"ലോനപ്പൻ നമ്പാടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{recent death}}
ഒരു രാഷ്ട്രീയ പ്രവർത്തകനും അധ്യാപകനുമായിരുന്നു '''ലോനപ്പൻ നമ്പാടൻ''' ( -5 ജൂൺ 2013). നായനാർ മന്ത്രിസഭയിൽ രണ്ടുതവണ മന്ത്രിയായിരുന്നു. ആറുതവണ നിയമസഭാഗവും ഒരുതവണ എംപിയുമായിരുന്നു. കർഷകൻ , നാടകനടൻ എന്നീ നിലകളിലും അദ്ദേഹം തിളങ്ങിയിട്ടുണ്ട്. നിരവധി നാടകങ്ങളിലും മൂന്നു സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ‌ സംസ്ഥാന മന്ത്രിയുമായിരുന്നു '''ലോനപ്പൻ നമ്പാടൻ''' ( -5 ജൂൺ 2013)
 
==ജീവിതരേഖ==
 
തൃശ്ശൂരിലെ കൊടകര പഞ്ചായത്തിൽ നിന്ന് 1963-ൽ മൽസരിച്ചു ജയിച്ചാണ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്. തൊട്ടടുത്ത വർഷം കേരള കോൺഗ്രസ് രൂപീകൃതമായപ്പോൾ അതിൽ ചേർന്നു. 1977-ൽ കൊടകരയിൽ നിന്നുതന്നെ യുഡിഎഫ് സ്ഥാനാർഥിയായി മൽസരിച്ചു വിജയിച്ചു ആദ്യമായി നിയമസഭയിലെത്തി. 1980-ൽ രണ്ടാം തവണയും ജയിച്ചു. ഇ.കെ. നായനാർ മന്ത്രിസഭ അധികാരത്തിൽ വന്നപ്പോൾ ഗതാഗത വകുപ്പു മന്ത്രിയായി.
 
1981-ൽ കേരള കോൺഗ്രസ് ഇടതു മുന്നണിയിൽ നിന്നു പിന്മാറിയതിനെ തുടർന്ന് നായനാർ സർക്കാർ നിലംപതിച്ചു. 1981 ഡിസംബറിൽ കെ. കരുണാകരൻ മുഖ്യമന്ത്രിയായി യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നു. എന്നാൽ 1982 മാർച്ച് 15 ന് ലോനപ്പൻ നമ്പാടൻ നിയമസഭയിൽ പ്രതിപക്ഷത്തിന് അനുകൂലമായി വോട്ട് ചെയ്തു. അങ്ങനെ കരുണാകരൻ സർക്കാർ നിലം പൊത്താൻ അദ്ദേഹം കാരണമായി.
 
അതിനുശേഷം കേരളാ കോൺഗ്രസ്സിൽ നിന്ന് പിണങ്ങിപ്പിരിഞ്ഞ് നാലുതവണ ഇടത് സ്വതന്ത്രനായി ഇരിങ്ങാലക്കുടയിൽ നിന്ന് ജയിച്ച് നിയമസഭയിലെത്തി. 1987-ലെ നായനാർ മന്ത്രിസഭയിൽ ഭവന നിർമാണ വകുപ്പു മന്ത്രിയായി. 2004-ൽ മുകുന്ദപുരത്ത് നിന്ന് ജയിച്ച് ആദ്യമായി പാർലമെന്റിലുമെത്തി.
==കുടുംബം==
ആനിയാണ് ഭാര്യ. മൂന്നു മക്കളുണ്ട്.
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/ലോനപ്പൻ_നമ്പാടൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്