"അപ്പോളിനേരിയോ ഡി ലാ ക്രൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
പത്തൊൻപതാം നുറ്റാണ്ടിൽ [[സ്പെയിൻ|സ്പെയിനിന്റെ]] കോളനി ഭരണത്തിലിരുന്ന [[ഫിലിപ്പീൻസ്|ഫിലിപ്പീൻസിലെ]] ഒരു 'ക്രിസ്തീയവിമതൻ' ആയിരുന്നു '''അപ്പോളിനേരിയോ ഡിലാ ക്രൂസ്''' (Apolinario De La Cruz). ഫിലിപ്പീൻസിന്റെ തലസ്ഥാനമായ [[മനില|മനിലായ്ക്കടുത്തുള്ള]] ലബ്കാൻ എന്ന സ്ഥലത്ത് സാമാന്യം ധനസ്ഥിതിയുള്ള കർഷകകുടുംബത്തിലെ അംഗമായി 1815-ൽ അദ്ദേഹം ജനിച്ചു. മാതാപിതാക്കളെ1841 അനുകരിച്ച്നവംബർ വിശ്വാസിയും ഭക്തനുമായി വളർന്ന ഡി ലാ ക്രൂസ് കൗമാരപ്രായത്തിൽ സന്യാസവൈദികനാകാൻ4-നായിരുന്നു ആഗ്രഹിച്ചുമരണം.
 
മാതാപിതാക്കളെ അനുകരിച്ച് വിശ്വാസിയും ഭക്തനുമായി വളർന്ന ഡി ലാ ക്രൂസ് കൗമാരപ്രായത്തിൽ സന്യാസവൈദികനാകാൻ ആഗ്രഹിച്ച്ആഗ്രഹിച്ചു. ആഗ്രഹസാദ്ധ്യത്തിനായി [[മനില|മനിലായിലെത്തിയ]] ഡിക്രൂസ് പല സന്യാസസഭകളേയും സമീപിച്ചെങ്കിലും ആരും അദ്ദേഹത്തെ സ്വീകരിച്ചില്ല. [[ഫിലിപ്പീൻസ്|ഫിലിപ്പീൻ]] ക്രിസ്തീയതയുടെ അക്കാലത്തെ [[സ്പെയിൻ|സ്പാനിഷ്]] നേതൃത്വം നാട്ടുകാർക്ക് പൗരോഹിത്യം അനുവദിച്ചിരുന്നില്ല. [[മനില|മനിലായിൽ]] ആശുപത്രിജോലിയും വേദപ്രചാരണവും മറ്റുമായി കുറേക്കാലം കഴിച്ച ക്രൂസ് ഒടുവിൽ സ്വന്തം നാട്ടിലേക്കു മടങ്ങി. താമസിയാതെ “വിശുദ്ധ യൗസേപ്പിന്റെ സാഹോദര്യം” (Confradia de San Jose) എന്ന ഭക്തസമൂഹം അദ്ദേഹത്തിനു ചുറ്റും വികസിച്ചു വന്നു. ധാരളം പേർ 'കോൺഫ്രാഡിയാ'-യിൽ അംഗങ്ങളായി. ഒരു ഘട്ടത്തിൽ അതിന്റെ അംഗസംഖ്യ 5000-ത്തിനടുത്തുണ്ടായിരുന്നു. തന്റെ സമൂഹത്തിന്കോൺഫ്രാഡിയാക്ക് ഒരു മതസാഹോദര്യം (Religious Order) എന്ന നിലയിൽ സഭാനേതൃത്വത്തിന്റെ അംഗീകാരം നേടിയെടുക്കാൻ ഡി ലാ ക്രൂസ് ഏറെ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
 
