"കെ.പി. സുധീര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'മലയാളകഥാകൃത്തും നോവലിസ്റ്റുമാണ് കെ.പി. സുധീര...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

13:34, 21 ഒക്ടോബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

മലയാളകഥാകൃത്തും നോവലിസ്റ്റുമാണ് കെ.പി. സുധീര. ഇവരുടെ കൃതികൾ വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

ജീവിതരേഖ

സുധീര കെ.സി. പത്മനാഭാന്റെയും ശാരദയുടെയും മകളായി കോഴിക്കോട് പുതിയറയിൽ ജനിച്ചു. കോഴിക്കോട് ബി ഇ എം ഗേൾസ്‌ ഹൈസ്കൂൾ, ഗവ. ആർട്സ് & സയൻസ് കോളേജ്, പ്രോവിഡൻസ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നടത്തി. ജന്തുശാസ്ത്രത്തിൽ ബിരുദം. ഇപ്പോൾ സൗത്ത് മലബാർ ഗ്രാമീണബാങ്കിന്റെ നന്തിബസാർ ശാഖയിൽ മാനേജരാണ്. ഭർത്താവ് ടി.എം. രഘുനാഥ്.

ആദ്യകഥാസമാഹാരമായ ആകാശചാരികൾക്ക് യുവസാഹിത്യകാരിക്കുള്ള ലളിതാംബിക അന്തർജ്ജനം അവാർഡ് ലഭിച്ചു. രണ്ടുതവണ 'മാതൃഭൂമി ഗൃഹലക്ഷ്മി' അവാർഡ്, ദല അവാർഡ്, 1993 കേസരി ബാലകൃഷ്ണപിള്ള പുരസ്കാരം, 2000 ജിദ്ദ അരങ്ങ് അവാർഡ്, ഉറൂബ് അവാർഡ് എന്നിവ ലഭിച്ചു. 'ഗംഗ' എന്ന നോവൽ ഹിന്ദിയിലേക്കും 'ചോലമരങ്ങളില്ലാത്ത വഴി' തമിഴിലേക്കും വിവർത്തനം ചെയ്യപ്പെട്ടു.

കൃതികൾ

കഥാസമാഹാരങ്ങൾ

  • ആകാശചാരികൾ
  • സ്നേഹസ്പർശങ്ങൾ
  • ചോലമരങ്ങളില്ലാത്ത വഴി
  • അതീതം
  • ആരോ ഒരാൾ
  • നീലക്കടമ്പ്
  • സഹയാത്രിക
  • സുധീരയുടെ കഥകൾ
  • പ്രണയം മധുരം
  • നിത്യകല്യാണി
  • മടക്കയാത്ര

നോവലുകൾ

  • ഗംഗ
  • ആജീവനാന്തയാത്ര
  • പ്രണയസമീരേ
  • സ്മൃതി

ബാലസാഹിത്യം

  • ശാശ്വതം
  • മായക്കണ്ണൻ
  • ജീവനകല
  • കുടിലും കൊട്ടാരവും

ജീവചരിത്രം

  • ഇഖ്ബാൽ - ജീവസ്പർഷങ്ങളുടെ കാതലും കരുതലും
  • ഖലീൽ ജിബ്രാൻ - അനശ്വരതയുടെ രഹസ്യം

കവിത

  • ഹൃദയസ്മിതം

സ്മരണ

  • സ്നേഹത്തിന്റെ മുഖങ്ങൾ
  • അഴീക്കോട് എന്ന മനുഷ്യൻ

വിവർത്തനം

  • ജിബ്രാന്റെ പ്രണയലേഖനങ്ങൾ
  • ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങൾ

യാത്രാവിവരണം

  • മൺതരി മുതൽ മഹാകാശം വരെ
  • പിരമിഡുകളുടെ നാട്ടിൽ
  • ചൈന - മാറുന്ന മുഖം
"https://ml.wikipedia.org/w/index.php?title=കെ.പി._സുധീര&oldid=1848552" എന്ന താളിൽനിന്ന് ശേഖരിച്ചത്