"സീനായ് മല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[തനക്ക്|എബ്രായബൈബിളിലേയും]] [[ഖുറാൻ|ഖുറാനിലേയും]] ആഖ്യാനങ്ങളും [[യഹൂദമതം|യഹൂദ]], [[ക്രിസ്തുമതം|ക്രൈസ്തവ]], [[ഇസ്ലാം മതം|ഇസ്ലാമിക]] വിശ്വാസപാരമ്പര്യങ്ങളും അനുസരിച്ച്, [[ദൈവം]] ഇസ്രായേൽ ജനതക്ക് നിയമസാരാംശമായ [[പത്ത് കൽപ്പനകൾ|പത്തുകല്പനകൾ]] നൽകിയ സ്ഥാനമാണ് '''സീനായ് മല''' അഥവാ ഹോരെബ് മല. സീനായ് മല, ഹൊരേബ് പർവതം, ദൈവത്തിന്റെ മല എന്നിങ്ങനെ വിവിധനാമങ്ങളിൽ സൂചിതമാകുന്നത് ഒരു സ്ഥാനം തന്നെയാണോ എന്നു വ്യക്തമല്ല. ഒന്നാം നൂറ്റാണ്ടിലെ യഹൂദചരിത്രകാരൻ [[ജോസെഫസ്|ജോസെഫസോ]], [[പൗലോസ് അപ്പസ്തോലൻ|പൗലോസ് അപ്പസ്തോലനോ]] സീനായ് മല എന്ന പേര് ഉപയോഗിക്കുന്നില്ല. മുന്നേ ഹോരെബ് എന്നറിയപ്പെട്ടിരുന്ന മലയുടെ പേര് പിന്നീട് സീനായ് എന്നു മാറിയതാണെങ്കിൽ ആ മാറ്റം നടന്നതെന്നെന്നു വ്യക്തമല്ല.
 
[[ഈജിപ്ത്|ഈജിപ്തിലെ]] [[സീനായ്‌ ഉപദ്വീപ്|സീനായ് ഉപദ്വീപിലുള്ള]] മലകളിലൊന്നാണ് അതെന്നു കരുതപ്പെടുന്നെങ്കിലും ഉപദ്വീപിലെ പല മലകളിൽ ഏതാണ് അതെന്നതിനെക്കുറിച്ച് പല അവകാശവാദങ്ങളുമുണ്ട്. സീനായ് ഉപദ്വീപിലെ ജെബേൽ മൂസാ അഥവാ മോശെയുടെ മല ആണ് ആധുനികകാലത്തെ സാമാന്യസങ്കല്പത്തിൽ സീനായ് മലയായി കൂടുതലും തിരിച്ചറിയപ്പെടുന്നത്. ആറാം നൂറ്റാണ്ടിൽ സ്ഥാപിക്കപ്പെട്ട വിശുദ്ധ കത്രീനയുടെ സന്യാസാശ്രമം സ്ഥിതി ചെയ്യുന്നത് ഇതിനടുത്താണ്. ബൈസാന്തിയൻ സന്യാസികൾ നാലാം നൂറ്റാണ്ടിൽ ഈ മലയെ സീനായ് മലയായി തിരിച്ചറിയുകയാണുണ്ടായത്. എന്നാൽ ഇന്നു ലഭ്യമായവക്കപ്പുറം ഏതെങ്കിലും തെളിവുകളെ ആശ്രയിച്ചായിരുന്നോ ഈ തിരിച്ചറിവ് എന്നു നിശ്ചയമില്ല. <ref name ="sin">സീനായ്, ഓക്സ്ഫോർഡ് കമ്പാനിയൻ ടു ദ ബൈബിൾ (പുറങ്ങൾ 696-97)</ref>
"https://ml.wikipedia.org/wiki/സീനായ്_മല" എന്ന താളിൽനിന്ന് ശേഖരിച്ചത്