"സി.പി. നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'ഹാസസാഹിത്യകാരനും ഐ.എ.എസ്. ഉദ്യോഗസ്ഥനും ആണ് സി....' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

11:03, 21 ഒക്ടോബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഹാസസാഹിത്യകാരനും ഐ.എ.എസ്. ഉദ്യോഗസ്ഥനും ആണ് സി.പി. നായർ. ഹാസസാഹിത്യത്തിനുള്ള 1994-ലെ കേരളസാഹിത്യഅക്കാദമിപുരസ്കാരം ഇദ്ദേഹത്തിന്റെ ഇരുകാലിമൂട്ടകൾ എന്ന പുസ്തകത്തിനായിരുന്നു.

ജീവിതരേഖ

സി.പി. നായർ 1940 ഏപ്രിൽ 25-ന് മാവേലിക്കരയിൽ ജനിച്ചു. നാടകകൃത്ത് എൻ.പി.ചെല്ലപ്പൻ നായരാണ് അദ്ദേഹത്തിന്റെ അച്ഛൻ. മാവേലിക്കരയിലും തിരുവനന്തപുരത്തുമായി വിദ്യാഭ്യാസം നടത്തി. ഇംഗ്ലീഷിൽ എം.എ. ഒന്നാം റാങ്കോടെ പാസ്സായി.മൂന്നുവർഷം കോളേജ് അദ്ധ്യാപനം. 1962-ഇൽ ഐ.എ.എസ്. നേടി. സബ് കലക്ടർ, തിരുവനന്തപുരം ജില്ലാ കലക്ടർ, സിവിൽ സപ്ലൈസ് ഡയരക്ടർ, കൊച്ചി തുറമുഖ ട്രസ്റ്റ് ഡെപ്യൂട്ടി ചെയർമാൻ, മുഖ്യമന്ത്രിയുടെ സെക്രട്ടറി, ആഭ്യന്തരവകുപ്പ് സെക്രട്ടറി, ചീഫ് സെക്രട്ടറി തുടങ്ങിയ പടവികളിളിരുന്നു. 1971-ൽ ലണ്ടൻ സർവ്വകലാശാലയിൽ നഗരവത്കരണത്തിൽ പഠനം നടത്തി. 1998-ൽ സർക്കാർ സേവനത്തിൽനിന്നും നായർ വിരമിച്ചു.

കൃതികൾ

  • തകിൽ
  • മിസ്റ്റർ നമ്പ്യാരുടെ വീട്
  • "ലങ്കയിൽ ഒരു മാരുതി"
  • "ചിരി ദീർഘായുസ്സിന്"
  • "പൂവാലന്മാർ ഇല്ലാതാകുന്നത്"
  • "ഉഗാണ്ടാമലയാളം"
  • "ഇരുകാലിമൂട്ടകൾ"
  • "കുഞ്ഞൂഞ്ഞമ്മ അഥവാ കുഞ്ഞമ്മ"
  • "പുഞ്ചിരി, പൊട്ടിച്ചിരി"
  • "സംപൂജ്യനായ അദ്ധ്യക്ഷൻ"
  • "തൊഴിൽവകുപ്പും എലിയും"
  • "നേര്"
  • "ഒന്നാംസാക്ഷി ഞാൻ തന്നെ"
  • എന്ദരോ മഹാനുഭാവുലു: എന്റെ ഐ എ എസ് ദിനങ്ങൾ" (2012), ആത്മകഥ
"https://ml.wikipedia.org/w/index.php?title=സി.പി._നായർ&oldid=1848480" എന്ന താളിൽനിന്ന് ശേഖരിച്ചത്