വിലക്കിന്റെ പരിധിയിൽ വരുന്നു.
 
വരി 155:
 
===ബാർ മിത്സ്വാ, ബാത് മിത്സ്വാ===
[[ചിത്രംപ്രമാണം:Egyptian Alexandria Jewish girls during BatMitzva.jpg|thumb|250px|left|ഈജിപ്തിലെ അലക്സാണ്ഡ്രിയയിൽ ബാത് മിത്സ്വാ ആഘോഷിക്കുന്ന പെൺകുട്ടികൾ]]
'ബാർ' എന്നത്, [[അരാമിയ|അരമായ ഭാഷയിൽ]] മകൻ എന്നർത്ഥമുള്ള പദമാണ്. 'ബാത്' എന്ന വാക്കിന് [[എബ്രായ ഭാഷ|എബ്രായഭാഷയിൽ]] മകളെന്നും അർത്ഥം. 'മിത്സ്വാ' എന്ന വാക്ക് ദൈവകല്പനയെ സൂചിപ്പിക്കുന്നു. അങ്ങനെ ബാർ മിത്സ്വാ, ബാത് മിത്സ്വാ എന്നീ പേരുകൾക്ക് "കല്പനയുടെ മകൻ" എന്നും "കല്പനയുടെ മകൾ" എന്നുമാണർത്ഥം. താരുണ്യോദയത്തിൽ യഹൂദസമൂഹത്തിലെ മുതിർന്ന അംഗങ്ങളായി ഔപചാരിക പദവി ലഭിക്കുന്ന ആൺകുട്ടിക്കും പെൺകുട്ടിക്കുമുള്ള വിശേഷണങ്ങളാണ് ബാർ മിത്സ്വായും ബാത് മിത്സ്വായും. ആൺകുട്ടിക്ക് ഇതിനു വേണ്ട പ്രായം 13 വയസ്സും പെൺകുട്ടിക്കു വേണ്ടത് 12 വയസ്സുമാണ്. നിശ്ചിതമായ പ്രായമെത്തിയ കുട്ടികളുടെ പ്രായപൂർത്തി ആഘോഷിച്ച് സമൂഹത്തിൽ ഔപചാരികമായി സ്വീകരിക്കുന്ന ചടങ്ങിനും ഇതേ പേരുകൾ തന്നെയാണ്. മതപരമായ അവകാശങ്ങളും കടമകളും കയ്യേൽക്കുന്ന ബാർ മിത്സ്വാ അവസ്ഥ മുന്നേ പ്രധാനമായിരുന്നെങ്കിലും അതിന്റെ ആഘോഷപൂർവമായ കൊണ്ടാടൽ താരതമ്യേന ആധുനികമായ ഒരു പ്രതിഭാസമാണ്.<ref>[http://www.jewishvirtuallibrary.org/jsource/Judaism/barmitz.html Bar Mitzvah, Bat Mitzvah and Confirmation], Jewish Virtual Library</ref>
 
വരി 162:
 
