"അപരാജിതോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 14 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q622382 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
അപുത്രയം
വരി 20:
 
 
സത്യജിത് റായിയുടെ പ്രശസ്തമായ '[[അപുത്രയഅപുത്രയം|അപുത്രയത്തിലെ]]' ത്തിലെ രണ്ടാമത്തേതായ 'അപരാജിതോ' നിർമ്മിക്കപ്പെട്ടിട്ട് 50 വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇന്നും പ്രേക്ഷകരെ ആകർഷിച്ചു കൊണ്ടിരിക്കുന്ന ഒരു ക്‌ളാസിക്കാണ്.
 
'അപുത്രയ' ത്തിലെ ആദ്യ ചിത്രമായ 'പഥേർ പാഞ്ചലി'യുടെ തുടർച്ചയായാണ് ഈ ചിത്രം റായി അവതരിപ്പിക്കുന്നത്.സത്യജിത് റായിയുടെ സമർത്ഥമായ ആഖ്യാനപാടവത്തിന്റെ ഉത്തമ ഉദാഹരണമായ ചിത്രം അദ്ദേഹത്തിന്റെ മികച്ച സിനിമകളിലൊന്നാണ്.തങ്ങളുടെ പുത്രിയായ ദുർഗയുടെ മരണശേഷം സ്വന്തം ഗ്രാമം വിട്ട് [[വാരണാസി]]യിലേക്ക് ചേക്കേറിയ ഹരിഹറിന്റെയും സർബോജയയുടെയും പുത്രൻ അപുവിന്റെയും കഥ പറയുന്നു, 'അപരാജിതോ' .സന്തോഷം നിറഞ്ഞ ആദ്യ ദിനങ്ങൾ ഹരിഹറിന്റെ പെട്ടെന്നുള്ള മരണത്തോടെ അവസാനിക്കുന്നു.തുടർന്ന് വാരണാസി വിടുന്ന സർബോജയ അപുവിനോടൊപ്പം തന്റെ അമ്മാവന്റെ ഗ്രാമവസതിയിൽ താമസിക്കുന്നു.ഗ്രാമവിദ്യാലയത്തിലെ മികച്ച വിദ്യാർത്ഥിയാകുന്ന അപു കൽക്കത്തയിൽ തുടർ പഠനം നടത്തുന്നതിനായുള്ള സേ്കാളർഷിപ്പ് നേടുന്നു.മനസ്സില്ലാമനസോടെ അപുവിനെ അമ്മ നഗരത്തിലേക്ക് യാത്രയാക്കുന്നു.മഹാനഗരത്തിൽ അപു തന്റെ പഠനം തുടരുന്നതിനിടെ അമ്മ രോഗബാധിതയാകുകയും അപുവിന്റെ അവസാന വർഷ പരീക്ഷക്ക് തൊട്ടുമുൻപ് മരണപ്പെടുകയും ചെയ്യുന്നു.ഗ്രാമത്തിൽ തിരിച്ചെത്തുന്ന അപു ,അമ്മയുടെ ഓർമ്മകളുമായി കൽക്കത്തയിലേക്ക് മടങ്ങുന്നു.
"https://ml.wikipedia.org/wiki/അപരാജിതോ" എന്ന താളിൽനിന്ന് ശേഖരിച്ചത്