"ഓർത്തഡോൿസ്‌ സഭകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Orthodox Churches}}
കത്തോലിക്കാ-പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളിൽ പെടാത്ത ഒരു മുഖ്യ ക്രിസ്തീയസഭാ വിഭാഗമാണ് '''ഓർത്തഡോക്സ് സഭകൾ''' (Orthodox Churches). ബൈസാന്ത്യൻ സാമ്രാജ്യത്തിൽ ഗ്രീക്ക് ഭാഷ സംസാരിച്ചിരുന്ന പ്രദേശങ്ങളിൽ ഉടലെടുത്തതും [[മാർപ്പാപ്പ|റോമിലെ പോപ്പിന്റെ]] നേതൃത്വത്തെ അംഗീകരിക്കാത്തതുമായ ക്രിസ്ത്യൻ സഭയെ അല്ലെങ്കിൽ സഭകളുടെ കൂട്ടായ്മയെ ഓർത്തഡോക്സ് സഭ എന്നു വിവക്ഷിക്കുന്നു.<ref എന്നാൽname മറ്റ്=oxford>{{cite ചിലweb | url =http://oxforddictionaries.com/definition/english/Orthodox-Church | title = ഓർത്തഡോക്സ് സഭകൾസഭ|date= | accessdate = ജൂൺ 2, 2013 | publisher = ഓക്സ്ഫോർഡ് ഡിക്ഷണറിയുടെ ഓൺലൈൻ പതിപ്പ്| language ഉടലെടുത്തത്=}}</ref> ബൈസാന്ത്യൻ സാമ്രാജ്യത്തിനു പുറത്തുണ്ടായിരുന്നതും ഗ്രീക്ക് ഭാഷാ പ്രദേശങ്ങളല്ലാത്തതുമായ [[അർമേനിയ]], [[എത്യോപ്യ]] തുടങ്ങിയ നാടുകളിലായിരുന്നുനാടുകളിൽ ആദിമ നൂറ്റാണ്ടുകളിൽ രൂപംകൊണ്ട സഭകളെയും ഓർത്തഡോക്സ് സഭകൾ എന്നറിയപ്പെടുന്നു. വിപുലവും പുരാതനവുമായ ആരാധനാക്രമങ്ങൾ ഓർത്തഡോക്സ് സഭകൾ ഉപയോഗിക്കുന്നു.<ref name =oxford/>
 
ഓർത്തഡോക്സ് സഭകൾക്കിടയിൽ [[പൗരസ്ത്യ ഓർത്തഡോക്സ് സഭ|പൗരസ്ത്യ ഓർത്തഡോക്സ്]], [[ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ|ഓറിയന്റൽ ഓർത്തഡോക്സ്]] എന്നിങ്ങനെ രണ്ടു വിഭാഗങ്ങളുണ്ട്.{{സൂചിക|൧}} ഇരു വിഭാഗങ്ങളും തമ്മിൽ കൂദാശാപരമായ സംസർഗ്ഗമില്ല. ഗ്രീസ്, റഷ്യ, ഉക്രൈൻ, ബെലാറസ്, ബൾഗേറിയ, റുമേനിയ, സെർബിയ, ജോർജിയ തുടങ്ങിയ രാജ്യങ്ങളിലെ പ്രധാന മതവും മധ്യപൂർവ്വ രാജ്യങ്ങളിലെ ഗണ്യമായ ന്യൂനപക്ഷമതവുമാണ് പൗരസ്ത്യ ഓർത്തഡോക്സ് സഭ. എത്യോപ്യയിലെയും അർമേനിയയിലെയും പ്രധാന മതവും ഈജിപ്തിലെ പ്രധാന ന്യൂനപക്ഷമതവിഭാഗവുമാണ് ഓറിയന്റൽ ഓർത്തഡോക്സ്. തെക്കൻ ഏഷ്യയിലും തെക്ക്-പടിഞ്ഞാറൻ ഏഷ്യയിലും ഓറിയന്റൽ ഓർത്തഡോക്സ് വിഭാഗത്തിലുള്ള വിശ്വാസികളുണ്ട്. പൗരസ്ത്യ ഓർത്തഡോക്സ് സഭയിലോ ഓറിയന്റൽ ഓർത്തഡോക്സ് സഭകളിലോ ഉൾപ്പെടാത്തതും പരസ്പരം ബന്ധമില്ലാത്തതുമായ മറ്റനേകം സഭകളും 'ഓർത്തഡോക്സ്' എന്ന് അവരുടെ പേരുകളോടൊപ്പം ചേർക്കുന്നുണ്ട്.<ref>[http://www.thecanadianencyclopedia.com/articles/orthodox-church David J. Goa, "Orthodox Church" in ''The Canadian Encyclopedia'']</ref>
== പേരിനു് പിന്നിൽ ==
ശരിയായ അല്ലെങ്കിൽ സത്യമായ എന്നർത്ഥമുള്ള ''ഓർത്തോ'', വിശ്വാസം, അഭിപ്രായം, സ്തോത്രം, പുകഴ്ച എന്നൊക്കെ അർത്ഥം വരുന്ന ''ദുക്സോ'' എന്നീ ഗ്രീക്ക് പദങ്ങൾ ചേർന്നാണ് സത്യ വിശ്വാസം, ശരിയായ സ്തുതിപ്പ് എന്നൊക്കെ അർത്ഥമുള്ള ''ഓർത്തഡോക്സ്'' എന്ന പദം രൂപം കൊണ്ടത്.{{സൂചിക|൨}}
വരി 11:
ക്രിസ്തുവർഷം 451-ൽ കൂടിയ കൽക്കിദോൻ സുന്നഹദോസ് വരെ വിവിധ പ്രദേശങ്ങളിലെ ഓർത്തഡോക്സ് സഭകളും റോമൻ കത്തോലിക്കാ സഭയും വിശ്വാസപരമായ ഐക്യത്തിൽ ഏകസഭയെന്ന നിലയിൽ വർത്തിച്ചിരുന്നു. ഈ [[സുന്നഹദോസ്|സുന്നഹദോസിൽ]] യേശുവിന്റെ ദൈവ-മനുഷ്യ പ്രകൃതങ്ങൾക്ക് നൽകപ്പെട്ട ദൈവശാസ്ത്രപരമായ നിർവ്വചനം രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങൾക്കിടയാക്കുകയും സഭകൾ ഡയോഫിസൈറ്റ് (ഇരുസ്വഭാവപക്ഷം), മിയാഫിസൈറ്റ് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായി ചേരിതിരിയുകയും ചെയ്തു.
