"അക്വേറിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 67 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q45782 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 18:
ഇറ്റലിയിലെ നേപ്പിൾസിലുള്ള അക്വേറിയം, മൊണാക്കോയിലെ ല ഇൻസ്റ്റിറ്റ്യൂട്ട് ഓഷ്യനോഗ്രഫിക്, പ്ലീമത്ത് അക്വേറിയം, കാലിഫോർണിയയിലെ സ്ക്രിപ്സ് ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് ഓഷ്യനോഗ്രഫി എന്നിവ ഗവേഷണ പഠനങ്ങൾക്കു പ്രാമുഖ്യം കല്പിച്ചിട്ടുള്ള ചില സ്ഥാപനങ്ങളാണ്. സാൻഫ്രാൻസിസ്കോയിലെ സ്റ്റിൻഹാർട്ട് അക്വേറിയം, ഷിക്കാഗോയിലെ ജോൺ ജി. ഷെഡ് അക്വേറിയം, ന്യൂയോർക്ക് അക്വേറിയം എന്നിവയും ലണ്ടൻ, ബർലിൻ, ബോസ്റ്റൺ, വാഷിങ്ടൺ, ബാൾടിമോർ, സ്വീഡൻ, സിംഗപ്പൂർ എന്നിവിടങ്ങളിലുള്ള അക്വേറിയങ്ങളും ലോക പ്രസിദ്ധമാണ്.
 
ahammed
== വിവിധതരം അക്വേറിയങ്ങൾ ==
അലങ്കാരമത്സ്യങ്ങൾ വളരുന്ന ജലത്തിന്റെ സ്വഭാവമനുസരിച്ച് അക്വേറിയങ്ങളെ പ്രധാനമായി
 
* ശുദ്ധജല അക്വേറിയം
* സമുദ്രജല അക്വേറിയം, എന്നിങ്ങനെ രണ്ടായി തിരിക്കാം.
 
ശുദ്ധജല അക്വേറിയങ്ങൾക്കും സമുദ്രജല അക്വേറിയങ്ങൾക്കും പുറമേ 'ഓരുജല അക്വേറിയങ്ങളും' നിലവിലുണ്ട്. തീരപ്രദേശങ്ങളിലെ കായലുകളിലും അഴിമുഖ പ്രദേശങ്ങളിലും കണ്ടുവരുന്ന പല അലങ്കാര മത്സ്യങ്ങളും ശുദ്ധജല അക്വേറിയങ്ങളിലോ സമുദ്രജല അക്വേറിയങ്ങളിലോ വളരുന്നവയല്ല. അവ ലവണാംശം കുറഞ്ഞ ഓരുജലത്തിൽ (കായൽജലം) ആണ് വളരുന്നത്.
 
