"യഹൂദമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 76:
[[മദ്ധ്യകാലം|മദ്ധ്യയുഗങ്ങളിലെ]] ക്രൈസ്തവ, ഇസ്ലാമിക മേൽക്കോയ്മകളിൽ യഹൂദമതം ബഹുവിധമായ പ്രതിബന്ധങ്ങളും വിലക്കുകളും നേരിട്ടാണ് നിലനിന്നത്. ക്രൈസ്തവലോകത്ത് യഹുദത പൂർണ്ണമായും പാർശ്വവൽക്കരിക്കപ്പെട്ടു. യൂറോപ്യൻ നഗരങ്ങളിൽ യഹൂദർ പൊതുസമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ട്, ജൂതച്ചേരികളിൽ (Ghettos) ജീവിക്കാൻ നിർബ്ബന്ധിതരായി. [[കുരിശുയുദ്ധങ്ങൾ|കുരിശുയുദ്ധങ്ങളും]] പകർച്ചവ്യാധികളും, ജൂതപീഡനത്തിനുള്ള അവസരങ്ങളായി. കുരിശുയോദ്ധാക്കൾ വഴിനീളെ [[യഹൂദർ|യഹൂദരെ]] പീഡിപ്പിച്ചും നിർബ്ബന്ധപൂർവം മതംമാറ്റിയും കൊന്നുമാണു മുന്നേറിയത്. പകർച്ചവ്യാധികൾ പോലുള്ള സ്വാഭാവികദുരന്തങ്ങളിൽ പോലും യഹൂദർ കുറ്റക്കാരായി പരിഗണിക്കപ്പെട്ടു. ഈ പരാധീനതകൾക്കിടയിലും യഹൂദമതം ഇക്കാലത്ത് വളരുകയും വൈവിദ്ധ്യമാർജ്ജിക്കുകയും ചെയ്തു. യഹൂദതയിലെ മിസ്റ്റിക് മുന്നേറ്റമായ [[കബ്ബല്ല]], യഹൂദവിശ്വാസത്തിന്റെ റാബിനികഭാഷ്യമായ [[താൽമുദ്|താൽമുദിനെ]] നിരസിച്ച് തോറയുടെ ആദിമസംശുദ്ധിയിലേക്കു മടങ്ങാൻ ആഹ്വാനം ചെയ്ത 'കരായിസം' തുടങ്ങിയവ യഹുദമതത്തിൽ ഇക്കാലത്തു രൂപപ്പെട്ട പ്രസ്ഥാനങ്ങളായിരുന്നു.<ref name ="paths">ജോൺ എ ഹച്ചിസ്സൺ, "Paths of Faith" (പുറങ്ങൾ 383-94)</ref>
 
ഇസ്ലാമികശാസനങ്ങളിലും യഹുദർക്കെതിരായ നിരോധനങ്ങൾ നിലനിന്നിരുന്നു. എങ്കിലും യഹൂദമതം ഇക്കാലത്ത് താരതമ്യേനയുള്ള സഹിഷ്ണുതയും സ്വാതന്ത്ര്യവും കണ്ടെത്തിയത് ഇസ്ലാമികലോകത്തായിരുന്നു. മദ്ധ്യയുഗങ്ങളിലുടനീളം യഹൂദതയുടെ കേന്ദ്രമായിരുന്നത് ഇസ്ലാമികദേശങ്ങളായിരുന്നു. [[അറബി|അറബി ഭാഷയിൽ]], സമ്പന്നമായൊരു യഹൂദസാഹിത്യം തന്നെ ഇക്കാലത്തുണ്ടായി. [[ബൈബിൾ|ബൈബിളിലെ]] ദൈവവെളിപാടിനെ ദാർശനികയുക്തിയുമായി പൊരുത്തപ്പെടുത്താൻ ശ്രമിച്ച് യഹൂദസ്കൊളാസ്റ്റിക് ദർശനത്തിന്റെ പ്രാരംഭകനായിത്തീർന്ന [[സാദിയാ ബെൻ ജോസഫ്]] [[തനക്ക്|എബ്രായബൈബിൾ]] അറബിയിലേക്കു പരിഭാഷപ്പെടുത്തി. ഇസ്ലാമികഭരണത്തിലിരുന്ന സ്പെയിനിൽ ജനിച്ച് [[ഈജിപ്ത്|ഈജിപ്തിലെ]] സുൽത്താന്റെ കൊട്ടാരം വൈദ്യനായിത്തീർന്ന വിഖ്യാതയഹുദചിന്തകൻ [[മൈമോനിഡിസ്|മൈമോനിഡിസിന്റെ]] പല കൃതികളും [[അറബി|അറബി ഭാഷയിൽ]] ആയിരുന്നു.<ref name ="paths"/>
 
===ആധുനികകാലം===
"https://ml.wikipedia.org/wiki/യഹൂദമതം" എന്ന താളിൽനിന്ന് ശേഖരിച്ചത്