"സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഇന്ത്യന്‍ രചയിതാവ്
Content deleted Content added
'{{Needs image}} {{Infobox Writer <!-- for more information see Template:Infobox Writer/doc --> | name = സാ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(വ്യത്യാസം ഇല്ല)
|
15:23, 15 നവംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം
1878-ൽ അമ്പലപ്പുഴ 'ആമയിട ഗ്രാമത്തിൽ കടമ്മാട്ടു കുഞ്ഞുലക്ഷ്മിയമ്മയുടേയും ആലപ്പുഴ പറവൂർ പൊഴിച്ചേരി മഠത്തിൽ ദാമോദരൻ പ്ലാപ്പിള്ളിയുടേയും മകനായാണ് സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ള ജനിച്ചത്. മലയാള സാഹിത്യവിമർശനപ്രസ്ഥാനത്തിന് പുതിയ വഴി വെട്ടിത്തുറന്ന വിമർശകപ്രതിഭയാണ് നാരായണപിള്ള. കവി, ഗദ്യകാരൻ, വാഗ്മി, വിമർശകൻ, വൈയാകരണൻ, ഭാഷാഗവേഷകൻ, സമുദായ പരിഷ്കർത്താവ് എന്നീ നിലകളിലെല്ലാം പ്രശസ്തനായ അദ്ദേഹം 'സാഹിത്യ പഞ്ചാനനൻ' എന്ന അപരനാമത്തിലാണ് അറിയപ്പെടുന്നത്. നീലകണ്ഠതീർത്ഥപാദരാണ് സാഹിത്യപഞ്ചാനനൻ എന്ന വിശേഷണം നൽകിയത്[1].
സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ള | |
---|---|
തൊഴിൽ | കവി, ഗദ്യകാരൻ, വാഗ്മി, വിമർശകൻ, വൈയാകരണൻ, ഭാഷാഗവേഷകൻ, സമുദായ പരിഷ്കർത്താവ് |
ദേശീയത | ഭാരതീയൻ |
ജീവിത രേഖ
- 1878 ജനനം
- 1896 മെട്രിക്കുലേഷൻ ജയിച്ചു
- 1908 അഭിഭാഷക വൃത്തി തുടങ്ങി
- 1909 പ്രജാസഭാംഗം
- 1910 കോട്ടയത്ത് അഭിഭാഷകൻ
- 1929 ഹൈക്കോടതി ജഡ്ജി
- 1938 മരണം
കൃതികൾ
- ചില കവിതാപ്രതിധ്വനികൾ (1906)
- പ്രസംഗതരംഗിണി (മൂന്നു ഭാഗങ്ങൾ 1914, 1926, 1926)
- ശ്രീമൂലമുക്താവലി (1918)
- ലഘു വ്യാകരണം (1920)
- ഗദ്യമുക്താവലി (1927)
- ക്ഷേത്രപ്രവേശന വാദം (1927)
- പ്രയോഗ ദീപിക (1934)
- കാവ്യമേഖല (1935)
- വ്യാകരണ പ്രവേശിക (1936)
അവലംബം
- ↑ മഹച്ചരിതമാല - സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ള, പേജ് - 596, ISBN 81-264-1066-3