=== ശുദ്ധജല അക്വേറിയം ===
ശുദ്ധജലത്തിൽ ജീവിക്കുന്ന അലങ്കാര മത്സ്യങ്ങളേയും മറ്റു ജന്തുക്കളേയും സസ്യങ്ങളേയും സന്തുലനാവസ്ഥയിൽ സൂക്ഷിച്ച് വളർത്തുന്ന ജലസംഭരണികളാണ് '''ശുദ്ധജല അക്വേറിയങ്ങള്'''‍. സ്ഫടികമോ പ്ലാസ്റ്റിക്കോ അക്രിലിക്കോ കൊണ്ട് നിർമിച്ച സുതാര്യമായ ടാങ്കുകളിലോ തറയിൽ കുഴിച്ച് ഉണ്ടാക്കുന്ന തടാകങ്ങളിലോ ഗാർഡൻ പോണ്ടുകളിലോ ആണ് ശുദ്ധജല അലങ്കാര മത്സ്യങ്ങളുടെ അക്വേറിയങ്ങൾ സജ്ജീകരിക്കുന്നത്. ഇവയിലെ ജലത്തിലടങ്ങിയിരിക്കുന്ന ഭക്ഷ്യാംശങ്ങൾ, താപനില, പ്രകാശാവസ്ഥ തുടങ്ങിയവയെ നിഷ്കൃഷ്ടമായി നിയന്ത്രിക്കേണ്ടതുണ്ട്. ഈ ഘടകങ്ങൾ വേണ്ടവിധം നിയന്ത്രണം ചെയ്യപ്പെട്ടുകഴിഞ്ഞാൽ ഇവയിലെ വെള്ളം മാറ്റേണ്ട ആവശ്യം വളരെ വിരളമായേ ഉണ്ടാകാറുള്ളു. ഇങ്ങനെയുള്ളവയെ സമീകൃത (balanced) അക്വേറിയങ്ങൾ എന്ന് പറയുന്നു. ഇത്തരം ജലാവാസകേന്ദ്രങ്ങൾ ജീവികളുടെ വൃദ്ധി-പ്രത്യുത്പാദന പ്രക്രിയകൾക്ക് വളരെ അനുകൂലമാണ്. പലതരം മത്സ്യങ്ങളെ ഒരു ടാങ്കിൽ വളർത്തുന്നതിനാണ് പലർക്കും താത്പര്യം. എന്നാൽ എല്ലാ മത്സ്യങ്ങളും തമ്മിൽ പൊരുത്തപ്പെടുന്നവയായിരിക്കില്ല. തമ്മിൽ പൊരുത്തപ്പെട്ടു കഴിയുന്ന വിവിധയിനം മത്സ്യങ്ങളെ സൂക്ഷിച്ച് വളർത്തുന്ന അക്വേറിയം ടാങ്കുകൾ കമ്യൂണിറ്റി ടാങ്ക് (community tank) എന്നറിയപ്പെടുന്നു. ജലത്തിന്റെ താപനിലയെ അടിസ്ഥാനപ്പെടുത്തി ശുദ്ധജലാശയങ്ങളിൽ ചിലവയെ 'ശീതജലാശയങ്ങൾ' എന്നു തരംതിരിച്ചിട്ടുണ്ട്. 20 °Cൽ താഴെ മാത്രം ജലോഷ്മാവുള്ള ജലാശയങ്ങളിൽ മാത്രം വളരുന്ന ചില അലങ്കാര മത്സ്യങ്ങളുണ്ട്. ഇവ 'ശീതജലമത്സ്യങ്ങളെന്ന് അറിയപ്പെടുന്നു'. ശീതജല അലങ്കാര മത്സ്യങ്ങളെ സൂക്ഷിക്കുന്ന ശുദ്ധജല അക്വേറിയങ്ങളിൽ താപനില നിയന്ത്രിക്കുന്നതിനാവശ്യമായ പ്രത്യേക സജ്ജീകരണങ്ങൾ ഉണ്ടായിരിക്കും. ഇത്തരം അക്വേറിയങ്ങളാണ് 'ശീതജല' അക്വേറിയങ്ങൾ.
 
==== പ്രദർശനത്തിനുള്ള ജലജന്തുക്കൾ ====
{{Maincat|അലങ്കാരമത്സ്യങ്ങൾ}}
ശുദ്ധജല സംഭരണികളിൽ വളർത്താവുന്ന വിവിധതരം മത്സ്യങ്ങളുണ്ട്; സ്വർണമത്സ്യം (gold fish), ഗപ്പികൾ (guppies), കാർപുകൾ (carps), അശൽകമത്സ്യം (cat fish), ടെട്രാകൾ (tetras), സീബ്ര (zebra), പരൽമത്സ്യങ്ങൾ (barbs), റാസ്ബോറ (rasbora), ടോപ്മിന്നോ (topminnow), പ്ലാറ്റിസ് (platys), വാൾവാലൻമാർ (swordtails), മോളികൾ (mollies), സിക്ലിഡുകൾ (cichilids), ഏഞ്ജൽ മത്സ്യം (angel fish), സയാമീസ് ഫൈറ്ററുകൾ (siamese fighters), [[ഗൌരാമി]] (gourami) തുടങ്ങിയ പലതും ഇതിൽപെടുന്നു
 