*ആണ്ടുപിറവിയിലെ ആദ്യത്തെ പത്തുദിവസങ്ങൾ പാപങ്ങളെ ഓർത്തുള്ള പശ്ചാത്താപത്തിന്റേതാണ്. റോഷ് ഹസാനയെ തുടർന്നുള്ള പത്താം ദിവസം '''യോം കിപ്പൂർ''' അഥവാ പ്രായശ്ചിത്തദിനം എന്നറിയപ്പെടുന്നു. വ്യക്തിപരവും സാമൂഹികവുമായ പാപങ്ങളുടെ പൊറുതിക്കുവേണ്ടിയുള്ള പ്രാർത്ഥനകളുടെ ദിവസമാണത്.
[[ചിത്രംപ്രമാണം:Македонска ханукија - מקדוני חנוכייה - Macedonian Hanukkah menorah.jpg|thumb|250px|right|പത്തൊൻപതാം നൂറ്റാണ്ടിൽ മാസിഡോണിയയിൽ വെള്ളിയിൽ തീർത്ത ഒരു ഹനുക്കാ വിളക്ക് ([[മെനൊരാ]])]]
*യോം കിപ്പറിനെ തുടർന്ന് യഹൂദപഞ്ചാംഗത്തിലെ തിഷ്രി മാസം പതിനഞ്ചാം തിയതി '''[[കൂടാരത്തിരുനാൾ]]''' ആണ്. ഗ്രിഗോരിയൻ പഞ്ചാംഗപ്രകാരം സെപ്തംബർ അവസാനം മുതൽ ഒക്ടോബർ അവസാനം വരെ എന്നെങ്കിലുമാകാം അത്. ഈജിപ്തിൽ നിന്നുള്ള പ്രയാണത്തിനിടെ ഇസ്രായേൽക്കാർ മരുഭൂമിയിൽ ചെലവഴിച്ച നാല്പതുവർഷക്കാലത്തിന്റെ അനുസ്മരണമായി യഹൂദരിൽ പലരും ഈ തിരുനാളിൽ വീടുകൾക്കു പുറത്തുണ്ടാക്കിയ കൂടാരങ്ങളിൽ താമസിക്കുന്നു.
 
വരി 175:
==സിനഗോഗ്==
{{Main|ജൂതപ്പള്ളി}}
[[ചിത്രംപ്രമാണം:Jewish synagouge kochi india.jpg|thumb|250px|left|കേരളത്തിലെ മട്ടാഞ്ചേരിയിലുള്ള സിനഗോഗ്]]
യഹൂദരുടെ ആരാധനാലയങ്ങളെന്നതിനു പുറമേ മതബോധനത്തിന്റേയും സാമൂഹ്യജീവിതത്തിന്റേയും കേന്ദ്രം എന്ന നിലയിലും പ്രധാന്യമുള്ള സ്ഥാപനങ്ങളാണ് സിനഗോഗുകൾ. നീതിന്യായക്കോടതികളുടേയും നഗരസഭകളുടേയും ചുമതലകളും യഹൂദസമൂഹങ്ങളിൽ അവ ചിലപ്പോൾ നിർവഹിക്കാറുണ്ട്.<ref>ജോൺ എ ഹച്ചിസ്സൺ (പുറങ്ങൾ 402-403)</ref> യാഥാസ്ഥിതികയഹൂദർ ഇവയെ പരാമർശിക്കുന്നത് യൂറോപ്യൻ യഹൂദതയിൽ പ്രചാരമുള്ള യിദ്ദിഷ് ഭാഷയിലെ 'ശൂൽ' എന്ന വാക്കുപയോഗിച്ചാണ്. അമേരിക്കയിലെ യഹൂദർ ഈ സ്ഥാപനങ്ങളെ 'ക്ഷേത്രങ്ങൾ' (Temples) എന്നും വിളിക്കാറുണ്ട്. ഒരു സിനഗോഗിലെ അംഗബലം പൂർത്തിയാകാൻ ചുരുങ്ങിയത് പ്രായപൂർത്തിയായ 10 പുരുഷന്മാരെങ്കിലും വേണം. ഇതിൽ കുറഞ്ഞ ആളെണ്ണത്തിൽ (quorum) സാമൂഹ്യാരാധന അനുവദിക്കപ്പെട്ടിട്ടില്ല.<ref>[http://www.bbc.co.uk/religion/religions/judaism/worship/synagogue_1.shtml The Synagogue, BBC Religions]</ref>
 
