"ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 61 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q81235 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 12:
1939 ൽ, [[ലൂതർ ജോർജ്ജ് സിംജിയൻ]] എന്ന അമേരിക്കക്കാരനാണ് ആദ്യമായി ഒരു എ.ടി.എം നിർമ്മിച്ചത്. അത്, [[സിറ്റി ബാങ്ക് ഓഫ് ന്യൂയോർക്ക്]] , [[ന്യൂയോർക്ക്|ന്യൂയോർക്കിൽ]] സ്ഥാപിച്ചു. എന്നാലതിന് വേണ്ടത്ര പ്രചാരം ലഭിച്ചില്ല. സ്ഥാപിച്ച് ആറുമാസത്തിനു ശേഷം അത് നീക്കംചെയ്യപ്പെട്ടു.
 
പിന്നീട്, 1967 ജൂൺ 17 ന്, ''ദി ലാ ര്യൂ'' എന്ന കമ്പനി വികസിപ്പിച്ച ഒരു ഇലക്ട്രോണിക് എ.റ്റ്.എം, [[ബാർക്ലൈസ് ബാങ്ക്]], ഇംഗ്ലണ്ടിലെ ലണ്ടനിൽ, എൻഫീൽഡ് ടൗണിൽ സ്ഥാപിച്ചു. അക്കാലത്ത്, എ.ടി. എമ്മുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകൾക്ക് പല വിദഗ്ദ്ധരും പല നിർമ്മാണാവകാശങ്ങൾ നേറ്റിയിരുന്നു എങ്കിലും, ഇന്ത്യയിൽ ജനിച്ച, [[ജോൺ അഡ്രിയാൻഷെപ്പേർഡ് ഷെപ്പേഡ് ബൈറൺബാരൺ‎]] എന്ന സ്ക്കോട്ലന്റുകാരനാണ് ഈ കണ്ടുപിടുത്തത്തിന് അംഗീകാരം ലഭിച്ചത്. 2005 ൽ അദ്ദേഹത്തിന് , [['''ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എമ്പയർ'''‍]] എന്ന ബഹുമതി സമ്മാനിക്കുകയുണ്ടായി. റെഗ് വാണി എന്ന ബ്രിട്ടീഷ് നടനാണ് ഈ യന്ത്രം ആദ്യമായി ഉപയോഗിച്ചത്. ഈ യന്ത്രങ്ങളിൽ, ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന ശീട്ടുകളാണ് ഉപയോഗിച്ചിരുന്നത്. യന്ത്രം ശീട്ടുകൾ ഇടപാടുകാരന് തിരിച്ചു നൽകിയിരുന്നില്ല. പത്തു പൗണ്ട് നോട്ടുകൾ അടക്കം ചെയ്ത കവറുകളാണ് യന്ത്രം വിതരണം ചെയ്തിരുന്നത്. തട്ടിപ്പു തടയാനായി, കാന്തികത,വികിരണം തുടങ്ങിയവ ഉപയോഗിക്കുന്ന സംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നു.
 
പിന്നീട് എ.ടി.എമ്മിൽ ഉപയോഗിക്കുന്ന, വ്യക്തിസൂചീസംഖ്യ (പിൻ നമ്പർ) ഉപയോഗിച്ചുള്ള ശീട്ടുകൾ വികസിപ്പിച്ചത് (1965) ജയിംസ് ഗുഡ് ഫെലോ എന്ന ബ്രിട്ടീഷ് എഞ്ജിനിയറാണ്.
"https://ml.wikipedia.org/wiki/ഓട്ടോമേറ്റഡ്_ടെല്ലർ_മെഷീൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്