"അമ്മകന്യ (നോവൽ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
[[യേശു|യേശുവിന്റെ]] അമ്മ [[പരിശുദ്ധ മറിയം|വിശുദ്ധമറിയത്തെ]] കേന്ദ്രീകരിച്ച് [[പി. മോഹനൻ]] രചിച്ച [[മലയാളം]] നോവലാണ് '''അമ്മകന്യ'''. മറിയത്തിന്റെ സ്വയംഭാഷണത്തിന്റെ രൂപത്തിൽ എഴുതപ്പെട്ടിരിക്കുന്ന ഈ കൃതി യേശുവിന്റെ ജീവിതത്തിന്റേയും അതുമായി ബന്ധപ്പെട്ട ദേശകാലങ്ങളുടേയും സ്ത്രീപക്ഷചിത്രം അവതരിപ്പിക്കാൻ ശ്രമിക്കുന്നു. "[[ബൈബിൾ|ബൈബിളിനെ]] അതിന്റെ ചരിത്രസിദ്ധിയോടെ മനസ്സിലാക്കുന്ന നോവൽ" എന്ന് ഇതിനെ [[കെ.പി. അപ്പൻ]] വിശേഷിപ്പിച്ചിട്ടുണ്ട്.<ref>[[കെ.പി. അപ്പൻ]], "[[മധുരം നിന്റെ ജീവിതം]] (ഒന്നാം അദ്ധ്യായം, പുറം 13)</ref> [[ഡി.സി. ബുക്ക്സ്]] പ്രസിദ്ധീകരിച്ച ഈ കൃതിയുടെ ആദ്യപതിപ്പിറങ്ങിയത് 2004-ലാണ്.<ref>അമ്മകന്യ (നോവൽ), [[ഡി.സി. ബുക്ക്സ്]] 2004 മാർച്ച് മാസത്തിൽ പ്രസിദ്ധപ്പെടുത്തിയ ആദ്യപതിപ്പ്</ref>
 
[[റോമാസാമ്രാജ്യം|റോമൻ]] ആധിപത്യത്തിന്റെ ഭാരത്തിൽ ഞെരിഞ്ഞമരുന്ന [[പലസ്തീൻ|പലസ്തീന]] പശ്ചാത്തലമാക്കി എഴുതപ്പെട്ടിരിക്കുന്ന ഈ കൃതിയിലെ [[പരിശുദ്ധ മറിയം|മറിയം]], മൂത്തമകനായ [[യേശു]] ഉൾപ്പെടെ ആറു മക്കളുടെ അമ്മയാണ്. [[യേശു|യേശുവിന്റെ]] രണ്ടു സഹോദരിമാർ അടക്കം ഒട്ടേറെ സ്ത്രീകഥാപാത്രങ്ങൾ ഇതിൽ പ്രത്യക്ഷപ്പെടുന്നു. അധിനിവേശത്തിനു മുന്നിൽ തകരുന്ന ഒരു നാട്ടിൽ ചിതറിപ്പോകുന്ന മക്കളെക്കുറിച്ചോർത്തു വിലപിക്കുന്ന അമ്മമാരെ അവതരിപ്പിക്കുന്ന കൃതിയെന്നും, സ്ത്രീകഥാപാത്രങ്ങളുടെ "കണ്ണീരും നിശ്വാസവും പരാതികളും കൊണ്ടു പണിയപ്പെട്ടിരിക്കുന്ന പുസ്തകം" എന്നും [[മലയാളം|മലയാളത്തിലെ]] കവയിത്രി [[വി.എം. ഗിരിജ]] ഇതിനെ വിശേഷിപ്പിക്കുന്നുവിശേഷിപ്പിച്ചിട്ടുണ്ട്. ബൈബിളിലെ അന്തരീക്ഷം പുനഃസൃഷ്ടിക്കുന്ന മനോഹരമായ ഭാഷയുടെ പേരിലും അവർ ഈ കൃതിയെ പുകഴ്ത്തുന്നു.<ref>"പുരുഷൻ നിർണ്ണയിക്കാത്ത സ്ത്രീത്വം", 2004 ജൂലൈ 24-ലെ മലയാളം വാരികയിൽ [[വി.എം. ഗിരിജ]] എഴുതിയ 'പുസ്തകപരിചയം'</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/അമ്മകന്യ_(നോവൽ)" എന്ന താളിൽനിന്ന് ശേഖരിച്ചത്