"ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q49377 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 1:
{{Prettyurl|Oriental Orthodoxy}}
<!--{{പൗരസ്ത്യ ക്രിസ്തുമതം}}-->
ആദ്യത്തെ മൂന്ന് സാർവ്വത്രിക സുന്നഹദോസുകൾ -നിഖ്യാ സുന്നഹദോസ്, കുസ്തന്തിനോപൊലിസ് സുന്നഹദോസ്, എഫേസൂസ് സുന്നഹദോസ്- മാത്രം അംഗീകരിക്കുന്ന പൗരസ്ത്യ ക്രിസ്തുമതസഭകളാണ് '''ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ'''. ക്രി വ 451-ൽ ഏഷ്യാമൈനറിലെ കല്ക്കിദോൻ എന്ന സ്ഥലത്തു വെച്ച് നടന്ന കല്ക്കിദോൻ സുന്നഹദോസ് മുന്നോട്ട് വെച്ച ക്രിസ്തുശാസ്ത്രതത്ത്വങ്ങളെ നിരാകരിച്ചതിനാൽ ഈ സഭകളെ ''അകല്ക്കിദോൻ സഭകൾ'' എന്നും [[പൗരസ്ത്യ ഓർത്തഡോക്സ് സഭ|പൗരസ്ത്യ ഓർത്തഡോക്സ് സഭയും]] [[റോമൻ കത്തോലിക്കാ സഭ|റോമൻ കത്തോലിക്കാ സഭയും]] കല്ക്കിദോൻ സുന്നഹദോസ് തീരുമാനങ്ങളെ അംഗീകരിച്ചതിനാൽ അവയെ ''കല്ക്കിദോൻ സഭകൾ'' എന്നും വിശേഷിപ്പിക്കാറുണ്ട്. [[മിയാഫിസൈറ്റിസം|മിയാഫിസൈറ്റ്]] ക്രിസ്തുശാസ്ത്രം സ്വീകരിച്ചിരിക്കുന്നതിനാൽ ഓറിയന്റൽ ഓർത്തഡോക്സ് സഭകളെ ''മിയാഫിസൈറ്റ് സഭകൾ'' എന്നും അറിയപ്പെടുന്നു.
{{ക്രിസ്തുമതം|expand-eastern=yes}}
 
[[യേശു|യേശുക്രിസ്തുവിനു]] ദൈവികവും മാനുഷികവുമായ രണ്ടു് പ്രകൃതങ്ങളുണ്ടെന്നു് സ്ഥാപിച്ച ക്രി. വ. 451-ലെ [[കല്ക്കിദോൻ സുന്നഹദോസ്|കല്ക്കിദോൻ സുന്നഹദോസിന്റെ]] തീരുമാനങ്ങളെ നിരാകരിച്ച സഭാ വിഭാഗങ്ങളാണു് '''ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ''' എന്നറിയപ്പെടുന്നതു്. അംഗസംഖ്യ: ഏഴരക്കോടി.
[[കോപ്റ്റിക് ഓർത്തഡോക്സ് സഭ]], [[എത്യോപ്യൻ ഓർത്തഡോക്സ്‌ സഭ]], [[എറിത്രിയൻ ഓർത്തഡോക്സ് സഭ]], [[സുറിയാനി ഓർത്തഡോക്സ് സഭ]], [[ഇന്ത്യൻ ഓർത്തഡോക്സ് സഭ]], [[അർമീനിയൻ ഓർത്തഡോക്സ് സഭ]] എന്നീ ആറു സഭകൾ ചേർന്നതാണ് ഓറിയന്റൽ ഓർത്തഡോക്സ് സഭാ കുടുംബം. ഈ സഭകൾ കൂദാശാകാര്യങ്ങളിൽ പരിപൂർണ്ണ സംസർഗ്ഗം പുലർത്തുന്നെങ്കിലും ഒരോ സഭയും അധികാരപരമായി സ്വതന്ത്ര സഭകളാണ്.
 
