"കരൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65:
 
കരളിലുണ്ടാകുന്ന ഒരുകൂട്ടം രോഗങ്ങളുടെ ആദ്യ ലക്ഷണമായും ഫാറ്റി ലിവർ വന്നേക്കാം. ഉദാഹരണത്തിന് ഹെപ്പറ്റൈറ്റിസ് സി, വിൽസൺസ് ‌ഡിസീസ്, സ്റ്റോറേജ് ഡിസോർഡറുകൾ തുടങ്ങി ചില അപൂർവ്വ കരൾരോഗങ്ങളും തുടക്കത്തിൽ ഫാറ്റി ലിവർ മാത്രമായി കാണപ്പെട്ടേക്കാം.
==ശ്രദ്ധിക്കേണ്ട കാര്യങ്ങൾ==
ഫാറ്റി ലിവറുള്ള രോഗികൾ ചില കാര്യങ്ങളിൽ അതീവ ശ്രദ്ധ ചെലുത്തണം. മദ്യം പാടെ ഉപേക്ഷിക്കണം. മറ്റൊരു പ്രധാന ഘടകം വ്യായാമമാണ്. നല്ല വേഗത്തിലുള്ള ഓട്ടം, നടത്തം, നീന്തൽ, കായികാഭ്യാസങ്ങൾ തുടങ്ങി ഏതുതരം വ്യായാമവും ഇതിന് ഉതകുന്നതാണ്.
 
ദിവസേന മുക്കാൽ മുതൽ ഒരു മണിക്കൂർ വരെയെങ്കിലും ചിട്ടയായി വ്യായാമം ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനം. ആഹാരരീതികളിൽ മാറ്റം വരുത്തി എണ്ണയുടെയും കൊഴുപ്പിന്റെയും ഉപയോഗം കുറയ്ക്കണം.
രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് ഇടയ്ക്കിടെ പരിശോധിക്കുകയും, ആഹാരക്രമീകരണത്തിലൂടെയോ മരുന്നുകളിലൂടെയോ അത് കൃത്യമായി നിയന്ത്രിക്കുകയും വേണം. ഫാറ്റി ലിവറും പ്രമേഹവുമുള്ള രോഗികൾ ആഹാരക്രമീകരണത്തിലൂടെയും മരുന്നുകളിലൂടെയും അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവും കൃത്യമായി നിലനിർത്തണം.
മേല്പറഞ്ഞ എല്ലാ കാര്യങ്ങളും കൃത്യമായി ശ്രദ്ധിക്കുന്ന ഒരു രോഗിക്ക് എൽ.എഫ്.ടിയിൽ വ്യത്യാസങ്ങളുണ്ടെങ്കിൽ ഒരു ഗ്യാസ്ട്രോ എൻട്രോളജിസ്റ്റിനെ കണ്ടശേഷം വേറെ മരുന്നുകൾ കൂടി കഴിക്കേണ്ടി വന്നേക്കാം.
 
നടത്തേണ്ട ടെസ്റ്റുകൾ
ഫാറ്റി ലിവറുള്ള രോഗികൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം ആവശ്യമായ ടെസ്റ്റുകൾ-വയറിന്റെ അൾട്രാസൗണ്ട് സ്കാൻ, ലിവർ ഫംഗ്ഷൻ ടെസ്റ്റുകൾ, ഹെപ്പറ്റൈറ്റിസ് ബിയുടേയും സിയുടേയും പരിശോധന എന്നിവയും, കരളിന് കേടുണ്ട് എന്നു സംശയിക്കുന്നുവെങ്കിൽ എന്റോസ്കോപ്പി, മറ്റു രക്തപരിശോധനകൾ, ഫൈബ്രോസ്കാൻ, ലിവർ ബയോപ്സി എന്നീ ടെസ്റ്റുകളും നടത്തേണ്ടി വരും.
 
ഫാറ്റി ലിവർഒരു ജീവിതശൈലീ രോഗമാണ്. എളുപ്പം ചെയ്യാവുന്ന ജീവിതശൈലീ വ്യതിയാനങ്ങളിലൂടെ ഈ രോഗത്തെ തളയ്‌ക്കാൻ സാധിക്കും.
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/കരൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്