"ചെറുകഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15:
നമ്മുടെ മാതൃഭാഷയായ മലയാളവും ഈ മാറ്റത്തിൽ നിന്നും മുഖം തിരിച്ചുനിന്നില്ല. ഇവിടെയും അതേ കാലഘട്ടത്തിൽ തന്നെ ചെറുകഥ, നോവൽ, നാടകം, ഭാവഗീതം, വിലാപകാവ്യം, ഖണ്ഡകാവ്യം തുടങ്ങിയ ആധുനിക സാഹിത്യരൂപങ്ങൾ രൂപം കൊള്ളുകയും വളർച്ചപ്രാപിക്കുകയും ചെയ്തു. ഈ സാഹിത്യരൂപങ്ങളിൽ പലതും കാലക്രമത്തിൽ വലിയ മാറ്റങ്ങൾക്കു വിധേയമാവുകയും ചിലതെല്ലാം അസ്തമിച്ചുപോവുകയും ചെയ്തു. അക്കൂട്ടത്തിൽ കാലത്തിനൊത്ത മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് പൂർണ്ണ പ്രഭാവത്തോടുകൂടി നിലനിന്നുപോരുന്ന ഒരു സാഹിത്യരൂപമാണ് ചെറുകഥ.
 
മലയാളത്തിൽ ആദ്യമായി നാം ഇന്നു വിവക്ഷിക്കുന്ന തരത്തിലുള്ള ചെറുകഥയെഴുതിയത് കേസരി എന്ന തൂലികാനാമത്തിലറിയപ്പെടുന്ന കുഞ്ഞിരാമൻ നായനാരാണ്. വാസനാവികൃതി ആയിരുന്നു ആ കഥ. പാത്രസ്വഭാവപ്രധാനവും കർമ്മഫലത്തിന്റെ അനിവാര്യതയെ ആലോചനാമൃതമാക്കി നർമ്മബോധത്തോടെ ചിത്രീകരിക്കുന്നതുമായ സരസകഥയാണ് വാസനാവികൃതി. ദ്വാരക, മേനോക്കിയെ കൊന്നതാരാണ്?, മദിരാശിപ്പിത്തലാട്ടം, പൊട്ടബ്ഭാഗ്യം, കഥയൊന്നുമല്ല എന്നിവ കേസരിയുടെ ചില രചനകളാണ്. സംവൃതമായ ഹാസ്യവും മാറിവരുന്ന സാമൂഹിക ചുറ്റുപാടുകളെ സഹിഷ്ണുതയോടെ ആവിഷ്കരിക്കാനുള്ള കഴിവും അദ്ദേഹത്തിന്റെ രചനകളെ അനന്യമാക്കുന്നു. മലയാളത്തിന്റെ മാർക് ട്വയിനായാണ് ഉള്ളൂർ കുഞ്ഞിരാമൻ നായനാരെ വിശേഷിപ്പിച്ചിരിക്കുന്നത്.
ഒടുവിൽ കുഞ്ഞുകൃഷ്ണമേനോൻ, സി. എസ്. ഗോപാലപ്പണിക്കർ, അമ്പാടി നാരായണപ്പൊതുവാൾ, എം. ആർ. കെ. സി., മൂർക്കോത്തു കുമാരൻ, കെ. സുകുമാരൻ എന്നിവരാണ് ആദ്യകാലത്തെ മറ്റു പ്രമുഖ ചെറുകഥാകൃത്തുക്കൾ.
 
സംവങ്ങളുടെസംഭവങ്ങളുടെ പരിണാമഗുപ്തി ഒളിപ്പിച്ചുവച്ച്, വായനക്കാരന്റെ ജിജ്ഞാസയെ മുൾ മുനയിൽ നിർത്തി കഥാവസാനം വരെ കൊണ്ടു പോകാൻ സാമർത്ഥ്യം കാണിച്ച പ്രമുഖ കഥാകൃത്താണ് ഇ. വി. കൃഷ്ണപിള്ള. പ്രമേയ വൈവിദ്ധ്യമുള്ള നിരവധികഥകളും ധാരാളം ഫലിതകഥകളും അദ്ദേഹം മലയാളത്തിനു സമ്മാനിച്ചിട്ടുണ്ട്. കേരള ഇബ്സൻ എന്നാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്.
കുഞ്ഞിരാമൻ നായനാർ തൊട്ട് ഇ. വി. കൃഷ്ണപിള്ള വരെയുള്ളവർ മലയാളത്തിൽ പുതിയൊരു സാഹിത്യ പ്രസ്ഥാനത്തിന് പ്രതിഷ്ഠയും പ്രചാരവും നൽകുകയാണ് ചെയ്തതെങ്കിലും തങ്ങൾ കൈകാര്യംചെയ്ത സാഹിത്യശാഖയുടെ സാദ്ധ്യതകളെയും ശക്തിയെയും ഉൾക്കൊള്ളുന്നതിൽ പരാജയപ്പെട്ടുപോയി. ആംഗലത്തിലെ നിരവധി ഉത്തമമാതൃകകൾ മുമ്പിലുണ്ടായിരുന്നുവെങ്കിലും അവയെയെല്ലാം ലാഘവബുദ്ധിയോടെ കാണുകയും തങ്ങളുടെ സൃഷ്ടികളിലൂടെ വായനക്കാരെ രസിപ്പിക്കുക എന്ന ധർമ്മം മാത്രം നിറവേറ്റുകയും ചെയ്തു. ഇതിവൃത്തം എങ്ങനെയെങ്കിലും കെട്ടിയൊപ്പിക്കുക, പരിണമഗുപ്തിയോടെ കഥ മുമ്പോട്ടുകൊണ്ടുപോകുക, അവസാനം കെട്ടഴിച്ച് വിസ്മയകരമാം വണ്ണം ശുഭപര്യവസാനത്തിലെത്തിക്കുക, കഥയ്ക്കിടയിലെവിടെയെങ്കിലും സദാചാരസന്ദേശം നൽകുക ഇതായിരുന്നു അക്കാലത്തെ കഥയുടെ പൊതുസ്വഭാവം.
 