വരി 184:
==മഹദ്‌വ്യക്തികൾ==
===അബ്രഹാം===
[[ചിത്രംപ്രമാണം:Molnár Ábrahám kiköltözése 1850.jpg|thumb|250px|കൽദായരുടെ ഊരിൽ നിന്ന് കാനാൻ ദേശത്തേക്കു തിരിക്കുന്ന [[അബ്രഹാം]], പത്തൊൻപതാം നൂറ്റാണ്ടിലെ ചിത്രകാരൻ ജോസഫ് മോൾനാറുടെ സൃഷ്ടി]]
{{Main|അബ്രഹാം}}
യഹൂദപുരാവൃത്തത്തിലെ കേന്ദ്രസ്ഥാനികളിൽ ഒരാളാണ് [[അബ്രഹാം]]. സ്വന്തം പുത്രനെ ബലികഴിക്കാനുള്ള കല്പന പോലും അനുസരിക്കാൻ മാത്രം ദൈവത്തോടു വിശ്വസ്തത പുലർത്തിയവനായി അദ്ദേഹം കാണപ്പെടുന്നു.<ref>[[ഉല്പത്തി|ഉല്പത്തിപ്പുസ്തകം]], അദ്ധ്യായം 22</ref> യഹൂദതക്കു പുറമേയുള്ള സെമറ്റിക് മതപാരമ്പര്യങ്ങളും അദ്ദേഹത്തെ, "വിശ്വസിക്കുന്നവരുടെയെല്ലാം പിതാവായി" മാനിക്കുന്നു. അബ്രഹാമിന്റെ പൈതൃകം അവകാശപ്പെടുന്ന യഹൂദ, ഇസ്ലാമിക,ക്രൈസ്തവമതങ്ങളെ പൊതുവേ [[അബ്രഹാമിക മതങ്ങൾ]] എന്നു വിളിക്കാറുണ്ട്. അദ്ദേഹത്തിന്റെ ജീവിതകാലത്തെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ട്. ബാബിലോണിയൻ ചരിത്രത്തിലെ പ്രസിദ്ധ [[ഹമ്മുറാബിയുടെ നിയമാവലി|നിയമദാതാവായ ഹമ്മുറാബിയുടെ]] സമകാലീനനായിരുന്നു അദ്ദേഹമെന്ന വാദത്തിനു സ്വീകൃതി കുറവാണ്.
വരി 197:
 
===ദാവീദ്===
[[ചിത്രംപ്രമാണം:David SM Maggiore.jpg|thumb|180px|left|റോമിലെ സാന്താമരിയ മഗിയോറെ ഭദ്രാസനപ്പള്ളിയിലുള്ള ദാവീദിന്റെ പ്രതിമ]]
{{Main|ദാവീദ്}}
എബ്രായബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന പാരമ്പര്യം അനുസരിച്ച്, ബി.സി. പതിനൊന്നാം നൂറ്റാണ്ട് അവസാനം നിലവിൽ വന്ന ഏകീകൃത ഇസ്രായേൽ രാജ്യത്തിന്റെ രണ്ടാമത്തെ രാജാവായിരുന്നു [[ദാവീദ്]]. അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങളുടെ ഏകസ്രോതസ്സ് [[ബൈബിൾ|ബൈബിളിലെ]] [[ശമുവേലിന്റെ പുസ്തകങ്ങൾ|സാമുവേലിന്റെ പുസ്തകങ്ങളും]], [[രാജാക്കന്മാരുടെ പുസ്തകങ്ങൾ|രാജാക്കന്മാരുടെ ഒന്നാം പുസ്തകവും]], [[ദിനവൃത്താന്തപുസ്തകങ്ങൾ (ബൈബിൾ)|ദിനവൃത്താന്തം ഒന്നാം പുസ്തകവുമാണ്]]. മികച്ച ഭരണാധികാരിയെന്നതിനു പുറമേ, രണവീരനും, ഗായകനും, കവിയും മറ്റുമായി ഈ ആഖ്യാനങ്ങൾ അദ്ദേഹത്തെ ചിത്രീകരിക്കുന്നു. [[തനക്ക്|എബ്രായബൈബിളിലെ]] പ്രസിദ്ധമായ [[സങ്കീർത്തനങ്ങൾ|സങ്കീർത്തനങ്ങളിൽ]] പലതിന്റേയും കർത്താവെന്ന ഖ്യാതിയും അദ്ദേഹത്തിനുണ്ട്. ദൈവത്തോടു വിശ്വസ്തത പുലർത്തിയ ഭക്തനായ ദാവീദിന്റെ സ്വഭാവത്തിന്റെ സങ്കീർണ്ണതകളും കൗശലങ്ങളും കുടിലതകളും ഈ ആഖ്യാനത്തിൽ കടന്നുവരുന്നു. തന്റെ സേനാനായകന്മാരിൽ ഒരുവന്റെ പത്നിയോടു തോന്നിയ മോഹം സാധിക്കാനായി അയാളെ തന്ത്രത്തിൽ അപായപ്പെടുത്തിയ ദാവീദിന്റെ പാപത്തിന്റെ വഴിയും പ്രത്യാഘാതങ്ങളും ഈ കഥയിലുണ്ട്. [[യെരുശലേം|യെരുശലേമിൽ]] ദൈവത്തിന്റെ ആലയം നിർമ്മിക്കാനുള്ള അവകാശം ദാവീദിന് നിഷേധിക്കപ്പെടുന്നതിനും അയാളുടെ ഭവനത്തിൽ ഛിദ്രം മുളപൊട്ടുന്നതിനും ഈ പാപം കാരണമായി.
വരി 212:
 
