"പ്ലേഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.208.253.83 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...
(ചെ.)No edit summary
വരി 26:
==യെഴ്സീനിയ പെസ്ടിസ് (Yersenia pestis ) ബാക്ടീരിയ==
ചലന ശേഷി ഇല്ലാത്ത ,ഗ്രാം പോസിറ്റിവ് ,കൊക്കോ ആകൃതിയിലുള്ള എന്റെറോ ബാക്ടീരിയ , യെഴ്സീനിയ പെസ്ടിസ് ആണ് ബുബോനിക് (Bubonic ), പ്നയൂമോനിക് (Pneumonic ),സെപ്ടിസീമിക് (Septicemic ) എന്നീ മൂന്നു തരത്തിലുള്ള പ്ലേഗ് ഉണ്ടാക്കുന്നത്‌ .
 
==പ്ലേഗ് പകരുന്ന വിധം==
പ്ലേഗ് ബാധിച്ച [[എലിച്ചെള്ള് ‌]] (Rat flea) കടിക്കുകയോ, രോഗിയുമായുള്ള സമ്പർക്കം കൊണ്ടോ ,അപൂർവമായി ശ്വസിക്കുന്നതിലൂടെയോ , രോഗബാധയുള്ള സാധനങ്ങൾ ഉള്ളിൽ ചെന്നോ ആണ് മനുഷ്യർക്കും ചെറു മൃഗങ്ങൾക്കും ഇടയിൽ ഈ രോഗം പകരുന്നത് . ഒരു സ്ഥലത്ത് പ്ലേഗ് ബാധ ഉണ്ടായാൽ ആദ്യം ചത്ത്‌ വീഴുന്നത് എലികളായിരിക്കും. ചത്ത എലികളെ ഉപേക്ഷിച്ച് , എലിച്ചെള്ളുകൾ രക്തം കുടിക്കാനായി മനുഷ്യരെ കടിക്കും. ഒരേ സമയം അനേകർക്ക്‌ രോഗബാധ ഉണ്ടാകും. വളരെ ഗുരുതരം ആയേക്കാവുന്ന ഈ രോഗം തക്ക സമയത്ത് ചികിത്സിച്ചില്ലെങ്കിൽ മരണം സംഭവിക്കാം. ചികിത്സിച്ചില്ലെങ്കിൽ രോഗ മരണ നിരക്ക് (case fatality rate ) മുപ്പതു മുതൽ അറുപതു ശതമാനം ആണ്.
 
== രോഗ ലക്ഷണങ്ങൾ ==
[[File:Plague -buboes.jpg|right|thumb|പ്ലേഗ് മൂലം തുടയിലുണ്ടായ മുഴകൾ]]
രോഗാണു സംക്രമണം മുതൽ രോഗലക്ഷണം പ്രത്യക്ഷപ്പെടുന്നതിനു (incubation period ) ൩-൭ ദിവസം ഇടവേള ഉണ്ട്. ഫ്ലൂ ബാധ പോലെ പെട്ടന്ന് വലിയ പനി, കുളിര്, തലവേദന , ശരീരവേദന , ക്ഷീണം, ഓക്കാനം , ശർദ്ദി എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ . തുടർന്ന്, രോഗാണു ശരീരത്തിൽ പ്രവേശിച്ച രീതി അനുസരിച്ച് ബുബോനിക് ,പ്നയൂമോനിക്, സെപ്ടിസീമിക് എന്നീ മൂന്നു തരത്തിലുള്ള പ്ലേഗ് രോഗ ബാധയിൽ എതെങ്കിലും ഒന്നായി രോഗം സ്ഥിരപ്പെടും. എലിച്ചെള്ള്‌ മുഖാന്തിരമുണ്ടാകുന്ന ബൂബോനിക് പ്ലേഗ്, കാലാന്തരത്തിൽ പ്നയൂമോനിക്, സെപ്ടിസീമിക് എന്നീ ഇനം പ്ലേഗ് ആയി മാറിയേക്കാം. ഇവ രണ്ടും പകർത്തുന്നത് എലി ചെള്ളുകൾ അല്ല.
 
==പ്ലേഗ് നിയന്ത്രണം ==
 
പ്ലേഗ് നിയന്ത്രിക്കുവാൻ എലികളെയും, എലി ചെള്ളിനെയും ഒരുമിച്ചു നശിപ്പിക്കണം. . ഹൈഡ്രജൻ സയനൈഡ് (Hydrogen cyanide ) ഉപയോഗിച്ചുള്ള പുകക്കൽ (fumigation ) ആണ് ഏറ്റവും നല്ലത്. പ്ലേഗ് ബാധ ഉള്ളപ്പോൾ എലിവിഷം വച്ച് എലികളെ മാത്രം കൊല്ലുന്നതു അപകടമാണ്.
 
== രോഗ ലക്ഷണങ്ങൾ ==
[[File:Plague -buboes.jpg|right|thumb|പ്ലേഗ് മൂലം തുടയിലുണ്ടായ മുഴകൾ]]
രോഗാണു സംക്രമണം മുതൽ രോഗലക്ഷണം പ്രത്യക്ഷപ്പെടുന്നതിനു (incubation period ) ൩-൭ ദിവസം ഇടവേള ഉണ്ട്. ഫ്ലൂ ബാധ പോലെ പെട്ടന്ന് വലിയ പനി, കുളിര്, തലവേദന , ശരീരവേദന , ക്ഷീണം, ഓക്കാനം , ശർദ്ദി എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ . തുടർന്ന്, രോഗാണു ശരീരത്തിൽ പ്രവേശിച്ച രീതി അനുസരിച്ച് ബുബോനിക് ,പ്നയൂമോനിക്, സെപ്ടിസീമിക് എന്നീ മൂന്നു തരത്തിലുള്ള പ്ലേഗ് രോഗ ബാധയിൽ എതെങ്കിലും ഒന്നായി രോഗം സ്ഥിരപ്പെടും. എലിച്ചെള്ള്‌ മുഖാന്തിരമുണ്ടാകുന്ന ബൂബോനിക് പ്ലേഗ്, കാലാന്തരത്തിൽ പ്നയൂമോനിക്, സെപ്ടിസീമിക് എന്നീ ഇനം പ്ലേഗ് ആയി മാറിയേക്കാം. ഇവ രണ്ടും പകർത്തുന്നത് എലി ചെള്ളുകൾ അല്ല.
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്ലേഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്