=== സമുദ്രജല അക്വേറിയം ===
കടലിൽ കാണുന്ന അതിവിശിഷ്ടങ്ങളായ അലങ്കാര മത്സ്യങ്ങളേയും മറ്റു ജലജീവികളേയും വളർത്തുന്നത് സമുദ്രജല അക്വേറിയങ്ങളിലാണ്. ലവണ ജലത്തിൽ വളരുന്ന മത്സ്യങ്ങളെ മാത്രമല്ല സമുദ്രജല അക്വേറിയങ്ങളിൽ വളർത്തുന്നത്. ഞണ്ട്, ചെമ്മീൻ, റാൾ, ശംഖ്, ചിപ്പി, അനിമോൺ പവിഴപ്പുറ്റ്, സ്പോഞ്ച് തുടങ്ങിയ പലതരം ജലജീവികളേയും സമുദ്രജല അക്വേറിയങ്ങളിൽ വളർത്താറുണ്ട്. സമുദ്രജല അക്വേറിയം തയ്യാറാക്കുന്നത് കടൽജലം കൊണ്ടുവന്നാണ്. എന്നാൽ ഇപ്പോൾ കൃത്രിമ സമുദ്രജലം ഉണ്ടാക്കിയെടുക്കുന്നതിന് ആവശ്യമായ 'മറൈൻ സാൾട്ട്' പാക്കറ്റുകളിൽ ലഭ്യമാണ്. ശുദ്ധജലത്തിൽ മറൈൻ സാൾട്ട് കലക്കി അക്വേറിയത്തിനാവശ്യമായ സമുദ്രജലമുണ്ടാക്കുവാൻ കഴിയും.
 
മത്സ്യം തുടങ്ങിയ ജലജീവികളെ വളർത്താനുള്ള ശുദ്ധജലടാങ്കുകളുടെ നിർമ്മാണം താരതമ്യേന വിഷമം കുറഞ്ഞതാണ്; എന്നാൽ സാധാരണ ലോഹങ്ങളെ ക്ഷാരണം (corrode) ചെയ്യാനും പൊതുവേ സ്വീകരിക്കപ്പെട്ടുപോരുന്ന നിർമ്മാണ പദാർഥങ്ങളിൽ രാസപ്രതിക്രിയകൾ വരുത്താനുമുള്ള സമുദ്രജലത്തിന്റെ ശക്തി പരിഗണിക്കുമ്പോൾ ലവണജലദ്രോണികൾ ഉണ്ടാക്കുന്നതിൽ പല ബുദ്ധിമുട്ടുകളും അനുഭവപ്പെടും. ഉപയോഗിക്കുന്ന സാമഗ്രികളിൽ നിന്നു വിഷമുള്ള (toxic) വസ്തുക്കൾ ഒന്നുംതന്നെ അലിഞ്ഞിറങ്ങാതിരിക്കാൻ സാരമായി ശ്രദ്ധിക്കേണ്ടതുണ്ട്. ചെമ്പും നാകവും അവയുടെ ലോഹമിശ്രണങ്ങളും ഇവയിൽ ലേശമെങ്കിലും അടങ്ങിയിരുന്നാൽ അതു സമുദ്രജീവികളെ സംബന്ധിച്ചിടത്തോളം മാരകമായിത്തീരും. സമുദ്രജല അക്വേറിയങ്ങൾക്ക് സാധാരണ ഉപയോഗിക്കപ്പെട്ടുവരുന്നത് സ്ലേറ്റുകല്ലുകളോ, പ്രബലിത (reinforced) കോൺക്രീറ്റോ ആണ്. സൾഫേറ്റ് പ്രതിരോധക സിമന്റുകളോ തീവ്ര (high) അലൂമിനാസിമന്റുകളോ ആണ് കോൺക്രീറ്റിന് പറ്റിയവ. സിമന്റുകൂട്ടിൽ ആവശ്യമുള്ള ജലസഹപദാർഥ(water proofer)ങ്ങളും ചേർത്തിരിക്കണം. ടാങ്കുകളുടെ അകവശത്ത് ബിറ്റൂമിനസ് അസ്ഫാൾട്ട് പൂശേണ്ടതാണ്. സ്ഫടികാവൃതമായ ടാങ്കുകളുടെയുള്ളിൽ ഇപോക്സി റെസീനുകൾ (epoxy resins) അടങ്ങിയ ചായം പൂശുന്നതു നല്ലതാണ്. പൈപ്പുകളെല്ലാംതന്നെ അക്ഷാരക (noncorrosive) പദാർഥങ്ങൾകൊണ്ട് നിർമിതമായവയാകണം. കറുത്ത പോളിത്തീൻ ആണ് ഇതിന് ഏറ്റവും നല്ലത്. ടാപ്പുകളും വാൽവുകളും ഒന്നുകിൽ അലോഹനിർമിതമാകണം; അല്ലെങ്കിൽ അവയുടെ ലോഹഘടകങ്ങൾ ഉപ്പുവെള്ളവുമായി സമ്പർക്കമുണ്ടാകാത്തവിധം സംവിധാനം ചെയ്തിരിക്കണം. തുരുമ്പെടുക്കാത്ത ഉരുക്കോ, ദൃഢീകരിച്ച റബറോ, പ്ലാസ്റ്റിക്കോ കൊണ്ടാകണം പമ്പുകളുടെ ബാഹ്യാവരണങ്ങളും മറ്റും. അവിഷാലുവായ ഏതെങ്കിലും യൌഗികംകൊണ്ടു ഭദ്രമായി ബന്ധിച്ച 2.5 സെ.മീ. ഘനമുള്ള, പ്ളേറ്റ്-ഗ്ളാസ് വാതായനങ്ങൾ വലിയ ടാങ്കുകൾക്ക് അത്യന്താപേക്ഷിതമാണ്.
 