==='ഏശയ്യാമാർ'===
[[ചിത്രംപ്രമാണം:1QIsa b.jpg|thumb|right|[[ചാവുകടൽ ചുരുളുകൾ|ചാവുകടൽ ചുരുളുകളിൽ]] പെടുന്ന ഏശയ്യാ ചുരുളിന്റെ ഒരു ശകലം]]
{{Main|ഏശയ്യായുടെ പുസ്തകം}}
ഏശയ്യാ പ്രവാചകന്റെ ദൗത്യപശ്ചാത്തലമായി കരുതപ്പെടുന്നത് ബി. സി. എട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലെ (740-700) യെരുശലേമാണ്. ബൈബിളിലെ ഏറ്റവും പ്രസിദ്ധമായ പ്രവചനഗ്രന്ഥം ഇദ്ദേഹത്തിന്റെ പേരിലാണുള്ളത്. ‎എങ്കിലും അദ്ധ്യായങ്ങളുടെ ഉള്ളടക്കവും കാലസൂചനകളും ഗണിക്കുമ്പോൾ [[ഏശയ്യായുടെ പുസ്തകം]] ഏകവ്യക്തിയുടെ തൂലികയിൽ നിന്നു വന്നതാകാൻ വിഷമമാണ്‌. ആധുനിക പണ്ഡിതന്മാർ ഈ പുസ്തകത്തെ 39 വരെ അദ്ധ്യായങ്ങൾ ചേർന്ന പൂർവ-ഏശയ്യാ(Proto-Isaiah), 40-55 അധ്യായങ്ങൾ ചേർന്ന രണ്ടാം ഏശയ്യാ, തുടർന്നുള്ള 56-66 അധ്യായങ്ങൾ ചേർന്ന മൂന്നാം ഏശയ്യാ എന്നിങ്ങനെ വിഭജിക്കാറുണ്ട്. രണ്ടാം ഏശയ്യാ ബാബിലോണിൽ പ്രവാസത്തിൽ കഴിഞ്ഞ ഇസ്രായേൽക്കാരെ സംബോധന ചെയ്യുന്നതായി കരുതപ്പെടുന്നു. മൂന്നാം ഏശയ്യായുടെ ശ്രോതാക്കൾ പ്രവാസം കഴിഞ്ഞ്‌ ജറുസലെമിൽ തിരിച്ചെത്തിയ സമൂഹമായിരിക്കണം.
വരി 225:
 
===അഖീവ===
[[ചിത്രംപ്രമാണം:Akiba ben joseph a.jpg|thumb|150px|left|റാബൈ അഖീവ]]
{{Main|റബൈ അഖീവ}}
 
