"ഗോപി കോട്ടമുറിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
ഗോപി കോട്ടമുറിക്കൽ
 
സിപിഐ(എം)എറണാകുളം ജില്ലാസെക്രട്ടറിയായിരുന്നു '''ഗോപി കോട്ടമുറിക്കൽ'''. വിഭാഗീയതയെത്തുടർന്നുണ്ടായ ആരോപണത്തിൽ അന്വേഷണവിധേയനായിരിക്കെ ടിവി ചാനലിൽ സിപിഐ(എം)നേതാക്കളായ എം.സി.ജോസഫൈൻ,എസ്.ശർമ്മ, കെ.ചന്ദ്രൻപിള്ള എന്നിവർക്കെതിരെ ആരോപണമുന്നയിച്ചതിനെത്തുടർന്ന് പാർട്ടിയിൽ നിന്ന് 2012 ജൂൺ 24ന് പുറത്താക്കി. നിലവിൽ സിപിഐ(എം) നിയന്ത്രണത്തിലുള്ള കേരള കർഷക സംഘത്തിന്റെ സംസ്ഥാനകമ്മിറ്റി അംഗമായി പ്രവർത്തിക്കുന്നു.
 
1969 ൽ മൂവാറ്റുപുഴ ടൗൺ ബ്രാഞ്ച് വഴി പാർട്ടിയിൽ അംഗമായി. 1972 ൽ മൂവാറ്റുപുഴ ടൗൺ ബ്രാഞ്ച് സെക്രട്ടറി. 1973 ൽ മൂവാറ്റുപുഴ മുനിസിപ്പൽ ലോക്കൽ സെക്രട്ടറി, മണ്ഡലം കമ്മിറ്റി അംഗം. 1982 ൽ ജില്ലാകമ്മിറ്റി അംഗം. 1985 ൽ കൂത്താട്ടുകുളം ഏരിയാസെക്രട്ടറി. കോഴിക്കോട് സമ്മേളനത്തിൽ സിപിഐ(എം)സംസ്ഥാനകമ്മിറ്റിയിൽ അംഗമായി. 1970 ൽ എസ്എഫ്‌ഐ രൂപീകരണസമയത്ത് എസ്എഫ്‌ഐയുടെ പ്രഥമ താലൂക്ക് സെക്രട്ടറി. 1980 ൽ ഡിവൈഎഫ്‌ഐ പ്രഥമ ജില്ലാസെക്രട്ടറി. ഡിവൈഎഫ്‌ഐയുടെ പ്രഥമ കേന്ദ്രകമ്മിറ്റിയിൽ കേരളത്തിൽ നിന്നുള്ള 11 അംഗങ്ങളിലൊരാൾ. കെഎസ്‌കെടിയു ജില്ലാജോയിന്റ് സെക്രട്ടറി, പിറവം റേഞ്ച് ചെത്തുതൊഴിലാളി യൂണിയൻ പ്രസിഡന്റ്, മൂവാറ്റുപുഴ താലൂക്ക് ഡ്രൈവേഴ്‌സ് യൂണിയൻ സെക്രട്ടറി, പീടികത്തൊഴിലാളി യൂണിയൻ സെക്രട്ടറി, മദ്യവ്യവസായത്തൊഴിലാളി യൂണിയൻ സെക്രട്ടറി. ട്രാൻസ്‌പോർട്ട് സമരത്തിൽ ഭീകരമർദ്ദനമേറ്റു. ഇതേത്തുടർന്ന് വീട്ടിൽ നിന്നും പുറത്തായി. പിന്നീട് 8 വർഷത്തോളം അന്തിയുറങ്ങിയത് പാർട്ടി ഓഫീസ് വരാന്തയിലെ ബെഞ്ചിൽ. അടിയന്തിരാവസ്ഥക്കാലത്ത് ഭീകരമായ ലോക്കപ്പ് മർദ്ദനം. നിരവധി തവണ ജയിൽ വാസം.
"https://ml.wikipedia.org/wiki/ഗോപി_കോട്ടമുറിക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്