"യഹൂദമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 104:
ഭാഷയുടെ കാര്യത്തിൽ വിട്ടുവീഴ്ച ഉണ്ടായില്ലെങ്കിലും ഒരു മതഗ്രന്ഥമെന്ന നിലയിൽ പരിഗണിക്കുമ്പോൾ, വൈവിദ്ധ്യമാർന്ന ചിന്താധാരകളോടുള്ള സഹിഷ്ണുത ഈ സമാഹാരത്തിൽ പ്രകടമാണ്. അസ്തിത്വത്തിന്റെ ദുരൂഹസമസ്യകളേയും ദൈവനീതിയേയും കുറിച്ച് അമ്പരപ്പിക്കുന്ന ചോദ്യങ്ങൾ ഉന്നയിക്കുന്ന [[ഇയ്യോബിന്റെ പുസ്തകം|ഇയ്യോബിന്റെ പുസ്തകവും]], ജീവിതത്തിന്റെ മടുപ്പിക്കുന്ന അർത്ഥരാഹിത്യത്തെക്കുറിച്ചു പരാതിപറയുന്ന [[സഭാപ്രസംഗകൻ|സഭാപ്രസംഗിയും]], രതിസ്മൃതിയുണർത്തുന്ന ബിംബങ്ങൾ നിറഞ്ഞ പ്രേമഗാനമായ [[ഉത്തമഗീതം|ഉത്തമഗീതവും]] എബ്രായബൈബിൾ സഞ്ചയത്തിന്റെ ഭാഗമാണ്.
 
എബ്രായബൈബിൾ ലിഖിതരൂപത്തിന്റെ പുരാതനപാഠങ്ങൾ വ്യഞ്ജനമാത്രമായിരുന്നു. മദ്ധ്യയുഗങ്ങളിലെ 'മസോറട്ടുകൾ' ഈ പാഠത്തെ, സ്വരങ്ങളുടേയും ഉച്ചാരണത്തിലെ ബലഭേദങ്ങളുടേയും(accents), ഛിഹ്നങ്ങളും, ഓരക്കുറിപ്പുകളും (marginal notes) ചേർത്ത് നിശ്ചിതമാക്കി. കാലക്രമേണ വ്യാപകമായ സ്വീകൃതി നേടിയ ഈ [[മസോറട്ടിക് പാഠം|മസോറട്ടിക് പാഠമാണ്]] എബ്രായബൈബിളിന്റെ ആധികാരികപാഠമായി ഇന്നു കരുതപ്പെടുന്നത്.<ref>Masorah, Masoretic Text - Oxford Companion to the Bible - പുറം 500-501</ref>
 
===താൽമുദ്===
"https://ml.wikipedia.org/wiki/യഹൂദമതം" എന്ന താളിൽനിന്ന് ശേഖരിച്ചത്