==== അക്വേറിയം ജീവികൾ ====
സമുദ്രജീവികളായ പല മനോഹര ജന്തുക്കളേയും അക്വേറിയങ്ങളിൽ വളർത്താൻ കഴിയും. അണ്ണാൻ മത്സ്യങ്ങൾ (holocentridae), ഫൈൽ മത്സ്യങ്ങൾ (monocanthidae), തവള മത്സ്യങ്ങൾ (antennariidae), ട്രങ്ക് മത്സ്യങ്ങൾ (ostraciidae), മുള്ളൻ മത്സ്യങ്ങൾ (diodontidae), മൂറീഷ് മത്സ്യങ്ങൾ (zanclidae), ചിത്രശലഭ മത്സ്യങ്ങളും, ഏഞ്ജൽ മത്സ്യങ്ങളും (chaetodontidae), ഡാംസെൽ മത്സ്യങ്ങൾ (Damsel), വിചിത്രമായ കാഞ്ചി മത്സ്യങ്ങൾ (Trigger fishes-easilidae), വർണശബളമായ [[റാസ്സുകൾ]] (Wrasseslabridae), 'തത്ത' മത്സ്യങ്ങൾ (Parrot fishes callyodontidae). 'പഫർ' മത്സ്യങ്ങൾ (canthigasteridae), ഫ്ളോ മത്സ്യങ്ങൾ (tetraoDontidae), 'കോമാളി' മത്സ്യങ്ങൾ (Clown-pomacentridae), വിഷമുള്ള തേൾമത്സ്യങ്ങൾ (Scorpaenidae), കടൽക്കുതിരകൾ, നീണ്ടു മെലിഞ്ഞ കുഴൽ മത്സ്യങ്ങൾ (Pipe-syngnathidae), 'ഗോബി'കൾ (gobiidae), കോലാടു മത്സ്യങ്ങൾ (Sullidae), വിചിത്രമായ വാവൽ മത്സ്യങ്ങൾ (Platacidae), തെറാപോണിഡുകൾ (theraponidae), സ്കാറ്റുകൾ (Scato-Phagidae), ക്രോക്കറുകൾ (sciaenidae), സ്നാപ്പറുകൾ (lutjanidae), ബാസ്സുകൾ (serranide), ആരലുകൾ (Eels-muraenidae), ചെറിയ സ്രാവുകൾ, കടൽസിംഹം, ഗോ മത്സ്യം, മുയൽ മത്സ്യം, പട്ടാള മത്സ്യം, ഖുർആൻ മത്സ്യം, പെട്ടി മത്സ്യം എന്നിവയാണ് വളരെ സാധാരണമായ ഏതാനും അലങ്കാര മത്സ്യങ്ങൾ.
 
ഇവയ്ക്കു പുറമേ പലതരം അകശേരുകികളേയും അക്വേറിയങ്ങളിൽ വളർത്താം. കടലിലെ അനിമോണുകൾ (Sea anemones) വളരെയേറെ ഭംഗിയുള്ളവയാണ്. ബഹുശാഖികളും കുഴൽപോലെ നീണ്ടുകിടക്കുന്ന സ്പർശിനികളോടുകൂടിയവയുമായ ഒരുതരം സമുദ്രജീവികൾ (tubicolous polchaetes) ആണ് ഇവ. സ്പർശിനികൾ നിവർന്നുകഴിയുമ്പോൾ അവയുടെ വർണശബളിമകൊണ്ട് പീലി വിരിച്ചാടുന്ന മയൂരങ്ങൾക്കു തുല്യമായിരിക്കും. നക്ഷത്രമത്സ്യങ്ങൾ (star fishes), സീ-അർച്ചിനുകൾ (sea urchins), ഒച്ചുകൾ, ചെമ്മീനുകൾ, ലോബ്സ്റ്ററുകൾ (lobsters) തുടങ്ങിയവയേയും പ്രദർശന ടാങ്കുകളിൽ വളർത്താവുന്നതാണ്.
 