വരി 243:
എ.ഡി. 1135-നും 1204-നും ഇടക്ക് ജീവിച്ചിരുന്ന പ്രഖ്യാത യഹൂദചിന്തകനും ഭിഷഗ്വരനും ആണ് [[മൈമോനിഡിസ്]] എന്നറിയപ്പെടുന്ന റാബൈ മോസസ് ബെൻ മൈമോൻ. യഹൂദർക്കിടയിൽ അദ്ദേഹം 'റാംബാം എന്ന ചുരുക്കപ്പേരിലാണ് കൂടുതലും അറിയപ്പെടുന്നത്. മുസ്ലിം ഭരണത്തിൻ കീഴിലിരുന്ന തെക്കൻ [[സ്പെയിൻ|സ്പെയിനിലെ]] കൊർദോവയിലാണ് മൈമോനിഡിസ് ജനിച്ചത്. അദ്ദേഹത്തിന്റെ മാതൃഭാഷ [[അറബി]] ആയിരുന്നു. 1148-ൽ മതസഹിഷ്ണുതയില്ലാത്ത അൽമൊഹാദുകൾ അധികാരത്തിലെത്തിയതോടെ മൈമോനിഡിസിനും കുടുംബത്തിനും '''കൊർദോവ''' വിട്ടുപോകേണ്ടി വന്നു. വർഷങ്ങളോളം പല നാടുകളിൽ ചുറ്റിത്തിരിഞ്ഞ അദ്ദേഹം 1166-ൽ [[ഈജിപ്ത്|ഈജിപ്തിൽ]], [[കെയ്റോ]]ക്ക് അടുത്തുള്ള‍ ഫസ്റ്റാറ്റ് എന്ന സ്ഥലത്ത് താമസമാക്കി. താമസിയാതെ, വൈദ്യശാസ്ത്രനിപുണനായിരുന്ന മൈമോനിഡിസ് ഈജിപ്തിലെ സുൽ‍ത്താന്റെ കൊട്ടാരം വൈദ്യനായി. തുടർന്ന്, വൈദ്യൻ, കൈറോയിലെ യഹൂദസമൂഹത്തിന്റെ നേതാവ്, ഗ്രന്ഥകാരൻ എന്നീ നിലകളിൽ തിരക്കൊഴിയാതെയുള്ള ജീവിതമാണ് അദ്ദേഹം നയിച്ചത്. <ref>കത്തോലിക്കാ വിജ്ഞാനകോശം - http://www.newadvent.org/cathen/09540b.htm</ref>
 