ഓറിയന്റൽ(Oriental) എന്ന പദത്തിനും പൗരസ്ത്യം (Eastern) എന്ന അർത്ഥമുണ്ടെങ്കിലും ഓറിയന്റൽ ഓർത്തഡോക്സ് സഭകളും [[പൗരസ്ത്യ ഓർത്തഡോക്സ് സഭ|പൗരസ്ത്യ ഓർത്തഡോക്സ് സഭയും]] തമ്മിൽ കൂദാശാപരമായ സംസർഗ്ഗമില്ല. കല്ക്കിദോൻ സുന്നഹദോസിനെ തുടർന്നുണ്ടായ ഭിന്നതകൾ പരിഹരിച്ച് ഇരു സഭാസമൂഹങ്ങളും തമ്മിലുള്ള ബന്ധം പുന:സ്ഥാപിക്കുവാനുള്ള ശ്രമങ്ങൾ 20-ആം നൂറ്റാണ്ടിന്റെ മധ്യത്തോടെ ആരംഭിച്ചെങ്കിലും പൂർണ്ണഫലപ്രാപ്തിയിലെത്തിയിട്ടില്ല.
== ചരിത്രം ==
ക്രിസ്തീയ സഭയിൽ ഇന്നും നിലനിൽക്കുന്ന ഏറ്റവും പുരാതനമായ പിളർപ്പാണു് ക്രി പി 451-ലെ കല്ക്കിദോൻ സുന്നഹദോസിനെ തുടര്ന്നുണ്ടായ നെടുകെയുള്ള [[സഭാപിളർപ്പുകൾ|ശീശ്മ(പിളർപ്പു്)]]. റോമാ സാമ്രാജ്യത്തിലെ നാലു് പാത്രിയർക്കാസനങ്ങളിൽ [[ഈഗുപ്തായ ഓർത്തഡോക്സ്‌ സഭ|അലക്സാന്ത്രിയൻ പാപ്പാസനവും]] [[സുറിയാനി ഓർത്തഡോക്സ്‌ സഭ|അന്ത്യോക്യൻ പാത്രിയർക്കാസന]]വുമാണു് കല്ക്കിദോന്യവിരുദ്ധ നിലപാടെടുത്തതു്.[[കത്തോലിക്കാ സഭ|റോമാ പാപ്പാസന]]വും [[ബൈസാന്ത്യ ഓർത്തഡോക്സ് സഭ|കുസ്തന്തീനോപൊലിസ്(കോൺസ്റ്റാന്റിനോപ്പിൾ) പാത്രിയർക്കാസനവും]] കല്ക്കിദോന്യസഭകളായി മാറുകയും ചെയ്തു.
Line 10 ⟶ 13:
നിഖ്യയിലെ സുന്നഹദോസും കുസ്തന്തീനോപൊലിസിലെ സുന്നഹദോസും എഫേസൂസിലെ സുന്നഹദോസും മാത്രമേ ഈവിഭാഗം ആകമാന [[സുന്നഹദോസ്|സുന്നഹദോസുകളായി]] സ്വീകരിയ്ക്കുന്നുള്ളൂ.
== സഭാകടുംബം ==
[[ചിത്രം:Shenouda&didimos-2.jpg|thumb|left|200px| ഓറിയന്റൽ ഓർത്തഡോക്സ് സഭയിലെ അംഗ സഭയുടെ 7 സുപ്രീം പാത്രിയർക്കീസുമാരിൽ പെടുന്ന
അലക്സാന്ത്രിയൻ മാർപാപ്പ ഷെനൂദ തൃതീയനും
പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാർത്തോമാ ദിതിമോസ് പ്രഥമൻ ബാവയും
]]
 
ക്രി.വ അഞ്ചാം നൂറ്റാണ്ടിന്റെ പകുതിയ്ക്കുമുമ്പുള്ള ദൈവവിജ്ഞാനീയവും സഭാവിജ്ഞാനീയവും മുറുകെപ്പിടിയ്ക്കുന്ന സഭാകടുംബമാണു് പ്രാചീന ഓർ‍ത്തഡോക്സ് സഭ. ഓറിയന്റൽ ഓർത്തഡോക്സ് ദൈവശാസ്ത്ര വക്താവും പ്രമുഖ ചിന്തകനുമായ ഡോ.പൗലോസ് മാർ‍ ഗ്രിഗോറിയോസ് (1922 - 1996) ഈ സഭയെ പരിചയപ്പെടുത്തുന്നതിങ്ങനെയാണു്:- ''ക്രിസ്തുവിന്റെ സഭ ഒന്നേയുള്ളൂ. അതു് ക്രിസ്തുവിന്റെ ശരീരമാണു്. അപ്പോസ്തോലൻ‍മാരാൽ ‍ സ്ഥാപിതമാണു്. അങ്ങനെ പൂർ‍ണമായ അപ്പോസ്തോലികപാരമ്പര്യമുള്ള സത്യസഭയായി ഓർത്തഡോക്സ് സഭ അതിനെത്തന്നെ കരുതുന്നു. റോമൻ കത്തോലിക്കാ സഭയ്ക്കു് ഈ കാര്യത്തിലുള്ള അവകാശവാദങ്ങളെ ഓർത്തഡോക്സ് സഭ പൂർ‍ണമായി അംഗീകരിയ്ക്കുന്നില്ല ''. <ref>
''പൗരസ്ത്യ ക്രൈസ്തവദർശനം'';ദിവ്യബോധനം പബ്ലിക്കേഷൻ‍സ്, സോഫിയാ സെന്റർ‍,കോട്ടയം ; 1996,ഓഗസ്റ്റ് ;പുറം: 08
"https://ml.wikipedia.org/wiki/ഓറിയന്റൽ_ഓർത്തഡോക്സ്_സഭകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്