==== ജലപരിസഞ്ചരണം ====
സ്വച്ഛന്ദ പരിസഞ്ചരണം (open circulation) മൂലമോ 'സംവൃതപദ്ധതി' (closed system) എന്നു പറയുന്ന ലോയ്ഡ്പഥം (Lloyd system) മൂലമോ ജലപരിസഞ്ചരണം നിർവഹിക്കപ്പെടാം. വെള്ളം സമുദ്രത്തിൽനിന്ന് നേരിട്ടു പ്രദർശന ടാങ്കുകളിലേക്ക് പമ്പു ചെയ്യുകയും കവിഞ്ഞൊഴുകുന്നത് നേരെ സമുദ്രത്തിലേക്കുതന്നെ തിരിച്ചെത്താൻ സൌകര്യമുണ്ടാക്കുകയും ചെയ്യുന്ന പ്രക്രിയയ്ക്കാണ് 'സ്വച്ഛന്ദപരിസഞ്ചരണം' എന്നു പറയുന്നത്. ഈ പദ്ധതിയിൽ അക്വേറിയ ജീവികൾക്ക് സമുദ്രപ്ലവങ്ങൾ (planktons) ഭക്ഷണത്തിനു ലഭിക്കുമെന്നതുകൊണ്ട് ഇത് പ്രയോജനകരമായ ഒരേർപ്പാടാണ്. പക്ഷേ വെള്ളത്തിന്റെ ശുദ്ധിയേയും ഗുണത്തേയും നിയന്ത്രിക്കാൻ മാർഗ്ഗമില്ലാത്തതിനാൽ ഈ പദ്ധതിക്ക് ചില ന്യൂനതകളുണ്ട്. പരോപജീവികളുടെ അന്തർവേധനം (intrusion of parasites), താപനിയന്ത്രണം, മലിനീകരണം തുടങ്ങിയ പ്രശ്നങ്ങളേയും ഇവിടെ നേരിടേണ്ടിയിരിക്കുന്നു. ഇവയും ജലത്തിലെ ലവണാംശത്തിൽ അനുഭവപ്പെടുന്ന ആനുകാലിക വൃദ്ധിക്ഷയങ്ങളുംമൂലം ഈ പദ്ധതി എല്ലായിടത്തും ഒന്നുപോലെ സ്വീകാര്യമല്ല.
 
