"കാന്റർബറിയിലെ അൻസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
വരി 82:
 
==='മോണോലോജിയം'===
ബെക്കിലെ ആശ്രമത്തിൽ ഉപശ്രേഷ്ഠനായിരിക്കെ, വിദ്യാർത്ഥികളുടെ സംശയങ്ങൾ ദുരീകരിക്കാൻ അൻസെം എഴുതിയതാണ് ഈ കൃതി. ദൈവാസ്തിത്വത്തെക്കുറിച്ചുള്ള ഒരു ധ്യാനമെന്ന് ഇതിനെ വിളിക്കാം. ഇതിൽ അദ്ദേഹം, പ്രഞ്ചത്തിൽ പ്രകടമാകുന്നു സംവിധാനക്രമം ചൂണ്ടിക്കാട്ടി ദൈവാസ്തിത്വവും വ്യവസ്ഥാപിത ക്രിസ്തീയതയിലെ ത്രിത്വസങ്കല്പം തന്നെയും തെളിയിക്കാൻ ശ്രമിക്കുന്നു. എല്ലാം ഉണ്മകളിലും വച്ച് നല്ലതും മഹത്തും ഉദാത്തവുമായ ഒരുണ്മ ഉണ്ടെന്നും മറ്റെല്ലാ ഉണ്മകളേയും ഉരുവാക്കുന്നതും എന്നാൽ മറ്റൊന്നിൽ നിന്നും ഉരുവായതല്ലാത്തതും ആയ ആ ഉണ്മയാണ് ദൈവമെന്നും ഈ കൃതിയിൽ അൻസെം വാദിച്ചു. ഒന്നുമില്ലായ്മയിൽ നിന്ന് മറ്റെല്ലാത്തിനേയും സൃഷ്ടിച്ച ആ ഉണ്മയുടെ മനസ്സിൽ മറ്റെല്ലാം ഉണ്മകളും അവയുടെ സൃഷ്ടിക്കു മുന്നേ തന്നെ ഉണ്ടായിരുന്നെന്നും അൻസെം കരുതി.<ref name = "scot"> ക്രിസ്തുമതത്തിന്റെ ഒരു ചരിത്രം, കെന്നത്ത് സ്കോട്ട് ലാറ്റൂറെറ്റ് (പുറങ്ങൾ 499-502)</ref>
 
==='പ്രോസ്ലോജിയം'===
വരി 90:
{| class="toccolours" style="float: right; margin-left: 1em; margin-right: 1em; font-size: 85%; background:#c6dbf7; color:black; width:60em; max-width: 40%;" cellspacing="5"
| style="text-align: left;" |
<big>ഓൺടോളോജിക്കൽ വാദത്തിന് അൻസെമിന്റെ സംഗ്രഹം</big><br /><br />
 
"സങ്കല്പിക്കാവുന്നതിൽ ഏറ്റവും വലിയ ഉണ്മ എന്നു കേട്ടാൽ ഒരു വിഡ്ഡിക്കു പോലും മനസ്സിലാക്കാനാകും. അവൻ മനസ്സിലാക്കുന്നത് അവന്റെ മനസ്സിലുണ്ട്. വലുതായ മറ്റൊന്ന് ഇല്ലാത്ത ഒരുണ്മ ഉണ്ടായിരിക്കുന്നത് സങ്കല്പത്തിൽ മാത്രമായിരിക്കുക വയ്യ. കാരണം, അത് ഉണ്ടായിരിക്കുന്നത് സങ്കല്പത്തിൽ മാത്രമാണെന്നു വന്നാൽ, യാഥാർത്ഥത്തിൽ ഉണ്മയുള്ളതായും അതിനെ സങ്കല്പിക്കാനാവും; ആ സങ്കല്പം ആദ്യസങ്കല്പത്തിലും വലുതും ആയിരിക്കും."<br /><br />
 
"അതുകൊണ്ട്, സങ്കലിപ്ക്കാവുന്നതിൽ ഏറ്റവും വലിയ ഉണ്മ സങ്കല്പത്തിൽ മാത്രമുള്ളതാണെങ്കിൽ, സങ്കല്പിക്കാവുന്നതിൽ ഏറ്റവും വലിയ ഉണ്മയേക്കാൾ വലുതായ മറ്റൊരുണ്മ, സങ്കല്പിക്കാനാവും എന്നാകുന്നു. അത് അസംഭവ്യമാകുന്നു. അതിനാൽ, സങ്കല്പിക്കാവുന്നതിൽ ഏറ്റവും വലിയ ഉണ്മ ഉണ്ടെന്നും അതിന്റെ ഉണ്മ സങ്കല്പത്തിലെന്ന പോലെ യാഥാർത്ഥ്യത്തിലും ഉള്ളതാണെന്നുമുള്ളതിൽ സംശയമില്ല."<ref name = "encyclo">Internet Encyclopedia of Philosophy, [http://www.iep.utm.edu/ont-arg/#SH2a Ontological Argument]</ref>
|}
Line 107 ⟶ 109:
<references/>
 
 
{{lifetime|1033|1109|missing|ഏപ്രിൽ 21}}
[[വർഗ്ഗം:1033-ൽ ജനിച്ചവർ]]
[[വർഗ്ഗം: 1109-ൽ മരിച്ചവർ]]
[[വർഗ്ഗം:ജനിച്ച ദിവസം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]]
[[വർഗ്ഗം:ഏപ്രിൽ 21-ന് മരിച്ചവർ]]
 
[[വർഗ്ഗം:കാന്റർബറി ആർച്ച് ബിഷപ്പ്]]
"https://ml.wikipedia.org/wiki/കാന്റർബറിയിലെ_അൻസം" എന്ന താളിൽനിന്ന് ശേഖരിച്ചത്