[[ചിത്രംപ്രമാണം:Maimonides-2.jpg|thumb|right|200px|മൈമോനിഡിസ്]]
യഹൂദചിന്തകനെന്ന നിലയിൽ അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പിച്ചത്, യഹൂദനിയമത്തിന്റെ ക്രോഡീകരണമായി 1170-നും 1180-നും ഇടക്ക് ഹീബ്രൂവിൽ എഴുതിയ മിഷ്നെ തോറാ എന്ന ഗ്രന്ഥമാണ്. ദൈനംദിനജീവിതത്തിലെ പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ ദൈവനിയമം (തോറാ) എങ്ങനെ ഉപയോഗിക്കാമെന്നു വിശദീകരിക്കുകയാണ് ഈ കൃതിയിൽ അദ്ദേഹം ചെയ്തത്. തോറയിലെ ഓരോ കല്പനക്കും യുക്തിസഹമായ ഒരു ലക്‌ഷ്യമുണ്ടെന്നും, വിശ്വാസികളുടെ അനുസരണ പിടിച്ചുവാങ്ങാൻ മാത്രമായി നൽകപ്പെട്ട ഒരു കല്പനയുമില്ലെന്നും അദ്ദേഹം വാദിച്ചു. മൈമോനിഡിസിന്റെ കൃതികളിൽ ഏറ്റവും പ്രസിദ്ധം 1190-ൽ പൂർത്തിയാക്കിയ [[ഗൈഡ് ഫോർ ദ പെർപ്ലെക്സ്ഡ്|സന്ദേഹികൾക്കു വഴികാട്ടി]] (Guide of the Perplexed)ആണ്.<ref>സന്ദേഹികൾക്കു വഴികാട്ടി, M Friedlander-ടെ ഇംഗ്ലീഷ് പരിഭാഷ - http://www.sacred-texts.com/jud/gfp/index.htm</ref> അറബി ഭാഷയിൽ, ഹീബ്രൂ ലിപി ഉപയോഗിച്ചാണ് ഇതെഴുതിയത്. യഹൂദവിശ്വാസത്തെ [[അരിസ്റ്റോട്ടിൽ|അരിസ്റ്റോട്ടലിന്റെ]] യുക്തിചിന്തയുമായി പൊരുത്തപ്പെടുത്താനുള്ള ശ്രമമാണ് 'വഴികാട്ടി' നടത്തിയത്. ദൈവത്തെ മനുഷ്യവൽക്കരിക്കുന്ന തരത്തിൽ ദൈവനിയമങ്ങളെ അക്ഷരാർഥത്തിൽ വ്യാഖ്യാനിക്കുന്ന സമ്പ്രദായത്തെ ഈ കൃതിയിൽ മൈമോനിഡിസ് നിശിതമായി വിമർശിച്ചു. മനുഷ്യന്റെ ഗുണങ്ങൾ പെരുപ്പിച്ച് ദൈവത്തിൽ അരോപിക്കുന്നതിനേക്കാൾ നല്ലത്, [[ദൈവം]] എന്തല്ല എന്നു നിഷേധാത്മകമായി പറയുന്നതാണെന്ന് അദ്ദേഹം കരുതി. ഈ വാദം അനുസരിച്ച്, ദൈവം സർ‌വശക്തനാണെന്നു പറയുന്നതിനു പകരം "ദൈവത്തിനു ശക്തിഹീനത ഇല്ല" എന്നു നിഷേധിച്ച് പറയാം.<ref>[http://plato.stanford.edu/entries/maimonides Maimonides - Stanford Encyclopedia of Philosophy]</ref>
 
വരി 250:
==വിഭാഗങ്ങൾ==
===പശ്ചാത്തലം===
[[ചിത്രംപ്രമാണം:Gottlieb-Jews Praying in the Synagogue on Yom Kippur.jpg|thumb|175px|left|പ്രായശ്ചിത്ത ദിനമായ യോം കിപ്പുറിന് സിനഗോഗിൽ പാപപ്പൊറുതി യാചിക്കുന്ന ഹാസിദീയർ, 19-ആം നൂറ്റാണ്ടിലെ യഹൂദചിത്രകാരൻ മൗറിസി ഘോട്ടിലിബ്ബിന്റെ സൃഷ്ടി]]
ദീർഘമായ ചരിത്രപ്രയാണത്തിനിടെ യഹുദമതത്തിനുള്ളിൽ ഏറെ പ്രസ്ഥാനങ്ങളും വിഭാഗങ്ങളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. യഹൂദതയുടെ ആദിമചരിത്രത്തിൽ തന്നെ മുഖ്യധാരയിൽ നിന്നു വേർപിരിഞ്ഞുപോയ [[ശമരിയർ]], രണ്ടാംദേവാലയകാലത്തെ തീവ്രധാർമ്മികരായിരുന്ന [[എസ്സീനുകൾ|എസ്സീനുകൾ]], അതേകാലത്ത് ഇഹലോകത്തേയും പരലോകത്തേയും കേന്ദ്രമാക്കിയുള്ള യുഗാന്തശാസ്ത്രങ്ങളുടെ (Eschatology) വൈപരീത്യത്തിൽ ഭിന്നിച്ചു നിന്ന [[സദൂക്യർ|സദൂക്യരും]] [[പരീശന്മാർ|പരീശരും]] മറ്റും പുരാതനയഹൂദതയിലെ മതഭേദങ്ങളെ ഉദാഹരിക്കുന്നു. ക്രിസ്തുവർഷാരംഭകാലത്തെ സംഘർഷങ്ങൾക്കിടയിൽ യഹൂദതയിലെ ഇതരപക്ഷങ്ങൾ ചരിത്രത്തിൽ നിന്ന് അപ്രത്യക്ഷമായെങ്കിലും റാബിനികതയായി രൂപാന്തരം പ്രാപിച്ച [[പരീശന്മാർ|പരീശപക്ഷം]] നിലനിന്നു. ദൈവികമായ ലിഖിതനിയമങ്ങൾക്കു പുറമേ ഉണ്ടായിരുന്നതായി അവകാശപ്പെട്ട വാചികനിയമങ്ങളുടെ ക്രോഡീകരണമായി റബൈനികപാരമ്പര്യം പുതിയ ലിഖിതസഞ്ചയമായ [[താൽമുദ്|താൽമുദിനു]] രൂപം കൊടുത്തു. റാബിനികത വാചികനിയമത്തിനു നൽകിയ ഈ പ്രാധാന്യത്തോടുള്ള പ്രതിക്ഷേധത്തിൽ പിറന്ന പ്രസ്ഥാനമാണ് [[മദ്ധ്യകാലം|മദ്ധ്യയുഗങ്ങളിലെ]] കരായീയ മുന്നേറ്റം (Karaite Movement).<ref>[http://www.karaite-korner.org/history.shtml The Karaite, History of Karaism]</ref>
 