'സംവൃത പദ്ധതി'യിലാകട്ടെ വീണ്ടും വീണ്ടും ഉപയോഗിക്കപ്പെടുന്നത് ആദ്യമെടുത്ത വെള്ളം തന്നെയാണെന്നതിനാൽ, ദിവസവും കടലിൽനിന്നു വെള്ളം പമ്പു ചെയ്യേണ്ട ആവശ്യമില്ല. നാലോ അഞ്ചോ മാസം കൂടുമ്പോൾ മാത്രമേ വെള്ളം മാറേണ്ട ആവശ്യമുണ്ടാകുന്നുള്ളു. ചില ആധുനിക ടാങ്കുകളിൽ മാസത്തിലൊരിക്കൽ വീതം വെള്ളം മാറുന്ന ഒരു അർധ-സംവൃതരീതി നടപ്പിലുണ്ട്. സംവൃത പദ്ധതിയിൽ സമുദ്രത്തിൽനിന്നു പമ്പുചെയ്യുന്ന വെള്ളം ആദ്യം ചെന്നുചേരുന്നത് പ്രദർശന ടാങ്കുകളിൽ കൊള്ളുന്നതിനെക്കാൾ അഞ്ചോ ആറോ മടങ്ങ് കൂടുതൽ വെള്ളം ഉൾക്കൊള്ളാൻ കഴിയുന്ന ഒരു ഭൂഗർഭസംഭരണിയിലാണ്. ഇവിടെനിന്നും ഈ വെള്ളം ഉയരത്തിൽ സ്ഥാപിച്ചിരിക്കുന്ന ഒരു ടാങ്കിലേക്ക് പമ്പുചെയ്യപ്പെടുന്നു. ഈ ടാങ്കിൽനിന്നും ഗുരുത്വാകർഷണംമൂലം വെള്ളം പ്രദർശന ടാങ്കിലേക്ക് ഒഴുകുന്നു. ടാങ്കിന്റെ അടിഭാഗത്തുകൂടി അതിൽ പ്രവേശിക്കുന്ന വെള്ളം ടാങ്കു നിറയുമ്പോൾ കവിഞ്ഞൊഴുകിക്കൊള്ളും. സമ്മർദിതവായു കുമിളകളായി ഓരോ ജലസംഭരണിയിലും പ്രവേശിച്ച് പരിസഞ്ചരണവും വായുമിശ്രണ(aeration)വും ഉണ്ടാക്കുന്നു. മണലരിപ്പിലൂടേയും pH നിയന്ത്രണ ടാങ്കിലൂടേയും ലവണതയെ സ്ഥിരീകരിക്കാൻ സ്വേദിതജലം (distilled water) കലർത്തുന്ന ഒരു മിശ്രണടാങ്കി(mixing tank)ലൂടെയും കടന്നുവരുന്ന ജലപ്രവാഹം മൗലിക സംഭരണിയിൽ എത്തിച്ചേരുന്നു. ഏതുസമയത്തും ഏറെക്കുറെ ഒരളവുവരെ ബാഷ്പീകരണം നടക്കുമെന്നുള്ളതിനാൽ ഇടയ്ക്കിടെ ശുദ്ധജലം ചേർത്തുകൊണ്ടിരിക്കണമെന്നുള്ളത് സർവപ്രധാനമാണ്. വെള്ളം കുറയുമ്പോൾ ഉപ്പിന്റെ സാന്ദ്രത കൂടുന്നതിനാൽ ശുദ്ധജലം ചേർത്തുകൊണ്ടിരിക്കണം.
 
1952-ൽ ജെ. ഗാർണാദ് ആണ് അക്വേറിയത്തിന്റെ ഭിത്തികൾ 45° കോണിൽ ചരിച്ചു സംവിധാനം ചെയ്തത്. ഇതനുസരിച്ച് ത്രികോണടാങ്കുകളും മറ്റുള്ളവയും ഇടകലർന്ന് സംവിധാനം ചെയ്യപ്പെട്ടുവരുന്നു. ടാങ്കുകളിൽ വെള്ളംനിറഞ്ഞിരിക്കുമ്പോൾ പ്രകാശാപ്രവർത്തനത്താൽ ഇടഭിത്തികൾ എല്ലാം അദൃശ്യമാകുന്നു എന്നത് ഈ സംവിധാനക്രമത്തിന്റെ പ്രത്യേകതയാണ്.
 
 
സംശ്ലിഷ്ട സമുദ്രജലം തയ്യാറാക്കാനുതകുന്ന നിരവധി ലവണങ്ങൾ ഇന്നു വിപണിയിൽ ലഭ്യമാണ്. ഇവ മൃദുജല(soft water)വുമായി മിശ്രണം ചെയ്താൽ ഒന്നാംതരം കടൽവെള്ളം ഉണ്ടാക്കാൻ കഴിയും. ഒരു പ്രകാരത്തിൽ ഇത് കടൽവെള്ളത്തേക്കാൾ നല്ലതാണെന്നുതന്നെ പറയാം. ഈ മാർഗ്ഗമുപയോഗിച്ച് ആർക്കും എവിടെയും സമുദ്രജലസംഭരണികൾ സജ്ജമാക്കാനും കഴിയും.
 
==== കൃത്രിമ സമുദ്രജലം ====
 
100 ലി. കൃത്രിമ സമുദ്രജലനിർമ്മാണത്തിന് താഴെ പറയുന്ന രാസപദാർഥങ്ങളാണ് വേണ്ടത്:
 
 
സോഡിയം ക്ളോറൈഡ് 2721.3 ഗ്രാം
 
മഗ്നീഷ്യം ക്ളോറൈഡ് 812.9 "
 
മഗ്നീഷ്യം സൾഫേറ്റ് 165.8 "
 
കാൽസ്യം സൾഫേറ്റ് 126.0
 
പൊട്ടാസ്യം സൾഫേറ്റ് 86.3 "
 