ഒയ്യാരത്തുചന്തുമേനോന്റെ ഇന്ദുലേഖയുടെ പ്രകാശനത്തോടെ മലയാള‌സാഹിത്യത്തിൽ റിയലിസത്തിന്റെ ഉദയമായി. 'പഴമയെ ഞെട്ടിപ്പിക്കുന്നതും യാഥാസ്ഥിതികരുടെ മുഖത്ത് ആഞ്ഞു പ്രഹരിക്കുന്നതും സാമൂദ്യജീവിതത്തിലെസാമൂഹ്യജീവിതത്തിലെ ദുരാചാരദുഷ്ടതകളെ നിർഭയം വിമർശിക്കുന്നതുമായ വിപ്ലവകരമായ റിയലിസ്റ്റിക് ജീവിതകഥകളിലേയ്ക്കുള്ള വളർച്ച'യുടെവളർച്ചയുടെ മുന്നോടിയായിരുന്നു ഇന്ദുലേഖയിലെ റിയലസംറിയലിസം. വി. ടി. ഭട്ടതിരിപ്പാട്, മുത്തിരിങ്ങോട്, എം.ആർ.ബി. തുടങ്ങിയവരുടെ സാമുദായിക കഥകളിൽ ഈ റിയലിസം കൂടുതൽ വ്യക്തമായി പ്രതിബിംബിക്കുന്നുണ്ട്. മലയാള ചെറുകഥയെ മാറുന്ന ലോകത്തേയ്ക്കു കൈപിടിച്ചു നടത്തിയവരാണ് ഈ മൂന്നു കഥാകൃത്തുക്കളുമെങ്കിലും പല വിമർശനങ്ങളും അവർക്കുനേരെ അന്നു ഇന്നും ഉയരുന്നുണ്ട്. കഥാരചനയിൽ അവർ സ്വസമുദായം വിട്ടുപുറത്തേയ്ക്കുനോക്കുന്നില്ല, പരിമിതമായ വിപ്ലവബോധമേ പ്രകടമാക്കുന്നുള്ളൂ, ആശയപ്രചരണം എന്ന ലക്ഷ്യം പ്രകമാക്കുന്നപ്രകടമാക്കുന്ന വാച്യപരാവർശങ്ങൾവാച്യപരാമർശങ്ങൾ കഥയിൽ അധികമാണ് എന്നിവ അത്തരം വിമർശനങ്ങളിൽ ചിലതാണ്. എങ്കിലും മലയാളചെറുകഥയെ ജീവിതഗന്ധിയും സാമൂഹപ്രതിഫലനവുമാക്കിമാറ്റുന്നതിൽസാമൂഹ്യപ്രതിഫലനവുമാക്കിമാറ്റുന്നതിൽ ഈ മുന്നുകഥാകൃത്തുക്കളും വലിയപങ്കാണ് വഹിച്ചിട്ടുള്ളത് എന്നതിൽ തർക്കമില്ല.
 
'ഏതാണ്ട് 1930 തൊട്ട് ഇങ്ങോട്ടുള്ള കാൽശതാബ്ദക്കാലം മലയാളചെറുകഥയുടെ സുവർണ്ണ ദശയാണ്. ഇക്കാലങ്ങളിൽ കഥയുടെ രൂപഭാവങ്ങളിൽ സാരമായ പരിവർത്തനം സംഭവിച്ചു. പരിണാമഗോപനത്തോടുകൂടി ഇതിവൃത്തം കെട്ടിച്ചമച്ച് കഥപറഞ്ഞുരസിപ്പിക്കുന്നരീതി മാറി. വിനോദത്തേക്കാൾ അധികം, അഥവാ, അതിനോടൊപ്പെതന്നെ വിബോധനത്തെ ലക്ഷ്യമാക്കുന്ന ജീവിത യാഥാർത്ഥ്യസ്പർശിയായ സോദ്ദേശ്യകഥാരചയുടെ കാലമാണിത്. വ്യഷ്ടിജീവിതത്തേയും സമഷ്ടിജീവിത്തേയും സംബന്ധിക്കുന്ന സത്യങ്ങളെ ധീരതയോടെ തുറന്നുകാണിക്കുവാനും വിമർശിക്കുവാനും വെല്ലുവിളിക്കുവാനും ഞെട്ടിപ്പിക്കുവാനും എഴുത്തുകാർക്ക് മടിയില്ലാതായി. ജീവിതത്തിൽ നിന്ന് ചീന്തിയെടുത്ത ഏടായി, സുശക്തമായ വ്യാഖ്യാനാത്മകസാഹിത്യമായി, ചെറുകഥ അതിവേഗം വളർന്നുവന്നു. ഈ വളർച്ചയുടെ പിന്നിൽ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ പല അന്തർധാരകളുടെയും പ്രാഭവമുണ്ട്.'
"https://ml.wikipedia.org/wiki/ചെറുകഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്