വരി 259:
 
====യാഥാസ്ഥിതികർ====
[[ചിത്രംപ്രമാണം:Brockhaus and Efron Jewish Encyclopedia e9 327-0.jpg|thumb|160px|right|യാഥാസ്ഥിതിക യഹൂദത നിയമപാലനത്തിൽ വഴികാട്ടിയായി ഉപയോഗിക്കുന്ന ''ശൂൽഹാൻ അരൂഹ്'' (Shulchan Aruch) എന്ന സംഹിത]]
സിനായ് മലയിൽ ദൈവം നൽകിയതായി കരുതപ്പെടുന്ന ലിഖിതനിയമങ്ങളുടെ സഞ്ചയമായ [[തോറ|തോറയുടേയും]], അതോടൊപ്പമുള്ള വാചികനിയമങ്ങളുടെ ക്രോഡീകരണമായ [[താൽമുദ്|താൽമുദിന്റേയും]] അക്ഷരാർത്ഥവ്യാഖ്യാനത്തിലും പാലനത്തിലും വിശ്വസിക്കുന്നവരാണ് യഥാസ്ഥിതിക യഹൂദർ (Orthodox Jews). ലിഖിത-വാചികനിയമങ്ങളെ ദൈവദത്തമായി കരുതുന്ന ഇവർ അവയിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തേണ്ട ആവശ്യമുണ്ടെന്നു കരുതുന്നില്ല. യാഥാസ്ഥിതികസമൂഹങ്ങളിൽ ദൈവാരാധനയുടെ മാദ്ധ്യമം [[എബ്രായ ഭാഷ]] മാത്രമാണ്. യാഥാസ്ഥിതികയഹൂദരുടെ [[സിനഗോഗ്|സിനഗോഗുകളിൽ]] സ്ത്രീപുരുഷന്മാർ വേർതിരിഞ്ഞാണ് ഇരിക്കാറ്. ആരാധനാവിധിയുടെ പല ഘടകങ്ങളിലും [[സ്ത്രീ|സ്ത്രീകൾക്ക്]] പങ്കാളിത്തമില്ല.<ref>[http://www.ijs.org.au/Variants-within-Judaism/default.aspx Israel and Judaism Studies, The Education Website of NSW Jewish Board of Deputies, Variants within Judaism]</ref>
 
വരി 265:
 