കാൽസ്യം കാർബണേറ്റ് 12.3
 
സോഡിയം ബ്രോമൈഡ് 8.5
 
 
==== അലങ്കരണവും പ്രകാശ സംവിധാനവും ====
സമുദ്രസസ്യങ്ങൾ ആകർഷകങ്ങളാണെങ്കിലും ഉപ്പുവെള്ളം നിറച്ച അക്വേറിയങ്ങൾക്കു അവ അത്ര യോജിച്ചവയല്ല; അവ വളരെവേഗം ജീർണിച്ചുതുടങ്ങും. അതുകൊണ്ട് ചെടികൾ വളരെ അപൂർവമായേ ഇതിന് ഉപയോഗിക്കാറുള്ളൂ. വിചിത്ര സസ്യങ്ങളെക്കൊണ്ട് അക്വേറിയങ്ങളെ മനോഹരമാക്കാനുള്ള ഈ പരിമിതിയുടെ പശ്ചാത്തലത്തിൽ മറ്റുവിധത്തിൽ അലങ്കരിച്ചുവേണം ഇവയെ ആകർഷകമാക്കാൻ. അതിനുവേണ്ടി മാർബിൾ തുടങ്ങിയ ശിലാഖണ്ഡങ്ങളും സ്ഫടികോപലങ്ങളും ഉപയോഗിക്കാവുന്നതാണ്. പ്രകൃതിദത്തമായ വർണവൈവിധ്യം കലർത്താൻ, തിരഞ്ഞെടുത്ത പാറക്കഷണങ്ങളിൽ ഇപോക്സി റെസിൻ കൊണ്ടു പെയിന്റ് ചെയ്യുന്നതുകൊള്ളാം. പറ്റിയ വലിപ്പവും ആകൃതിയുമുള്ള കടൽ കക്കകളും പവിഴങ്ങളും അലങ്കാരവസ്തുക്കളായി എടുക്കാവുന്നതാണ്. ഇവ വളരെ മനോഹരങ്ങളാണെന്നതിനു പുറമേ കടൽക്കുതിര തുടങ്ങിയ ജീവികൾക്ക് ഒളിക്കാനും മറ്റും പറ്റിയ ഇടങ്ങളും പ്രദാനം ചെയ്യുന്നു. 'കടൽവിശറി' (Sea fan) പോലെ സസ്യങ്ങളോട് സാദൃശ്യമുള്ള ജീവികളും അക്വേറിയങ്ങൾക്ക് അലങ്കാരവസ്തുക്കളാണ്.
 
സമുചിതമായ പ്രകാശസന്നിവേശംകൂടി ഉണ്ടാകുമ്പോൾ മാത്രമേ ഇവയുടെ ആകർഷകത്വം പൂർണമാവുകയുള്ളു. താപദീപ്തമായ ദീപങ്ങൾ ഇതിന് പററിയതെങ്കിലും താപനില വർദ്ധനയുണ്ടാകാമെന്ന ഒരു ദോഷം ഇക്കാര്യത്തിൽ പറയാനുണ്ട്. പ്രതിദീപ്തദീപങ്ങൾക്കു ചെലവു കുറവാണ്. ഇതു സാരമായ ചൂടുണ്ടാക്കുകയില്ലെന്നും കൂടുതൽ പ്രകാശം തരുമെന്നും ഉള്ള മെച്ചവുമുണ്ട്. അർധതാര്യമായ ജന്തുക്കളുടെ പ്രദർശനത്തിന് പശ്ചാത് പ്രകാശനം വളരെയേറെ ഭംഗി നൽകും. ഉൾഭാഗം കഴുകി വെടിപ്പാക്കാനും അലങ്കാരപദാർഥങ്ങൾ സംവിധാനം ചെയ്യാനും കഴിയത്തക്കവണ്ണമായിരിക്കണം ടാങ്കുകളുടെ സംവിധാനം. രോഗം പിടിപെട്ട മത്സ്യങ്ങളേയും ഭക്ഷണത്തിനുപയോഗിക്കുന്ന ജീവികളേയും സൂക്ഷിക്കാനും മറ്റുമായി വേറെ ചില ജലസംഭരണികളും ആവശ്യമാണ്.
 
== ഭക്ഷണരീതി ==
"https://ml.wikipedia.org/wiki/അക്വേറിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്