"വെണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
 
== ഉണ്ടാക്കുന്ന വിധം ==
ചരിത്രകാലം മുതൽക്കേ വെണ്ണ പാലിൽ നിന്നും വേർതിരിച്ചെടുത്തിരുന്നു. നേരിട്ട് പാലിൽ നിന്നുമായിരുന്നില്ല ഈ വേർതിരിക്കൽ. ഏറ്റവുമധികമാളുകൾ ഉപയോഗിക്കുന്ന ഒരു പാലുല്പന്നമായ [[തൈര്|തൈരിൽ]] നിന്നുമാണ് വെണ്ണ വേർതിരിച്ചിരുന്നത്. തൈരിനെ [[കടകോൽ]] പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് കടഞ്ഞാണ് വെണ്ണ വേർതിരിച്ചിരുന്നത്. തൈരിനെ വളരെയധികം തവണ കടയുന്നതോടെ വെണ്ണ വേർതിരിഞ്ഞ് മുകളിൽ പൊങ്ങിക്കിടക്കും. വേർതിരിഞ്ഞ ഈ വെണ്ണയെ അപ്പപ്പോൾ മാറ്റിയെടുക്കുകയോ ഒരുമിച്ച് മാറ്റിയെടുക്കുകയോ ചെയ്യും. വെണ്ണ മാറ്റിയ തൈരിനെ [[മോര്]] എന്നാണ് വിളിക്കുന്നത്. കൊഴുപ്പ് നീക്കം ചെയ്ത തൈരുല്പന്നമായ മോര് ഇന്ത്യയിൽ ധാരാളമായി ഉപയോഗിച്ചു വരുന്നു. വെണ്ണ പെട്ടെന്നു കേടുവരുന്ന ഒരു ഭക്ഷണപദാർത്ഥമാണ്. [[ഉപ്പ്|ഉപ്പു]] ചേർത്തോ തണുപ്പിച്ചോ ആണ് അതിനാൽ വെണ്ണ സൂക്ഷിക്കുന്നത്.
 
 
"https://ml.wikipedia.org/wiki/വെണ്ണ" എന്ന താളിൽനിന്ന് ശേഖരിച്ചത്