പ്രാർത്ഥനയിലും വേദപ്രചരണത്തിലും മുഴുകിയ ഒരു സമൂഹമായിരുന്നു ‘കോൺഫ്രാഡിയ’. എങ്കിലും വ്യവസ്ഥാപിത മതസമൂഹങ്ങളുടെ ഭാഗമല്ലാതിരുന്ന ഈ സാഹോദര്യത്തെ ഫിലിപ്പീൻ ക്രിസ്തീയതയുടെ അക്കാലത്തെ സ്പാനിഷ് നേതൃത്വവുംസഭനേതൃത്വവും സിവിൽ അധികാരികളും രാഷ്ട്രീയഭീഷണിയായി കണ്ടു. രക്തക്കലർപ്പില്ലാത്ത [[ഫിലിപ്പീൻസ്|ഫിലിപ്പീൻസുകാർക്കല്ലാതെ]] സ്പെയിൻകാർക്കോ മിശ്രരക്തമുള്ളവർക്കോ(Mestizo) 'കോൺഫ്രാഡിയാ'-യിൽ പ്രവേശനം ഇല്ലായിരുന്നു എന്നത് അതിനെക്കുറിച്ചുള്ള ആശങ്ക വർദ്ധിപ്പിച്ചു.
 
“കോൺഫ്രാഡിയ” പിരിച്ചുവിടാനുള്ള ഉത്തരവ് ലംഘിച്ചതിനെ തുടർന്ന് ഡി ലാ ക്രൂസിന്റേയും അനുയായികളുടേയും താവളത്തിനെതിരെ സിവിൽ അധികാരികളും മതനേതൃത്വവും ചേർന്ന് 1841 ഒക്ടോബർ 23-നു നടത്തിയ ആക്രമണത്തിനു പ്രവിശ്യാ ഗവർണ്ണർ നേതൃത്വം കൊടുത്തു. എങ്കിലും 'കോൺഫ്രാഡിയ' ഈ ആക്രമണത്തെ ചെറുത്തു തോല്പിച്ചു. ഗവർണ്ണറെ പിടികൂടി കൊല്ലാൻ പോലും അവർക്കു കഴിഞ്ഞു.
 
ഒരാഴ്ച കഴിഞ്ഞ് കൂടുതൽ വലിയ മറ്റൊരു സൈന്യസംഘം അവരുടെ താവളം വളഞ്ഞു. അപ്പോൾ, പാട്ടിലും പ്രാർത്ഥനയിലും, ഭക്തിപാരവശ്യം മൂത്തുള്ള നൃത്തത്തിലും മുഴുകിയിരുന്ന ‘കോൺഫ്രാഡിയ’ അംഗങ്ങൾ, സ്വർഗ്ഗത്തിൽ നിന്നുള്ള രക്ഷ പ്രതീക്ഷിച്ചു കഴിഞ്ഞു. എങ്കിലും താമസിയാതെ അവർ തോറ്റു. കോൺഫ്രാഡിയായുടെ 500-ഓളം അംഗങ്ങൾ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഡി ലാക്രൂസ് രക്ഷപെട്ടെങ്കിലും താമസിയാതെ അദ്ദേഹം പിടിയിലായി.
 
പേരിനു മാത്രമുള്ള വിചാരണക്കു ശേഷം ഡി ലാ ക്രൂസിനെ വെടിവെച്ചു കൊന്നു. ഭാവി റെബലുകൾക്ക് മുന്നറിയിപ്പ് എന്ന നിലയിൽ അദ്ദേഹത്തിന്റെ വെട്ടിമാറ്റപ്പെട്ട തല, ഒരു മുളങ്കോലിൽ കുത്തി പ്രദർശനത്തിനു വയ്ക്കുകയും ചെയ്തു.<ref>[http://books.google.com.ph/books?id=QKgraWbb7yoC&pg=PA390&lpg=PA390&dq=apolinario+de+la+cruz&source=bl&ots=3WwVKh65Z_&sig=iOvzbAbh6WhRh_vqtcFwYeeI8go&hl=en&sa=X&ei=DzeHUoTjEKjQiAf3mYHYAg&ved=0CGcQ6AEwDzgK#v=onepage&q=apolinario%20de%20la%20cruz&f=false Cruz, Apolinario De La - South East Asia], A Historical Encyclopedia From Angkor Wat to East Timor, Edited by Ket Gin Ooi (പുറം 390-91)</ref>
"https://ml.wikipedia.org/wiki/അപ്പോളിനേരിയോ_ഡി_ലാ_ക്രൂസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്