 
ക്രിസ്തീയ സഭയിൽ ഇന്നും നിലനിൽക്കുന്ന ഏറ്റവും പുരാതനമായ പിളർപ്പാണു് കല്ക്കിദോൻ സുന്നഹദോസിനെ തുടർന്നുണ്ടായ ഈ പിളർപ്പ്. [[റോമാ സാമ്രാജ്യം|റോമാ സാമ്രാജ്യത്തിലെ]] നാലു് പാത്രിയർക്കാസനങ്ങളിൽ (patriarchates) കൽക്കദോൻ സുന്നഹദോസ് തീരുമാനങ്ങളെ അംഗീകരിച്ച റോമാ(റോമൻ കത്തോലിക്കാ സഭ) പാത്രിയർക്കാസനവും കുസ്തന്തീനോപൊലിസ്(കോൺസ്റ്റാന്റിനോപ്പിൾ) പാത്രിയർക്കാസനവും ഈ സഭകൾ ''കൽക്കദോൻ സഭകൾ'' എന്നു അറിയപ്പെട്ടു. അലക്സാന്ത്രിയൻ(ഈജിപ്ത്, എത്യോപ്യ) പാത്രിയർക്കാസനവും അന്ത്യോഖ്യൻ(സിറിയ) പാത്രിയർക്കാസനവുമാണു് സുന്നഹദോസ് വിരുദ്ധ നിലപാടെടുത്തതു്. റോമാസാമ്രാജ്യത്തിന് പുറത്തു് അക്കാലത്തുണ്ടായിരുന്ന ആർമീനിയൻ സഭയും ഇവരോടു യോജിച്ചു. ഈ സഭകളെ ''അകൽക്കദോന്യ സഭകൾ'' എന്ന് വിശേഷിപ്പിക്കപ്പെട്ട ഇവർ പിൽക്കാലത്ത് [[ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ|ഓറിയന്റൽ ഓർത്തഡോക്സ് ]]എന്ന് പേരു സ്വീകരിച്ചു. കല്ക്കിദോന്യസഭകളെന്ന നിലയിൽ ഒന്നിച്ചു് നിന്ന റോമാ(കത്തോലിക്കാ സഭ) പാത്രിയർക്കാസനവും കുസ്തന്തീനോപൊലിസ് (ബൈസാന്ത്യൻ സഭ) പാത്രിയർക്കാസനവും ആറാം നൂറ്റാണ്ടോടെ യഥാക്രമം പാശ്ചാത്യ റോമാസാമ്രാജ്യത്തിലെയും പൗരസ്ത്യ റോമാസാമ്രാജ്യത്തിലെയും(ബൈസാന്ത്യം) ഔദ്യോഗിക സഭകളായി മാറിയിരുന്നു. പിൽക്കാല അധികാരമാത്സര്യങ്ങളും വിശ്വാസതർക്കങ്ങളും ഇവരുടെ ഐക്യത്തെയും ഉലച്ചു. കുസ്തന്തീനോപൊലിസ് പാത്രിയർക്കാസനത്തിൽ ഉൾപ്പെട്ടിരുന്ന സഭകൾ [[പൗരസ്ത്യ ഓർത്തഡോക്സ് സഭ]] എന്ന പൊതുനാമത്തിൽ അറിയപ്പെടുന്നു.
===പുനരൈക്യശ്രമങ്ങൾ ===
പൗരസ്ത്യ ഓർത്തഡോക്സ് , ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ തമ്മിൽ നൂറ്റാണ്ടുകളായി തങ്ങളെ ഭിന്നിപ്പിച്ചിരിക്കുന്ന പിളർപ്പുകളെ ഇല്ലാതാക്കുവാനുള്ള സംവാദങ്ങൾ പുരോഗമിക്കുന്നുണ്ട്. ഈ സംവാദങ്ങൾ ഒരു വലിയ അളവ് പരസ്പര ധാരണകളിലേക്കും സംയുക്ത പ്രസ്താവനകളിലേക്കും വളർന്നെങ്കിലും കൂദാശാപരമായി പൂർണ്ണ സംസർഗ്ഗത്തിലെത്തിയിട്ടില്ല.
"https://ml.wikipedia.org/wiki/ഓർത്തഡോൿസ്‌_സഭകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്