====നവീകരണവാദികൾ====
[[ചിത്രംപ്രമാണം:ReformJewishService.jpg|thumb|185px|left|സ്ത്രീപുരുഷന്മാർ ഇടകലർന്നിരിക്കുന്ന നവീകരണ വാദികളുടെ [[സിനഗോഗ്]]]]
പത്തൊൻപതാം നൂറ്റാണ്ടിലെ [[ജർമ്മനി|ജർമ്മനിയിൽ]] "നവീകരണത്തിന്റെ സുഹൃത്തുക്കളുടെ ഫ്രാങ്ക്ഫർട്ട് സംഘം" (Frankfurt society of Friends of Reform) എന്ന കൂട്ടായ്മയിലും മറ്റുമാണ് ഊ വിഭാഗത്തിന്റെ പിറവി. 1843-ൽ ആ സംഘം ഇറക്കിയ ഒരു പ്രസ്താവന, ഇവരുടെ വിശ്വാസങ്ങളുടെ തീവ്രപ്രകടനമായിരുന്നു.
 
വരി 273:
 
====മിതവാദികൾ====
[[ചിത്രംപ്രമാണം: JTSA 122 Bway jeh.JPG|thumb|150px|right|ന്യൂയോർക്കിൽ മിതവാദി യഹൂദതയുടെ ദൈവശാസ്ത്ര പാഠശാല (Theological Seminary)]]
യാഥാസ്ഥിതിക, നവീകരണപക്ഷങ്ങൾക്കിടയിലെ മദ്ധ്യമാർഗ്ഗമാണ് മിതവാദിയഹൂദത (Conservative Judaism).<ref>[http://www.bbc.co.uk/religion/religions/judaism/subdivisions/conservative_1.shtml Conservative Judaism, BBC Religion]</ref> പാരമ്പര്യങ്ങളെ യാഥാസ്ഥിതിക വിഭാഗത്തിന്റെ തീക്ഷ്ണതയോടെ പിന്തുടരുന്നില്ലെങ്കിലും, നവീകരണത്തേക്കാൾ പാരമ്പര്യങ്ങളോടാണ് ഇവരുടെ ചായ്‌വ്. നവീകരണവാദികളുടെ തീവ്രനിലപാടുകളിൽ മടുപ്പുതോന്നി അവരിൽ നിന്നു ഭിന്നിച്ചുപോയവർക്കിടയിലാണ് ഇവരുടെ തുടക്കം. പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ [[ജർമ്മനി|ജർമ്മനിയിൽ]] അസ്കെനാസി യഹൂദതയിലെ ചിന്താസരണികൾക്കിടയിൽ പ്രത്യക്ഷപ്പെട്ട ഈ പക്ഷം, ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കയിൽ]] കൃത്യമായ രൂപം കൈവരിച്ച് സ്ഥാപനവൽക്കരിക്കപ്പെട്ടു. [[തോറ|തോറയുടെ]] ദൈവികമായ ആധികാരികതയിൽ വിശ്വസിക്കുന്നെങ്കിലും [[ബൈബിൾ|ബൈബിളിന്റെ]] സ്വതന്ത്രപഠനത്തെ (Bible scholarship) ഇവർ തള്ളിപ്പറയുന്നില്ല.<ref>[http://www.jewishvirtuallibrary.org/jsource/Judaism/conservatives.html Conservative Judaism, Jewish Virtual Library]</ref> [[ന്യൂയോർക്ക്|ന്യൂയോർക്കിലെ]] യഹൂദ ദൈവശാസ്ത്ര സെമിനാരി, മിതവാദിയഹൂദതയുടെ ആത്മീയ, ബൗദ്ധിക കേന്ദ്രങ്ങളിലൊന്നും യഹൂദമതവിഷയകമായ അക്കാദമിക പാണ്ഡിത്യത്തിന്റെ ആസ്ഥാനവുമാണ്.
 
"https://ml.wikipedia.org/wiki/യഹൂദമതം" എന്ന താളിൽനിന്ന് ശേഖരിച്ചത്