"കാരകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4:
 
== വിവിധ കാരകങ്ങൾ ==
*'''[[കർത്താവ് (വ്യാകരണം)|കർത്താവ്]]''': ക്രിയ നിർവ്വഹിക്കുന്നത് ആരാണോ (എന്താണോ) അത്.(കർത്തൃകാരകം)
::ഉദാ: ''പക്ഷി'' ചിലച്ചു.
*'''[[കർമ്മം (വ്യാകരണം)|കർമ്മം]]''': ക്രിയയുടെ ഫലം എന്തിനെ അല്ലെങ്കിൽ ആരെ ആശ്രയിക്കുന്നുവോ അത്.(കർമ്മകാരകം)
::ഉദാ: ''പശുവിനെ'' അടിച്ചു.
*'''[[സാക്ഷി (വ്യാകരണം)|സാക്ഷി]]''': കർത്താവ് ക്രിയാനിർവ്വഹണത്തിന് അഭിമുഖീകരിക്കുന്നത് ആരോടോ (എന്തിനോടോ) അത്.(സാക്ഷികാരകം)
::ഉദാ: ''കൃഷ്ണനോട്'' പറഞ്ഞു.
*'''[[സ്വാമി (വ്യാകരണം)|സ്വാമി]]''': കർമ്മത്തെ അനുഭവിക്കുന്നത് ആരോ (എന്തോ) അത്.(സ്വാമികാരകം)
::ഉദാ: ''കുഞ്ഞിന്'' കൊടുത്തു.
*'''[[കരണം (വ്യാകരണം)|കരണം]]''': ക്രിയ നിർവ്വഹിക്കുന്നതിന് കർത്താവിന്റെ ഉപകരണം.(കരണകാരകം)
::ഉദാ: ''വടികൊണ്ട്'' അടിച്ചു.
*'''[[കാരണം (വ്യാകരണം)|ഹേതു]]''': ക്രിയയുടെ കാരണം.(കാരണകാരകം)
::ഉദാ: ''മഴയാൽ'' നനഞ്ഞു.
*'''[[അധികരണം (വ്യാകരണം)|അധികരണം]]''': ക്രിയയ്ക്ക് ആധാരമായിനിൽക്കുന്നത് എന്തോ അത്.(അധികരണകാരകം)
::ഉദാ: ''നിലത്ത്'' വീണു.
കാരകബന്ധങ്ങളെ ഒരു നിശ്ചിതസംഖ്യയിൽ നിർത്താൻ കഴിയില്ല. ‘മരത്തിൽനിന്ന് വീണു‘, ‘തെക്കോട്ട് പോയി‘ തുടങ്ങിയവയിൽ നാമം ഗതിയെ കുറിക്കുന്നു. ‘പത്തുമണിക്ക് വരും‘ എന്നതിൽ സമയത്തെയാണ് കുറിക്കുന്നത്.
"https://ml.wikipedia.org/wiki/കാരകം" എന്ന താളിൽനിന്ന് ശേഖരിച്ചത്