"അവധ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 51:
സർക്കാരിന് ഭരണനിയന്ത്രണം ഉണ്ടായിരുന്നില്ലെന്ന കാരണമാണ് അവധിനെ കൂട്ടിച്ചേർക്കാൻ ഡൽഹൗസി ഉയർത്തിയ ന്യായം. എന്നാൽ ബ്രിട്ടീഷുകാരുടെ [[സൈനികസഹായവ്യവസ്ഥ]] മൂലമാണ് അവധ് ഭരണം താറുമാറായതെന്നും വിശകലനം ചെയ്യപ്പെട്ടിട്ടുണ്ട്. ക്രമസമാധാനത്തിന് ബ്രിട്ടീഷ് സൈന്യത്തെ ആശ്രയിക്കാനും തീരുമാനങ്ങളിൽ ബ്രിട്ടീഷ് റെസിഡന്റിന്റെ ഇടപെടലും മൂലം ഇന്ത്യൻ രാജാക്കാൻമാർക്കുണ്ടാകുന്ന അഭിമാനക്ഷതത്തിന്റെ സ്വാഭാവികപരിണാമമാണ് ഭരണത്തിലെ കാര്യക്ഷമതയില്ലായ്മ എന്നാണ് ഇക്കൂട്ടർ പറയുന്നത്. ഉത്തരേന്ത്യയിലെ ബ്രിട്ടീഷ് നിയന്ത്രിതപ്രദേശങ്ങളുടെ നടുക്ക് കിടക്കുന്ന അവധിന്റെ തന്ത്രപരമായ സ്ഥാനവും, ഇന്ത്യയിൽ മുഴുവൻ നാട്ടുരാജാക്കൻമാരുടെ ഭരണം അവസാനിപ്പിച്ച് ഏകീകൃതമായ ബ്രിട്ടീഷ് ഭരണം നടപ്പാക്കുക ഡൽഹൗസിയുടെ താൽപര്യവുമാണ് അവധ് ഏറ്റെടുക്കുന്നതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്ന് വിലയിരുത്തപ്പെടുന്നു.<ref name=BIR-14/> ഏറെ വിമർശിക്കപ്പെട്ട നടപടിയായിരുന്നു ഇത്.
ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സൈന്യത്തിലെ ശിപായിമാരിൽ ഭൂരിഭാഗവും അവധ് മേഖലയിൽനിന്നുള്ള ഗ്രാമപ്രദേശങ്ങളിൽനിന്നുള്ള ഉയർന്നജാതിയിൽപ്പെട്ട ഹിന്ദുക്കളായിരുന്നു. അവധിന്റെ പിടിച്ചെടുക്കൽ ഇവരെ തങ്ങളുടെ മണ്ണിൽത്തന്നെ കുടിയാന്മാരാക്കി മാറ്റി എന്ന മനോഭാവമുണ്ടാക്കി.<ref name=LM-126>ലാസ്റ്റ് മുഗൾ,{{സൂചിക|൧}} [https://books.google.co.in/books?id=wYW5J-jQn8QC&pg=PA126#v=onepage താൾ: 126]</ref> തൊട്ടടുത്ത വർഷം ഉത്തരേന്ത്യയിൽ വ്യാപകമായി നടന്ന ശിപായിലഹളയുടെ പ്രധാനപ്പെട്ട കാരണം ഇതായിരുന്നു.
ഇംഗ്ലീഷ് ഉദ്യോഗസ്ഥർ പോലും അവധിന്റെ പിടിച്ചെടുക്കൽ കമ്പനിയുടെ ഏറ്റവും മോശം അദ്ധ്യായങ്ങളിലൊന്നായി കണക്കാക്കി. കമ്പനിയുടെ അവധ് കൊള്ളയടി എന്ന പേരിലാണ് (Dacoitee in Excelsis; or The Spoliation of Oude by the East India Company) 1857-ൽ ഈ സംഭവത്തെക്കുറിച്ച് രചിക്കപ്പെട്ട പ്രസിദ്ധമായ ഒരു പുസ്തകം പുറത്തിറങ്ങിയത്. പേരുവക്കാതെ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ രചയിതാവ് റോബെർട്ട് വിൽഫ്രഡ് ബേഡ് ആണെന്ന് വിശ്വസിക്കപ്പെടുന്നു. അവധിന്റെ പിടിച്ചടക്കലിനെ ന്യായീകരിക്കുന്നതിനായി കമ്പനി, അവധ് ബ്ലൂ ബുക്ക് എന്ന ഒരു പാർലമെന്ററി രേഖ നിർമ്മിച്ചിരുന്നു. തൽപരകക്ഷികളുടെ സമ്മർദ്ദം മൂലം, ഒട്ടേറെ കെട്ടിച്ചമക്കപ്പെട്ട വിവരങ്ങളുൾപ്പെടുത്തിയാണ് ഇത് തയാറാക്കിയതെന്ന് ഈ പുസ്തകം വിമർശിക്കുന്നു.<ref name=LM-126/>
 
ലക്നൗവിലെ റെസിഡന്റ് ആയിരുന്ന [[Sir James Outram, 1st Baronet|ജെയിംസ് ഔട്ട്റാം]] ആയിരുന്നു ബ്രിട്ടീഷുകാർ ഏറ്റെടുത്തതിനുശേഷം അവധിലെ ആദ്യത്തെ ചീഫ് കമ്മീഷണറായി 1856 ഫെബ്രുവരിയിൽ നിയമിതനായത്, ഇതിനുശേഷം [[Colville Coverly Jackson|കവേർലി ജോൺസൺ]] ചീഫ് കമ്മീഷണറായി. മൂന്നാമത്തെ ചീഫ് കമ്മീഷണറായി 1857 മാർച്ചിൽ നിയമിക്കപ്പെട്ട [[ഹെൻറി ലോറൻസ്]] <ref name=BIR-14>{{cite book
"https://ml.wikipedia.org/wiki/അവധ്" എന്ന താളിൽനിന്ന് ശേഖരിച്ചത്